
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:ബാങ്കുകളിൽനിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്ന് എസ്ബിഐ പെൻഷനേഴ്‌സ് അസോ സിയേഷൻ സംസ്ഥാന പ്രസിഡന്റ് രാധാകൃ ഷ്ണൻ പുല്ലാഞ്ചേരി ആവശ്യപ്പെട്ടു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് ആൻഡ് റിട്ടയേറീസ് അസോസിയേഷൻ മലപ്പുറം ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന പൗരന്മാർക്ക് കോവിഡ് കാലത്ത് നിർത്തലാക്കിയ യാത്രനിരക്കിലുള്ള സൗജന്യം പുനസ്ഥാപി ക്കണമെന്നും ലോക സമാധാനം മുൻ നിർത്തി ചേരീചേരാനയം സ്വീകരിക്കണമെന്നും പ്രമേയങ്ങളിലൂടെ യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ എം വിപിന കുമാർ അധ്യക്ഷത വഹിച്ചു.അസോസിയേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വിനോദ് കുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ കെ ശ്രീനി വാസൻ കണക്കുകളും അവതരിപ്പിച്ചു.അസിസ്റ്റന്റ് ജനറൽ സെ ക്രട്ടറി കോമളവല്ലി, എ പി ദുർ ഗാദാസ്, വി അശോക് കുമാർ, മോഹൻദാസ്, അബ്ദുൽ മജീദ്, പി ബാലകൃഷ്ണൻ,മേരിക്കുട്ടി, തുടങ്ങിയവർ സംസാരിച്ചു.
Leave a Reply