വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി

തിരൂർ: മുതിർന്ന സിനിമ പത്രപ്രവർത്തകനും നിരൂപകനും എഴുത്തുകാരനും ആയിരുന്ന വികെ ഹംസയെ തിരൂർ നഗരം അനുസ്മരിച്ചു. സൗഹൃദവേദി തിരൂർ ഡോക്ടേഴ്സ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് അദ്ദേഹം ചെയ്ത മഹത്തായ സംഭാവനകൾ സംസാരിച്ചവർ ഓർത്തെടുത്തത്.
കോടംബക്കം കാലത്ത് മലയാള സിനിമാ നിരൂപണ രംഗത്തു് അദ്ദേഹം മുന്നിട്ടു നിന്നിരുന്നു.

സിനിമയെക്കുറിച്ച് നടി നടന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ അവലോകനങ്ങൾക്ക് വലിയ വിലയാണ് സിനിമാലോകം കൽപ്പിച്ചിരുന്നത്.
പ്രേംനസീർ, സത്യൻ, മധു, നെടുമുടിവേണു , മമ്മൂട്ടി , ശ്രീനിവാസൻ , ദിലീപ് തുടങ്ങിഒട്ടേറെ മഹാനടന്മാർക്കൊപ്പം പ്രവർത്തിച്ച ആളായിരുന്നു തിരൂരിന്റെ വികെ ഹംസ .
എല്ലാ നടി നടന്മാരും വലിയ ആദരവും വിലയും ആണ് അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് നൽകിയിരുന്നത്.
അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സൗഹൃദവേദി തിരൂർ പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു
ഗായകൻ ഫിറോസ് ബാബു,സെക്രട്ടറി കെകെ റസാഖ് ഹാജി, ഡോ : ഹസ്സൻ ബാബു,
കൈനിക്കര ഷാഫി ഹാജി,ഡോ : എപിഎ
റഹ്മാൻ, അബ്ദുൽ ഖാദർ കൈനിക്കര, കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, സംഗീത ഗൗസ്, ,ഷംന ഹംസത്ത്, വി കെ സലിം , സബ്ക ഷാഫി,സിഎം മൊയ്തീൻകുട്ടി, കൊടാശ്ശേരി ബാവ ,കെ സി അബ്ദുല്ല,ഗോപിനാഥ് ചേന്നര ,മുജീബ് താനാളൂർ,സിറാജ് ബാവ , സിവി ബഷീർ, സെഞ്ച്വറി നാസർ, ഹസ്സൻ ഭായ് , ഹമീദ് കൈനിക്കര,പാറയിൽ ഫസലു , വികെ യൂസഫ്, വി കെ സുനിൽ, ഷാജിമോൾ , അസീസ് സണ്ണി, നിസാർ പാരഗൺ എന്നിവർ സംസാരിച്ചു.

സൗഹൃദവേദി തിരൂർ സംഘടിപ്പിച്ച വികെ ഹംസ അനുസ്മരണ സമ്മേളനത്തിൽ ഗായകൻ ഫിറോസ് ബാബു സംസാരിക്കുന്നു

Leave a Reply

Your email address will not be published.