കൊല്ലം: ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളും ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) നിർദ്ദേശങ്ങളും കേരളത്തിൽ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന ചോദ്യവുമായി എസ്സൻസ് ഗ്ലോബൽ ‘ജനകീയ വിചാരണ’ ക്യാമ്പയിൻ ആരംഭിച്ചു. നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം നിയമം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന അധികാരികളുടെയും ഉത്തരവാദിത്തം ഉറപ്പാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
2022 ഫെബ്രുവരി 3-ന് NGT പ്രിൻസിപ്പൽ ബെഞ്ച് Hardeep Singh & Others vs. SDMC & Others കേസിൽ പുറപ്പെടുവിച്ച ഉത്തരവിലെ നിർദ്ദേശങ്ങളാണ് ക്യാമ്പയിന്റെ പ്രധാന നിയമാധാരം. ശബ്ദമലിനീകരണ നിയന്ത്രണത്തിനുള്ള ആക്ഷൻ പ്ലാൻ നടപ്പാക്കുന്നതിലും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലും വീഴ്ച തുടരുകയാണെങ്കിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കും പോലീസ് മേധാവികൾക്കും പ്രതിമാസം ₹10 ലക്ഷം environmental compensation ചുമത്താമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ 2021 നവംബർ മുതൽ കേരളം പ്രതിമാസം ₹10 ലക്ഷം വീതം അടച്ചുവെന്നോ ഇതുവരെ ഏകദേശം ₹5.8 കോടി നഷ്ടമായെന്നോ പറയാൻ നിലവിൽ ഔദ്യോഗിക രേഖകൾ പര്യാപ്തമല്ലെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. തുക യഥാർത്ഥത്തിൽ കണക്കാക്കിയോ ഈടാക്കിയോ എന്നത് സർക്കാർ വ്യക്തമാക്കണമെന്നാണ് ആവശ്യം.
Noise Pollution Rules പ്രകാരം ലൗഡ്സ്പീക്കർ, പബ്ലിക് അഡ്രസ് സംവിധാനങ്ങൾ എന്നിവയ്ക്ക് അനുമതി ആവശ്യമാണ്. രാത്രി 10 മുതൽ രാവിലെ 6 വരെ നിയന്ത്രണവും നിലവിലുണ്ട്. പ്രത്യേക അവസരങ്ങളിൽ രാത്രി 10 മുതൽ 12 വരെ ഇളവ് നൽകാമെങ്കിലും വർഷത്തിൽ പരമാവധി 15 ദിവസമാണ് അനുവദനീയം.
ശബ്ദമലിനീകരണത്തിൽ നിന്ന് മുക്തമായ സമാധാനപരമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ Article 21-ന്റെ ഭാഗമാണെന്ന സുപ്രീം കോടതി നിലപാടും സംഘടന ചൂണ്ടിക്കാട്ടുന്നു.
ഓരോ ജില്ലയിലും ശബ്ദം അളക്കാനുള്ള ഉപകരണങ്ങളുടെ ലഭ്യത, നിയമലംഘനങ്ങളുടെ എണ്ണം, സ്വീകരിച്ച നടപടികൾ, ഈടാക്കിയ compensation എന്നിവ സർക്കാർ പുറത്തുവിടണമെന്നും ക്യാമ്പയിൻ ആവശ്യപ്പെടുന്നു.
FlashNews:
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
Science
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച

Leave a Reply