തിരൂരങ്ങാടി: നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തിതെളിയിച്ച് എസ് ഡി പിഐ സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടിയുടെ സ്ഥാനാർത്ഥി പര്യടനം ചെമ്മാട് നടന്നു ഇന്നലെ ( വെള്ളി ) രാവിലെ പൗരപ്രമുഖരേയും മറ്റും കണ്ട് പ്രചരണം തുടങ്ങി വൈകുന്നേരം ചെമ്മാട് നൂറ് കണക്കിന് പ്രവർത്തകരെ അണിനിരത്തിയാണ് പ്രചരണം മണ്ഡലം നേതാക്കളായ പുളിക്കലകത്ത് ഫൈസൽ, ഉസൈൻ ചെമ്മാട്, റിയാസ് ഗുരിക്കൾ, ഫൈസൽ എടരിക്കോട്, ജാഫർ ചെമ്മാട് നേതൃത്വ നൽകി
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
വൈരങ്കോട് മേഖല യു.ഡി.എഫ് കൺവെൻഷൻ ശ്രദ്ധേയമായി
തിരുന്നാവായ: തിരൂർ നിയമസഭമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥികുറുക്കോളി മൊയ്തീൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച വൈരങ്കോട് മേഖല യു.ഡി.എഫ് കൺവെൻഷൻ ശ്രദ്ധേയമായി.കുറുക്കോളി മൊയ്തീന് വലിയ ഭൂരിപക്ഷം നൽകുന്നതിനുവേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി.പ്രദേശത്തെ 170, 171, 172,173 എന്നീ ബൂത്തുകളിലെ തെരത്തെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഗൃഹ സന്ദർശനം , കുടുംബ സംഗമം, ഏരിയ മീറ്റ് എന്നിവ നടന്നു വരുന്നു. മണ്ഡലം യു.ഡി.എഫ് വൈസ് ചെയർമാൻ ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. ബക്കർ അമരിയിൽ അധ്യക്ഷത വഹിച്ചു.വി.പി. കുഞ്ഞാലി മുഖ്യ പ്രഭാഷണം നടത്തി....
SDPI സ്ഥാനാർത്ഥിയുടെ പ്രചരണങ്ങൾക്ക് തുടക്കമായി
പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എസ്. ഡി. പി. ഐ.സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടിയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ പൗരപ്രമുഖർ, ബന്ധുവീടുകൾ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മുതൽ പ്രചരണത്തിൽ മുൻതൂക്കം നൽകിയത്. മാധ്യമപ്രവർത്തകർ കൂടിയായ ഹമീദ് പരപ്പനങ്ങാടി കരിങ്കലത്താണി സ്വദേശിയാണ് കത്രിക ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു
സ്ഥാനാർത്ഥിത്വം പിൻവലിക്കും. ഇടത് പക്ഷ സഹയാത്രികനായി തുടരും
മലപ്പുറം : തിരൂർ,കോട്ടക്കൽ നിയോജക മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നാമ നിർദ്ദേശ പത്രിക സമർപ്പിച്ച രണ്ട് മണ്ഡലങ്ങളിൽ നിന്നും സ്ഥാനാർത്ഥിത്വം പിൻവലിച്ച് ഇടത് പക്ഷ സഹയാത്രികനായി തുടരുമെന്ന് എൻ എ മുഹമ്മദ് കുട്ടി മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പദവികൾക്കോ സ്ഥാനമാനങ്ങൾക്കോ വേണ്ടിയുള്ള പിൻമാറ്റമില്ല. ഓഫറുകൾക്ക് വശംവദനാവില്ല. തിരൂരിലെയും താനൂരിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉണ്ടായ മാറ്റങ്ങളാണ് തൻ്റെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതിത്വം ഉണ്ടായത്. മുന്നണി സംവിധാനത്തിൽ വരാത്ത സാഹചര്യത്തിൽ എൻ.സി.പി ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം സ്ഥാനാർത്ഥിത്വം പിൻവലിക്കുകയെന്നതാണ്.ഇടത്പക്ഷ സഹയാത്രികനാകുന്നത്...
മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചക്ക് കൊടിയേറി
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹ ദാക്കളുടെ 190-ാമത് ആ ണ്ടു നേർച്ചക്ക് തുടക്കമായി.ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന വർണ്ണാഭമായ ചടങ്ങിൽ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തിൽ സയ്യിദ് സലീം ഐ ദീദ് തങ്ങൾ പതാക ഉയർത്തി.മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ മഖാം സിയാറത്ത്നടത്തി.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന നേർച്ചയുടെ ഔപചാരിക ഉൽഘാടനം കോഴിക്കോട് ഖാസി സയ്യിദ് നാസർ ഹയ്യ്ശിഹാബ്തങ്ങ ൾ നിർവ്വഹിച്ചു. ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത്...
രാജ്യത്തിന്റെ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു
മലപ്പുറം: രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴും അത് ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടിരിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി. സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഇലക്ഷൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യത്തിനെതിരായ വിമര്‍ശനമായി ചിത്രീകരിക്കുകയാണ്. ഫാഷിസ്റ്റ് സര്‍ക്കാരിന്റെ മുസ് ലിം വിരുദ്ധ- ജനവിരുദ്ധ സമീപനങ്ങള്‍ തുറന്നുകാട്ടുന്നതിലും അത് ജനങ്ങളില്‍ എത്തിക്കുന്നതിലും പ്രതിപക്ഷം സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ തലിതുകളും മുസ് ലിംകളും ക്രൈസ്തവരും അനുഭവിക്കുന്ന പ്രതിസിന്ധി തുറന്നു കാട്ടുന്നതില്‍ പ്രതിപക്ഷത്തിന് ആത്മാര്‍ഥതയില്ലെന്നും രാജ്യത്തെ...
തെരഞ്ഞെടുപ്പ് സാമഗ്രികൾ പോളിങ്ങ് ബൂത്തിലെത്തിക്കാനുള്ള സംവിധാനം ഒരുക്കണം
തിരൂർ : തെരഞ്ഞെടുപ്പ് സാമഗ്രികൾ അതാത് പോളിങ്ങ് ബൂത്തിലെത്തി ലെത്തിക്കുന്നതിനും തിരികെ ബൂത്തിൽ നിന്ന് ശേഖരിക്കുന്നതിനുമുള്ള സാഹചര്യം അധികൃതർ ഉണ്ടാക്കണമെന്ന്തിരൂർ നിയോജക മണ്ഡലംയുണൈറ്റഡ് ടീച്ചേർസ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യു.ടി.ഇ.എഫ്) തിരൂർ മണ്ഡലം സമിതി ആവശ്യപെട്ടു.വനിതാ ജീവനക്കാരുൾപെടെ ഉള്ളവർക്ക് പോളിങ്ങ് ബുത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും അഭിപ്രായപെട്ടു. അഡ്വ : പത്മകുമാർ ഉദ്ഘാടനം ചെയ്തു.മനോജ് ജോസ് അധ്യക്ഷത വഹിച്ചു. ജലീൽ വൈരങ്കോട്ആമുഖ ഭാഷണവുംവെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണവും നടത്തി.വി.എ. ഗഫൂർ പദ്ധതികൾ അവതരിപ്പിച്ചു. ഡോ: എ.സി...
ബാങ്കുകളിലെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ബാങ്കുകളിൽനിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്ന് എസ്ബിഐ പെൻഷനേഴ്സ് അസോ സിയേഷൻ സംസ്ഥാന പ്രസിഡന്റ് രാധാകൃ ഷ്ണൻ പുല്ലാഞ്ചേരി ആവശ്യപ്പെട്ടു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് ആൻഡ് റിട്ടയേറീസ് അസോസിയേഷൻ മലപ്പുറം ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന പൗരന്മാർക്ക് കോവിഡ് കാലത്ത് നിർത്തലാക്കിയ യാത്രനിരക്കിലുള്ള സൗജന്യം പുനസ്ഥാപി ക്കണമെന്നും ലോക സമാധാനം മുൻ നിർത്തി ചേരീചേരാനയം സ്വീകരിക്കണമെന്നും പ്രമേയങ്ങളിലൂടെ യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ എം...
മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ചക്ക് ഇന്ന് കൊടിയേറും
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചരിത്രപ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 190-ാം ആണ്ട് നേർച്ചക്ക് ഇന്ന് (ബുധൻ) തുടക്കമാവും.അസർ നിസ്കാരാനന്തരം മഖാം സിയാറത്തിന് ശേഷം നടക്കുന്ന കൊടികയറ്റത്തിന് സയ്യിദ് സലിം ഐ ദീദ് തങ്ങൾ നേതൃത്വം നൽകും. ഇതോടെ രണ്ട് ദിവസംനീണ്ടുനിൽക്കുന്ന നേർച്ച പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന ഉൽഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ ഉദ്ഘാടനം ചെയ്യും പ്രമുഖ ഇസ്ലാമിക ചരിത്രകാരൻ മോയിൻ ഹുദവി മലയമ്മചരിത്ര വിശകലനം നടത്തും. പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ്...
എൻ ഡി എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ നടത്തി
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലം എ ൻ ഡി എ സ്ഥാനാർത്ഥി എം പ്രേമൻ മാസ്റ്ററുടെ റോഡ് ഷോ ആവേശകരമായി.നിരവധി പ്രവർത്തകരുടെ ബൈക്ക്റാലിയോടുകൂടി പ്രത്യേകം അലങ്കരിച്ച തുറന്ന വാഹനത്തിലായി രുന്നു റോഡ്ഷോ.തേഞ്ഞിപ്പലം പഞ്ചായത്തിലെ അമ്പലപ്പടിയിൽ നിന്ന് തുടങ്ങിയ റാലി കോഹിനൂർ, യൂണിവേഴ്സിറ്റി, ഒലിപ്രം കടവ്, അത്താ ണിക്കൽ,വഴി അരിയല്ലൂരിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് മാരായ പി എം സുകേഷ് ദേവ്, കെ പി നിഷാ, പി ജയനിദാസൻ, ഗിരീഷ് മണ്ണഞ്ചേരി, തുടങ്ങിയ മണ്ഡലത്തിലെ മുതിർന്ന നേതാക്കളും പ്രേമൻ...