Category: പ്രാദേശികം

Post

കാലവും പ്രകൃതിയും താളപ്പിഴകളില്ലാതെ മുന്നോട്ട് പോകണം: ഓയ്സ്ക

ലോക കാലാവസ്ഥാ ദിനം: കാലവും പ്രകൃതിയും താളപ്പിഴകളില്ലാതെ മുന്നോട്ട് പോകണം: ഓയ്സ്ക തിരുന്നാവായ: ലോക കാലാവസ്ഥാ ദിനത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായഓയിസ്ക്ക ഇൻ്റർനാഷണൽ തിരുന്നാവായ ചാപ്റ്റർ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.പ്രകൃതിയോട് മനുഷ്യൻ്റെ തെറ്റായ പെടലുകൾ പാരിസ്ഥിതിക ദുരന്തങ്ങൾക്കും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്നു.വെള്ളപ്പൊക്കം, വരൾച്ച, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ താങ്ങിയവ വർദ്ധിച്ച് വരുന്നു. ജീവജാലങ്ങളുടെ സുരക്ഷയും നിലനിൽപും കാലാവസ്ഥയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്നുംക്യാമ്പ് വിലയിരുത്തി.ഓയിസ്ക പ്രസിഡൻ്റ്ക്യാപ്റ്റൻ ഉള്ളാട്ടിൽ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു.ജലീൽ വൈരംങ്കോട്മുഖ്യ പ്രഭാഷണം നടത്തി. ചിറക്കൽ ഉമ്മർ, കെ.വി...

Post

സിയാമുഹാജി (82)നിര്യാതനായി

വള്ളിക്കഞ്ഞിരം മഹല്ല് മുൻ പ്രസിഡന്റ് ആയിരുന്ന,പൊറൂർ ഫാത്തിമാ മാതാ ഹൈസ്കൂളിന് സമീപം താമസിക്കുന്ന പൊൻമണിച്ചിന്റകത്ത് സിയാമുഹാജി (82)നിര്യാതനായി.ഭാര്യ കദിയാമു .മക്കൾ: ഷാജഹാൻ, നൂർജഹാൻ,മുസ്തഫ,ഹബീബ് റഹിമാൻ, ഖമറുദ്ദീൻ.

Post

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

പുറത്തൂർ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.പുറത്തൂർ ബോട്ട് ജെട്ടി റോഡിൽ പലചരക്ക് വ്യാപാരിയായ പുതുവീട്ടിൽ അബൂബക്കർ (75) ആണ് മരിച്ചത് ‘ഭാര്യ: ഉമ്മുകുൽസു .മക്കൾ: സഫീന, അനസ് (സൗദി) സുഹൈലസഹോദങ്ങൾ: കുഞ്ഞുട്ടി, ഫാത്തിമ, ഖദീജ, സെക്കീന,മുഹമ്മദ് റാഫി, ആരിഫഖബറടക്കം പുറത്തുർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നാളെ ( തിങ്കൾ) നടക്കും.

Post

തിരൂരങ്ങാടി മണ്ഡലത്തിൽ SDPI സ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു

തിരൂരങ്ങാടി: നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി ഐ സ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് മണ്ഡലം നേതാക്കളുമൊത്ത് പത്രിക സമർപ്പണം തിരൂരങ്ങാടി താലൂക്ക് റിട്ടേണിംഗ് ഓഫീസർക്ക് മുൻപാകെ സമർപ്പിച്ചത്. മണ്ഡലം നേതാക്കളായ കിഴക്കിനിയകത്ത് സിദ്ധീഖ് ,പുളിക്കലകത്ത് ഫൈസൽ, ഷബീർ ബാപ്പു പഞ്ചായത്ത്/ മുൻസിപ്പൽ നേതാക്കളായ. ഫൈസൽ എടരിക്കോട്, നൗഫൽ, സുലൈമാൻ, ഉസൈൻ ജാഫർ എന്നിവർ സംബന്ധിച്ചു.നിലവിൽ എസ്.ഡി.പി.ഐ തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റാണ് ഹമീദ്.

Post

എൻ ഡി എ വള്ളിക്കുന്ന് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം : വള്ളിക്കുന്ന് മണ്ഡലം എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷീബ പുതുക്കോട് ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി പ്രേമൻ മാസ്റ്റർ,ബി ജെ പി സംസ്ഥാന സമിതി അംഗങ്ങളായ മനോജ് മണ്ണിൽ, പി ജയനിദാസൻ, ബി ജെ പി മണ്ഡലം പ്രസിഡന്റ് മാരായ പി എം സുഗേഷ്ദേവ്, കെ പിനിഷ,ബി ഡി ജെ സ് മണ്ഡലം പ്രസിഡന്റ് പ്രേമരാജൻ, ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി മാരായ വി...

Post

ടി വി ഇബ്രാഹിം മികവുറ്റ ജനസേവകൻ:-പാണക്കാട് റഷീദലി തങ്ങൾ

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:വള്ളിക്കുന്ന് നിയോജകമണ്ഡലം യു ഡിഎഫ് സ്ഥാനാർത്ഥി ടിവി ഇബ്രാഹിം മികവുറ്റ ജനസേവകൻ:-പാണക്കാട് റഷീദലിതങ്ങൾ.വള്ളിക്കുന്ന് നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ ചേളാരിയിൽ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.എംഎൽഎമാരുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ഓഡിറ്റിന് വിധേയമാക്കിയപ്പോൾ എല്ലാ തലങ്ങളിലും മികവാർന്ന പ്രവർ ത്തനങ്ങൾ കാഴ്ചവെച്ച എംഎൽഎ യായിരുന്നു ടിവി ഇബ്രാഹിം എന്നും തങ്ങൾ പറഞ്ഞു.പാണക്കാട്അബ്ബാസലി തങ്ങൾ മുഖ്യപ്രഭാഷണം നട ത്തി.വള്ളിക്കുന്ന് നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ എ കെ അ ബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.പി അബ്ദുൽ ഹമീദ് എംഎൽ...

Post

ജില്ലയിൽ ഫുട്ബോൾ റഫറീസ് പരിശീലന ക്യാമ്പിന് തുടക്കമായി

മലപ്പുറം: ജില്ല ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിതിരഞ്ഞെടുത്ത റഫറിമാർക്കുള്ളജില്ലാതല പരിശീലന ക്യാമ്പിന്തുടക്കമായി. മലപ്പുറം ജില്ലാ റഫറീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് പരിശിലന ക്യാമ്പ് സംഘടിപ്പിക്കുന്നത് ‘ മഞ്ചേരി ലയൺസ് അറീനയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ തിരഞ്ഞെടുത്ത നൂറോളം പേർ പങ്കെടുക്കുന്നുണ്ട്.ക്യാമ്പ് കെ എഫ് എ വൈസ് പ്രസിഡൻ്റ്എം മുഹമ്മദ് സലീംഉദ്ഘാടനം ചെയ്തുമലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് മയൂര ജലീൽ അധ്യക്ഷനായി.ഡി എഫ് എ സെക്രട്ടറി ഡോ. പി എം സുധീർ കുമാർ ,ട്രഷറർ നയീം ചേറൂർ ,മുൻ...

Post

വള്ളിക്കുന്ന് മണ്ഡലത്തിൽ മുസ്തഫ പാമങ്ങാടൻ എസ്ഡിപിഐ സ്ഥാനാർഥി

തിരുവനന്തപുരം:മലപ്പുറംവള്ളിക്കുന്ന് മണ്ഡലത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി അംഗം മുസ്തഫ പാമങ്ങാടൻ മത്സരിക്കും. ഈ മണ്ഡലത്തിൽ കെ കെ എൻ കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയും എസ്ഡിപിഐ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഇടപെടാൻ സാധിക്കാത്തതിനാലാണ് പകരംമുസ്തഫ പാമങ്ങാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. . കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നിന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ജനവിധി തേടും. മഞ്ചേശ്വരം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി ജില്ലാ കമ്മിറ്റിയംഗം അഷറഫ് ബഡേജ...

Post

നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ:ഷമീർ പയ്യനങ്ങാടിക്ക് സ്വീകരണം

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അഹമ്മദ് ദേവർകോവിലിനെതിരെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു യുഡിഎഫ് കൺവെൻഷനിലെത്തിയ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടിയെ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഷാൾ അണിയിച്ചു സ്വീകരിക്കുന്നു. ഡോക്ടർ എം കെ മുനീർ, സ്ഥാനാർത്ഥി ഫൈസൽ ബാബു സമീപം.

Post

കേരള സർക്കാർ ഫോക് ലോർ അവാർഡ് കരസ്തമാക്കിയ K K മണിയെ ആദരിച്ചു

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാലടി തിരഞ്ഞെടുപ്പ് കൺവെൻഷൻ LC സെക്രട്ടറി സഖാവ് PP ബാബു ഉൽഘാടനം നിർവഹിച്ചു ! സ : VD തോമസ് അദ്ധ്യക്ഷത വഹിച്ചു ! സ : EK കൃഷ്ണൻ സ്വാഗതം ചെയ്തു! പഞ്ചായത്ത് പ്രസിഡൻ്റ് പോളി പുളിക്കൻ ഫോക് ലോർ അവാർഡ് ജേതാവ് KK മണിയ്ക്ക് മെമ്മൻ്റൊ നൽകി ആദരിച്ചു: സ : KK രവി നന്ദി പ്രകാശിപ്പിച്ചു.