സംസ്‌കാരം മാനവികതയെ വളര്‍ത്തും:മാര്‍ ടോണി നീലങ്കാവില്‍

തൃശൂര്‍: ചരിത്രവും മതങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളുമെല്ലാമാണ് ഓരോ പ്രദേശത്തേയും സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതെന്നും സംസ്‌കാരം മാനവികതയെ വളര്‍ത്തുമെന്നും തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. കലാസദന്‍ സാഹിത്യവേദിയും സെന്റ് തോമസ് കോളജിലെ ഹിസ്റ്ററി ഡിപാര്‍ട്ടുമെന്റും സംയുക്തമായി കോളജിലെ മേനാച്ചേരി ഹാളില്‍ സംഘടിപ്പിച്ച ‘സംസ്‌കാരം ചരിത്രത്തിന്റെ മാറ്റൊലി’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സമൂഹത്തിനും അവരുടേതായ ചരിത്രവും സംസ്‌കാരവുമുണ്ട്. സംസ്‌കാരങ്ങളിലൂടെ മാനവികത വളരണം. മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. ചരിത്രകാരനായ പി. തോമസിന്റെ രചനകള്‍ മികച്ച സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റേയും മാനവികതയുടേയും അടയാളങ്ങളാണെന്നു മുഖ്യപ്രഭാഷണം നടത്തിയ കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കലാസദന്‍ പ്രസിഡന്റ് ബാബു ജെ. കവലക്കാട്ട് അധ്യക്ഷനായി. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. കെ.എ. മാര്‍ട്ടിന്‍, കലാസദന്‍ സാഹിത്യ വേദി കണ്‍വീനര്‍ ഫ്രാങ്കോ ലൂയിസ്, കോളജിലെ ഹിസ്റ്ററി വിഭാഗം മേധാവി പ്രഫ. ഡാലിയ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.


ഫോട്ടോ അടിക്കുറിപ്പ്
കലാസദന്‍ സാഹിത്യവേദിയും സെന്റ് തോമസ് കോളജിലെ ഹിസ്റ്ററി ഡിപാര്‍ട്ടുമെന്റും ഒരുക്കിയ ‘സംസ്‌കാരം ചരിത്രത്തിന്റെ മാറ്റൊലി’ സെമിനാര്‍ തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്യുന്നു. സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രന്‍, കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. കെ.എ. മാര്‍ട്ടിന്‍, കലാസദന്‍ പ്രസിഡന്റ് ബാബു ജെ. കവലക്കാട്ട് തുടങ്ങിയവര്‍ സമീപം.

Leave a Reply

Your email address will not be published.