വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:ചരിത്രപ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 190-ാം ആണ്ട് നേർച്ചക്ക് ഇന്ന് (ബുധൻ) തുടക്കമാവും.അസർ നിസ്കാരാനന്തരം മഖാം സിയാറത്തിന് ശേഷം നടക്കുന്ന കൊടികയറ്റത്തിന് സയ്യിദ് സലിം ഐ ദീദ് തങ്ങൾ നേതൃത്വം നൽകും. ഇതോടെ രണ്ട് ദിവസംനീണ്ടുനിൽക്കുന്ന നേർച്ച പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന ഉൽഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ ഉദ്ഘാടനം ചെയ്യും പ്രമുഖ ഇസ്ലാമിക ചരിത്രകാരൻ മോയിൻ ഹുദവി മലയമ്മചരിത്ര വിശകലനം നടത്തും. പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അനുഗ്രഹ ഭാഷണം നിർവഹിക്കും. 26ന് വ്യാഴം വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സമാപന ദുആ സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും. മഹല്ല് കമ്മറ്റി പ്രസിഡണ്ട് മുസ്തഫ പൂക്കാടൻ അ ധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി സമാപന പ്രാർത്ഥനക്കും മൗലി ദിനും നേതൃത്വം നൽകും. സയ്യിദ് മാനു തങ്ങൾ വെള്ളൂർ, സയ്യിദ് ബാപ്പു തങ്ങൾകുന്നുംപുറം,സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഹസനി കണ്ണന്തളി, സയ്യിദ് ചെറിയാപ്പുതങ്ങൾ വെളിമുക്ക്, സ്ഥലം മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ, ഖാദർ ഫൈസി കുന്നുംപുറം,ഇസ്ഹാഖ് ബാഖവി ചെമ്മാട് മുഹമ്മദ് ബാഖവി , യു ഷാഫി ഹാജി തുടങ്ങി പണ്ഡിതൻമാരും സാദാത്തുക്കളും ഉമറാക്കളും പങ്കെ ടുക്കും. വ്യാഴാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ നേർച്ചക്കായി വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പത്തിരി വിതരണം ചെയ്യും.

Leave a Reply

Your email address will not be published.