Home » Archives for Staff correspondent

Author: Staff correspondent (Shaiju TP)

Post
പ്രമേഹം ഭേദമാക്കാനാകുമോ?

പ്രമേഹം ഭേദമാക്കാനാകുമോ?

-ലെ ഗവേഷണങ്ങളും പ്രമേഹത്തിന്റെ ദൈർഘ്യം, ശരീരഭാരം, ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങൾ റിമിഷൻ സാധ്യതയെ ശക്തമായി സ്വാധീനിക്കുന്നതായി വ്യക്തമാക്കുന്നു. എന്നാൽ റിമിഷൻ എന്നത് “പ്രമേഹം എന്നെന്നേക്കുമായി മാറി” എന്നർത്ഥമല്ല.

Post
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം

ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി ദീപാലങ്കാരങ്ങൾ നടത്തുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ കർശന ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. നിർദേശിച്ചു. ഉത്സവ ആവശ്യങ്ങൾക്കായി താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെ.എസ്.ഇ.ബിയുടെ അനുമതിയും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതിയും നിർബന്ധമാണ്. അനുമതിയില്ലാതെ എക്സ്റ്റൻഷൻ എടുക്കുന്നത് നിയമവിരുദ്ധമാണ്. താത്കാലിക കണക്ഷനുകളുടെ തുടക്കത്തിൽ പ്രവർത്തനക്ഷമമായ RCCB/ELCB ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ജനറേറ്റർ ഉപയോഗിച്ചോ അല്ലാതെയോ ദീപാലങ്കാരം നടത്തുന്നത് ലൈസൻസുള്ള അംഗീകൃത കോൺട്രാക്ടർമാർ മുഖേന മാത്രമായിരിക്കണം. വൈദ്യുതി ജോലികൾ ചെയ്യുന്നതിന് മുമ്പ് വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ടെന്നും ജനറേറ്ററിൽ നിന്നുള്ള...

Post
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച

ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച

കൊല്ലം: ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളും ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) നിർദ്ദേശങ്ങളും കേരളത്തിൽ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന ചോദ്യവുമായി എസ്സൻസ് ഗ്ലോബൽ ‘ജനകീയ വിചാരണ’ ക്യാമ്പയിൻ ആരംഭിച്ചു. നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം നിയമം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന അധികാരികളുടെയും ഉത്തരവാദിത്തം ഉറപ്പാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.2022 ഫെബ്രുവരി 3-ന് NGT പ്രിൻസിപ്പൽ ബെഞ്ച് Hardeep Singh & Others vs. SDMC & Others കേസിൽ പുറപ്പെടുവിച്ച ഉത്തരവിലെ നിർദ്ദേശങ്ങളാണ് ക്യാമ്പയിന്റെ പ്രധാന നിയമാധാരം. ശബ്ദമലിനീകരണ നിയന്ത്രണത്തിനുള്ള ആക്ഷൻ...

Post
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച

“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച

തിരൂർ: ഫിറോസ് ഖാൻ പരപ്പനങ്ങാടി രചിച്ച ഫെമിനിച്ചി നോവൽ ആഗസ്റ്റ് 18 ചൊവ്വാഴ്ച തിരൂരിൽ പ്രകാശനം ചെയ്യും.തിരൂർ പ്രസ് ക്ലബ്ബിൽ വൈകീട്ട് 4 മണിക്ക് സൗഹൃദവേദി, തിരൂരാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.തിരൂർ നഗരസഭയുടെ മുൻ ചെയർപേഴ്സൺ എ പി നസീമ, എഴുത്തുകാരി സംഗീത ഗൗസ്, മലയാള കവയത്രി ഷാബി നൗഷാദ്,മലയാളം സർവകലാശാല പ്രൊഫസർ ഡോ : മഞ്ജുഷ ആർ വർമ്മ, കേരളാമാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് എ കെ മുസ്തഫ, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി...

Post
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

. തിരൂർ: തിരൂർ സിറ്റി ഹോസ്പിറ്റലിൽ സമുചിതമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആശുപത്രിയുടെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി. ഡോ:ലിബി മനോജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, ഡോക്ടർമാരായ യൂസുഫ് നാസർ , എൻ.ടി അജികുമാർ, അനു, ബി ജയകൃഷ്ണൻ കെ. ടി. ഒ .ബദർ, അബ്ദുറഹിമാൻ, അസിസ്റ്റൻറ് മാനേജർ പി ജയലക്ഷ്മി,അക്കൗണ്ടൻ്റ് ടി .മുഹമ്മദ് ബഷീർ ഫാർമസി ചീഫ്...

Post
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്

മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്

പരപ്പനങ്ങാടി: മാധ്യമപ്രവർത്തനകനും, എസ്.ഡി.പി.ഐ. നേതാവുമായ ഹമീദ് പരപ്പനങ്ങാടിക്കെതിരെ വധഭീഷണി. പോലീസിൽ പരാതി. ഇന്നലെ (തിങ്കൾ) പോസ്റ്റൽ വഴിയാണ് ഭീഷണി.സന്തോഷ്‌കുമാർ,വെസ്റ്റ് കണ്ണമംഗലം ചെറേക്കാട് എന്ന വിലാസത്തിലാണ് ഭീഷണി. എസ്. ഡി.പി ഐ നേതാവായനിങ്ങളെ പെട്ടെന്ന് കൊല്ലുമെന്നും മുസ്ലീംങ്ങളെ ഗുജറാത്ത് പോലെ കൂട്ടകൊല ചെയ്യുമെന്നൊക്കയാണ് ഭീഷണി.അതിന് നാല് പേരടങ്ങുന്ന ആർ.എസ് എസ്. സംഘം തയ്യാറായിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. 2007 ൽ മാധ്യമപ്രവർത്തകൻ കൂടിയായ ഹമീദിനെ പരപ്പനങ്ങാടിയിൽ വെച്ച് ആർ എസ് എസ് പ്രവർത്തകർ വെട്ടികൊലപെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്. ഇന്ന്...

Post
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?

വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?

ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഓരോ വ്യക്തിക്കും മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും നൽകുന്നു. ഈ അവകാശം പൊതുക്രമം, ധാർമികത, ആരോഗ്യം തുടങ്ങിയ നിയന്ത്രണങ്ങൾക്ക് വിധേയമാണെങ്കിലും, വ്യക്തിയുടെ മനഃസാക്ഷിയെ രാഷ്ട്രം നിയന്ത്രിക്കണമെന്ന ആശയം അതിൽ ഇല്ല

Post
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്

ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്

ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണം കോഴിക്കോട്: സർക്കാരിന്റെ യാതൊരുവിധ അറിവോ അനുമതിയോ കൂടാതെ, സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ മാത്രം നിയോഗിതനായ ഗവർണറുടെ താല്പര്യങ്ങൾക്കനുസരിച്ച് ഉത്തരവുകൾ നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് സർക്കുലർ അയച്ച ചീഫ് സെക്രട്ടറിയുടെ നടപടി തികച്ചും സംശയസ്പദമാണെന്ന് വഹ്ദത്തെ ഇസ്‌ലാമി കേരള സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.ഭരണഘടനാപരമായ ചുമതലകൾ മറന്ന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഗവർണറുടെ അനാവശ്യ ഇടപെടലുകൾക്ക് ഉദ്യോഗസ്ഥവൃന്ദം കുടപിടിക്കുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. സർക്കാരിനെ മറികടന്ന് ഇത്തരം ഉത്തരവുകൾ നൽകാൻ ചീഫ് സെക്രട്ടറി മുതിർന്നത്...

Post
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം

മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം

ഒരു പുതിയ സ്റ്റുഡിയോയുടെ വാതിൽ തുറന്നപ്പോൾ, ഒരു പുതിയ സാങ്കേതിക വിദ്യ കേരളത്തിലെത്തിയപ്പോൾ, അല്ലെങ്കിൽ ചെന്നൈയിലേക്ക് പോകേണ്ട ഒരു സിനിമയുടെ ജോലി കൊച്ചിയിൽ തന്നെ പൂർത്തിയാക്കിയപ്പോൾ—അങ്ങനെയാണ് ഒരു വ്യവസായത്തിന്റെ ഭൂമിശാസ്ത്രം പതുക്കെ മാറിയത്.

Article
പാലക്കാട് കോച്ച് ഫാക്ടറി: കാരണം കോൺഗ്രസ്

പാലക്കാട് കോച്ച് ഫാക്ടറി: കാരണം കോൺഗ്രസ്

വാഗ്ദാന ലംഘനങ്ങളുടെയും വികസന മുരടിപ്പിന്റെയും ചരിത്രം ​പാലക്കാട്: ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന് പിന്നിൽ ഭരണാധികാരികളുടെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയും വീഴ്ചകളുമാണെന്ന് വ്യക്തമാകുന്നു. ​തുടക്കം സേലം ഡിവിഷൻ വിഭജനത്തിൽ ​2007-ൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ മലബാറിനുണ്ടായ വലിയ നഷ്ടവും ജനരോഷവും തണുപ്പിക്കാനാണ് 2008-09-ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. എന്നാൽ പാലക്കാടിനൊപ്പം പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ റായ്ബറേലി കോച്ച് ഫാക്ടറി...