ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൻ്റെ ആദ്യ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള. കശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുമാറ്റിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമർ ചുമതലയേറ്റത്. ഇത് രണ്ടാം തവണയാണ് ഒമർ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നത്. നൗഷേര എംഎൽഎ സുരീന്ദർ ചൗധരി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു, മുതിർന്ന എൻസി നേതാവും ഡിഎച്ച് പോരയിൽ നിന്നുള്ള എംഎൽഎയുമായ സക്കീന ഇറ്റൂവും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഇവർക്കൊപ്പം എൻസിയുടെ മെന്ധർ എംഎൽഎ ജാവേദ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ലോക ഭക്ഷ്യ ദിനത്തിൽ കൊല്ലപറമ്പിൽ ഭാസ്കരനെ ആദരിച്ചു
തിരൂർ: മികച്ച ജീവിതത്തിനും മികച്ച ഭാവിക്കും എല്ലാവർക്കും ഭക്ഷണത്തിനുള്ള അവകാശം ഉറപ്പുവരുത്തുക എന്ന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് ലോക ഭക്ഷ്യ ദിനത്തിൽ ഓയിസ്ക ഇൻ്റർനാഷണൽ തിരൂർ ചാപ്റ്റർ സംഘടിപ്പിച്ച ചടങ്ങിൽ അര നൂറ്റാണ്ടായി തിരൂർ തൃക്കണ്ടിയൂരിൽ സ്വയം പാകം ചെയ്തു കൊണ്ട് ചായക്കട നടത്തുന്ന കൊല്ലപറമ്പിൽ ഭാസ്കരനെ ആദരിച്ചു. താനാളൂർ പഞ്ചായത്തിലെ മൂച്ചിക്കൽ സ്വദേശി യാണ് ഭാസ്കരൻ. ഓയിസ്ക തിരൂർ ചാപ്റ്റർ പ്രസിഡന്റ് കെകെ അബ്ദുൽ റസാഖ് ഹാജിയുടെ അധ്യക്ഷതയിൽ ജില്ലയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ പാറപ്പുറത്ത് മൊയ്തീൻകുട്ടി...
ആർഎസ്എസുമായി അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയ സംവിധാനമായി കേരളത്തിൽ സിപിഎം മാറി: തുളസീധരൻ പള്ളിക്കൽ
പുത്തനത്താണി: ആർ.എസ്.എസുമായി അവിശുദ്ധ ബന്ധമുള്ള ഒരു രാഷ്ട്രീയ സംവിധാനമായി കേരളത്തിൽ സി.പി.എം മാറിയെന്ന് എസ്,ഡി,പി,ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ അഭിപ്രായപ്പെട്ടു.പിണറായി, പോലീസ്, ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാപംയിന്റെ ഭാഗമായി തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തനത്താണിയിൽ സംഘടിപ്പിച്ച പദയാത്രക്ക് ശേഷമുള്ള പൊതുയോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയെ കേരള മുഖ്യൻ കുറ്റവാളികളുടെ ജില്ലയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നുംകേരളത്തിലെ പോലീസ് സേനയെ ആർഎസ്എസിന്റെ ആലയിൽ കൊണ്ടുപോയി...
കാസര്‍ഗോഡ് മത്സ്യബന്ധന ബോട്ട് മറിഞ്ഞു പരപ്പനങ്ങാടി സ്വദേശി മരിച്ചു
കാസര്‍ഗോഡ് അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു പരപ്പനങ്ങാടി സ്വദേശി മരിച്ചു . പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശി കൊങ്ങൻ്റെ ചെറുപുരക്കൽ കോയമോനാണ് മരിച്ചത്. 30 പേര്‍ സഞ്ചരിച്ച വലിയ ഫൈബര്‍തോണി ഇന്ന് ഉച്ചയോടെ അപകടത്തിൽ പെടുകയായിരുന്നു. സംഭവത്തില്‍ എട്ട് പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ ഇനിയും കണ്ടുകിട്ടാനുണ്ടെന്നാണ് കോസ്റ്റൽ പോലീസ് വ്യക്തമാക്കുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. മൃതദേഹം നീലേശ്വരം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ നീന്തിരക്ഷപെട്ട് കരക്ക് കയറിയതായാണ്...
പി. സരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍
പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി. സരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, എംപി ഷാഫി പറമ്പിൽ എന്നിവരാണ് സരിന്റെ പരസ്യ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തില്‍ സമരനായകൻ, മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു....
പാലക്കാട് സ്ഥാനാർഥിത്വത്തിൽ തിരുത്തലുകളുണ്ടായില്ലെങ്കിൽ ഹരിയാന ആവർത്തിക്കും: പി. സരിൻ
പാലക്കാട്: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്ത് വന്നതിനു പിന്നാലെ സ്ഥാനാർഥി നിർണയത്തിൽ വിയോജിപ്പുമായി കോൺഗ്രസ് നേതാവ് പി. സരിൻ.പാലക്കാട് സ്ഥാനാർഥിത്വത്തിൽ തിരുത്തലുകളുണ്ടായില്ലെങ്കിൽ ഹരിയാന ആവർത്തിക്കും. തോറ്റാൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല രാഹുൽ ഗാന്ധിയാണ്. കോൺഗ്രസ് സ്ഥാനാർഥി ചർച്ച പ്രഹസനമായിരുന്നെന്നും നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നേതൃത്വം കാണിക്കുന്നത് തോന്ന്യാസം. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം. പാര്‍ടിയില്‍ സുതാര്യത വേണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായും സരിന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഐ എം...
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ; ചേലക്കര- രമ്യ, വയനാട്- പ്രിയങ്ക
തിരുവനന്തപുരം: കേരള നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം, കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയായി. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി രാഹുൽ മാംകൂട്ടത്തിലിനെ പ്രഖ്യാപിച്ചു. പട്ടികജാതി (എസ്‌സി) സംവരണ സീറ്റായ ചേലക്കര മണ്ഡലത്തിലേക്ക് മുൻ എംപി രമ്യ ഹരിദാസും. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ വയനാട്ടിലെ സ്ഥാനാർത്ഥിയായി പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13 നും വോട്ടെണ്ണൽ നവംബർ 23 നും നടക്കും. രാഹുൽ...
അബ്ദുൽ വാഹിദ് എരഞ്ഞിക്കലകത്ത്അന്തരിച്ചു
കുന്നംകുളം: ബി.പി. അങ്ങാടി പുളിഞ്ചോട് സ്വദേശിയും ഇപ്പോൾ കുന്നംകുളം-മണ്ണാറാട് റോഡിൽ താമസക്കാരനുമായ അബ്ദുൽ വാഹിദ് എരഞ്ഞിക്കലകത്ത്അന്തരിച്ചു. പരേതനായ മുസ്ലിം ലീഗ് നേതാവും മഹല്ല് പ്രസിഡന്റ്റുമായിരുന്ന ഇ. സാദിഖലിയുടെ സഹോദരനാണു. മയ്യിത്ത് ഖബറടക്കം വൈകീട്ട് 5 മണിക്ക് ജാറം പള്ളി ഖബർസ്ഥാനിൽ
നവീന്‍ ബാബുവിന്റെ മരണം: പി.പി. ദിവ്യയ്‌ക്കെതിരെ പരാതി
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയ്‌ക്കെതിരെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. പി.പി. ദിവ്യയ്ക്ക് പുറമെ പമ്പ് ഉടമ പ്രശാന്തിന് എതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പരാതി നല്‍കിയത്. കണ്ണൂര്‍ സിറ്റി പൊലീസ്, കണ്ണൂര്‍ എസ്പി, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം...
വിദ്യാഭ്യാസ, സാംസ്കാരിക വിപ്ലവത്തിൽ ഓത്തുപള്ളികളുടെ സ്ഥാനം തള്ളിക്കളയാനാവില്ല: സമദാനി
പൊന്നാനി: സമകാലിക ഇന്ത്യയിൽ ഓത്തുപള്ളികൾ അടച്ചുപൂട്ടാൻ വെമ്പുന്നവർ ചരിത്രം ഓർക്കണമെന്നും ഇന്ന് കാണുന്ന പല ഉപരിപഠന-ഗവേഷണ സ്ഥാപനങ്ങളുടെയും തുടക്കം ഓത്തുപള്ളികളായിട്ടായിരുന്നെന്നും ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ഫാറൂഖ് കോളെജ് ഉൾപ്പടെയുള്ള വിവിധ സ്ഥാപനങ്ങൾക്ക് സ്വത്തുക്കൾ വഖ്ഫ് ചെയ്തുനൽകുക പതിവായിരുന്നെന്നും അതിന്റെ ഗുണം ലഭിച്ചത് ഏതെങ്കിലും വിഭാഗക്കാർക്ക് മാത്രമല്ലെന്നും നാനാവിധ മതസ്ഥർക്ക് പഠിക്കാനും ജോലി ചെയ്യാനും അവസരമൊരുക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ നൂറ്റാണ്ടുകൾക്കു മുന്നേ വിദ്യാഭ്യാസത്തിനു ചുക്കാൻ പിടിക്കാൻ...








