ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്

ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണം

കോഴിക്കോട്: സർക്കാരിന്റെ യാതൊരുവിധ അറിവോ അനുമതിയോ കൂടാതെ, സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ മാത്രം നിയോഗിതനായ ഗവർണറുടെ താല്പര്യങ്ങൾക്കനുസരിച്ച് ഉത്തരവുകൾ നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് സർക്കുലർ അയച്ച ചീഫ് സെക്രട്ടറിയുടെ നടപടി തികച്ചും സംശയസ്പദമാണെന്ന് വഹ്ദത്തെ ഇസ്‌ലാമി കേരള സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടനാപരമായ ചുമതലകൾ മറന്ന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഗവർണറുടെ അനാവശ്യ ഇടപെടലുകൾക്ക് ഉദ്യോഗസ്ഥവൃന്ദം കുടപിടിക്കുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. സർക്കാരിനെ മറികടന്ന് ഇത്തരം ഉത്തരവുകൾ നൽകാൻ ചീഫ് സെക്രട്ടറി മുതിർന്നത് ഗുരുതരമായ വീഴ്ചയാണ്. ഇനിയൊരു കാരണവശാലും ഇത്തരത്തിലുള്ള നടപടികൾ ആവർത്തിക്കാത്ത വിധം ചീഫ് സെക്രട്ടറിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.
സ്വന്തം ഉദ്യോഗസ്ഥർക്കു മേൽ സർക്കാരിന് നിയന്ത്രണമില്ലെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കുന്നത് ഭരണസംവിധാനത്തിന്റെ കഴിവുകേടായി മാത്രമേ കാണാൻ സാധിക്കൂ. ഇത്തരം നിയമവിരുദ്ധ സർക്കുലറുകൾ തിരുത്തിക്കാനും, ഭരണകൂടത്തിന്റെ പരമാധികാരം സംരക്ഷിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വഹ്ദത്തെ ഇസ്‌ലാമി സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്

Leave a Reply

Your email address will not be published.