പത്തനംതിട്ട: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് മുന്‍ പത്തനംതിട്ട കലക്ടര്‍ പിബി നൂഹ്. ‘നിങ്ങളുടെ സ്നേഹപൂർണ്ണമായ പെരുമാറ്റത്തിന്റെ – സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങൾ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുണ്ടാകും. അതിൽ ഞാനുമുണ്ടാകും’ എന്നു അവസാനിക്കുന്ന വൈകാരികമായ കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണ രൂപം:- എൻറെ ഔദ്യോഗിക ജീവിതത്തിലെ ഏറെ സംഭവബഹുലമായ കാലഘട്ടമായിരുന്നു 2018 മുതൽ 2021 ജനുവരി വരെ ജില്ലാ കളക്ടർ ആയി പ്രവർത്തിച്ച കാലഘട്ടം. ഈ കാലഘട്ടത്തിലാണ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഹമീദ് പറമ്പത്തു അന്തരിച്ചു
തിരൂർ: നിറമരുത്തൂർ വള്ളിക്കാഞ്ഞിരം ചേക്കുമരക്കാരകത്തു ഹമീദ് (82)പറമ്പത്തു അന്തരിച്ചു. ഭാര്യ പരേതയായ ഈന്തു മുള്ളിൽ ഉമ്മാത്തുമ്മു. മക്കൾ : ഹബീബ, നാസർ നദീറ, ജസീറ, . മരുമക്കൾ :യൂസഫ് (ജനതാ ബസാർ ) അലി (ഓലപ്പീടിക- പരപ്പനങ്ങാടി), ഫസലുറഹ്മാൻ ( പയ്യനങ്ങാടി തിരൂർ). ജസീല( മുട്ടന്നൂർ പുറത്തൂർ ). കബറടക്കം ഇന്ന് വ്യാഴാഴ്ച ഉച്ചയക്ക് 2 :30ന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് കബർസ്ഥാനിൽ.
എസ് എം എ കോട്ടക്കൽ സോൺമെഗാ ബുക്ക് ടെസ്റ്റ് നടത്തുന്നു
കോട്ടക്കൽ: സുന്നി മാനേജ് മെന്റ് അസോസിയേഷൻ (എസ് എം എ)കോട്ടക്കൽ സോൺ ഡോക്ടർ അബ്ദുൽ അസീസ് ഫൈസി ചെറുവാടി രചിച്ച എസ് എം എ സ്റ്റേറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച മുത്തു നബി ചരിതം എന്ന പുസ്തകം അടിസ്ഥാനമാക്കി നവംബർ 3ന് കോട്ടക്കൽ സോൺ തലത്തിൽ മെഗാ ബുക്ക് ടെസ്റ്റ് നടത്തുന്നു.പുസ്തകം സോൺ പരിധിയിലെ സുന്നി വിദ്യാഭ്യാസ ബോർഡ് മദ്രസകളിൽ നിന്ന് 100 രൂപക്ക് ലഭിക്കുന്നതാണ്ഒന്നാം സമ്മാനമായി 5555 രൂപയും,രണ്ടാം സമ്മാനമായി 3333 രൂപയും,മൂന്നാം സമ്മാനമായി 2222 രൂപയും...
നവീൻ ബാബുവിൻ്റെ മരണം: അന്വേഷണ പരിധിയിൽ ദിവ്യയും
കണ്ണൂർ : അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തിയ എടിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.അന്വേഷണത്തിന് കണ്ണൂർ പോലീസ് പത്തനംതിട്ടയിലേക്ക് പോകും. അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പിയുടെ മൊഴിയും എടുക്കും കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. രണ്ടുമണിക്ക് ശേഷമാണ് പത്തിശേരിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കുക.
തിരൂർ ഉപജില്ല ശാസ്ത്രമേളക്ക് തുടക്കമായി
. തിരൂർ ഉപജില്ല ശാസ്ത്രമേള തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.ബുധനാഴ്ച രാവിലെ ശാസ്ത്ര നാടകത്തോടെ മേളയിലെ മത്സരങ്ങൾക്ക് തുടക്കമായി. തിരുനാവായ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി. ഖദീജ ആയപ്പള്ളി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സൈനുദ്ദീൻ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദേവയാനി,ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് മൊയ്തീൻ കുട്ടി,വാർഡ് മെമ്പർ ഷാലി ജയൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.വി. രമ,...
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കണം
തിരൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദി ആയ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കേതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. കെ.എ.പത്മകുമാർ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് അടിയാട്ടിൽ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽവൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്,സി.വി.വിമൽകുമാർ, സൈദ് മുഹമ്മദ് ചേരുതോട്ടത്തിൽ,യാസർ പയ്യോളി, ടി.കുഞ്ഞമുട്ടി,നൗഷാദ് പരന്നേക്കാട്,രാജേഷ് പരന്നേക്കാട്, ബാബു അടിയാട്ടിൽ,അഡ്വ.രാജേഷ്, ഫൈസൽ ബാബു,വിജയൻ ചെമ്പൻഞ്ചേരി എന്നിവർ സംസാരിച്ചു.
എഡിഎമ്മിന്റെ മരണം കൊലക്കുറ്റത്തിന് കേസ് എടുക്കണം: കോൺഗ്രസ്
പൊന്നാനി: കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിൻ്റെ യാത്രയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ എഡിഎം അഴിമതിക്കാരനാണെന്ന് പരസ്യ പ്രഖ്യാപനം നടത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയും, മരണത്തിന് കാരണക്കാരിയായ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും, കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത...
ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രം; ആശങ്കകൾ വേണ്ടെന്ന് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചപ്പോൾ പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രം. പ്രതിദിനം 80,000 പേർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനാകും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷവും 70000പേർക്കായിരുന്നു വെർച്വൽ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. ഇതേ രീതിതന്നെയാണ് ഇത്തവണയും അനുവർത്തിക്കുക. 70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് നൽകാനാണോ ദേവസ്വം ബോർഡ് തീരുമാനം എന്നതിൽ വ്യക്‌തത വന്നിട്ടില്ല. 80,000 പേരെ ഒരു ദിവസം അനുവദിക്കുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷം...
ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത: കേരള തീരത്ത് റെഡ് അലർട്ട്
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം കാപ്പിൽ മുതൽ പൂവാർ...
കേരളീയ സമൂഹം പുലർത്തുന്ന നിസംഗത അപായസൂചന നൽകുന്നതെന്ന് തുഷാർ ഗാന്ധി
കൊച്ചി: പുരോഗമന സമൂഹമെന്ന നിലയിൽ മികച്ച സാമൂഹിക നിലപാടുകൾ എടുക്കുന്ന കേരളീയർ സ്ത്രീകൾക്കെതിരെ അക്രമം നടത്തിയ നടൻമാരെ ആരാധിക്കുന്ന നടപടി അത്ഭുതപ്പെടുത്തുന്നുവെന്ന് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി പറഞ്ഞു. അക്രമങ്ങൾക്കെതിരെ ചെറുവിരൽ അനക്കാതെ മൊബൈലിൽ ഷൂട്ട് ചെയ്ത് സൊഷ്യൽ മീഡിയയിൽ ഇടുന്ന പ്രവണത നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഇൻഡോറിൽ പട്ടാപകൽ ബലാൽ സംഗത്തിനിരയായ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കാതെ മൊബൈലിൽ ഷൂട്ട് ചെയ്ത സംഭവമടക്കം നിരവധി ഉദാഹരണങ്ങൾ ഇത്തരത്തിൽ എടുത്ത് കാണിക്കാൻ കഴിയും. ഉയർന്ന ബൗദ്ധികനിലവാരം പുലർത്തുന്ന കേരളീയ സൂഹം...









