വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:ചേളാരി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രധാന അധ്യാപകന് സംസ്ഥാന പുരസ്കാരം.ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജിനേഷ് അണ്ടിശ്ശേരി ക്കാണ് സംസ്ഥാന സ്കൂ ൾ അധ്യാപക പുരസ്‌കാ രം. വിദ്യാഭ്യാസ രംഗത്തെ മികച്ചപ്രവർത്തനങ്ങൾക്കും നേതൃത്വമികവിനു മുള്ളഅംഗീകാരമായാണ് സംസ്ഥാന സർക്കാർ പു രസ്‌കാരത്തിന് അർഹ നാക്കിയത്.ചേലേമ്പ്ര കൊളക്കുത്ത് സ്വദേശി യായ ജിനേഷ് അണ്ടി ശ്ശേരി നിലവിൽ ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾപ്രിൻസിപ്പാളാണ്. അധ്യാപകനെന്ന നില യിലും വിദ്യാഭ്യാസ സ്ഥാപ നത്തിന്റെ നേതൃത്വത്തി ലുമുള്ള പ്രവർത്തനങ്ങ ൾക്കുമാണ് സംസ്ഥാനത ല അംഗീകാരം.ക്ലാസ് മു റികളിലെ പഠനത്തിന പ്പുറം വിദ്യാർഥികളുടെ കഴിവുകളും ആത്മവി ശ്വാസവും വളർത്തുന്ന തിലും, വിദ്യാലയത്തിന്റെ സമഗ്ര മുന്നേറ്റത്തിനും അദ്ദേഹം നൽകിയ നേ തൃത്വം മാതൃക പരമാണ്.
ചേലേമ്പ്ര കൊളക്കുത്ത് എന്നനാട്ടിൻപുറത്തുനിന്ന് സംസ്ഥാനത്തിന്റെ അഭി മാനപുരസ്‌കാരത്തിലേക്ക് ജിനേഷ് അണ്ടിശ്ശേരി എത്തിയത് അഭിമാന നേട്ടമായി.അധ്യാപക സ മൂഹത്തിനും വിദ്യാർഥിക ൾക്കും അദ്ദേഹത്തിന്റെ നേട്ടം വലിയ പ്രചോദന മാണ്.രാമനാട്ടുകര ഹ യർ സെക്കൻഡറി സ്കൂ ൾ അധ്യാപിക അനുപമ യാണ് ഭാര്യ.ജിനേഷ് അ ണ്ടിശ്ശേരിക്ക് സംസ്ഥാന അധ്യാപക പുരസ്‌കാരം ലഭിച്ചതിൽ നാട്ടുകാരും വിദ്യാഭ്യാസ പ്രവർത്തക രും അഭിനന്ദനം അറിയി ച്ചു.പുരസ്കാരം 5 ന് കോ ഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും.

(പടം:സംസ്ഥാന സ്കൂൾ അധ്യാപക പുരസ്കാരം നേടിയ ചേളാരി ജിവിഎ ച്ച്എസ്എസ് പ്രിൻസിപ്പാ ൾ എ ജിനേഷ് )
Leave a Reply