
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലം എ ൻ ഡി എ സ്ഥാനാർത്ഥി എം പ്രേമൻ മാസ്റ്ററുടെ റോഡ് ഷോ ആവേശകരമായി.നിരവധി പ്രവർത്തകരുടെ ബൈക്ക്റാലിയോടുകൂടി പ്രത്യേകം അലങ്കരിച്ച തുറന്ന വാഹനത്തിലായി രുന്നു റോഡ്ഷോ.തേഞ്ഞിപ്പലം പഞ്ചായത്തിലെ അമ്പലപ്പടിയിൽ നിന്ന് തുടങ്ങിയ റാലി കോഹിനൂർ, യൂണിവേഴ്സിറ്റി, ഒലിപ്രം കടവ്, അത്താ ണിക്കൽ,വഴി അരിയല്ലൂരിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് മാരായ പി എം സുകേഷ് ദേവ്, കെ പി നിഷാ, പി ജയനിദാസൻ, ഗിരീഷ് മണ്ണഞ്ചേരി, തുടങ്ങിയ മണ്ഡലത്തിലെ മുതിർന്ന നേതാക്കളും പ്രേമൻ മാസ്റ്ററെ അ നുഗമിച്ചു.
Leave a Reply