ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ 1986-1991 കാലഘട്ടത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപക അനധ്യാപകരുടെ ഒരു അനൗപചാരിക സംഗമം തയ്യബ് ഹാളിൽ രാവിലെ 10.30 നു ആരംഭിച്ചു . അബ്ദുസ്സലാം മുണ്ടുമുഴിയുടെ പ്രാർത്ഥനക്കു ശേഷം പരിപാടിയുടെ കോ-ഓർഡിനേറ്റർ സി.കെ കുഞ്ഞി മുഹമ്മദ് പരിപാടിക്കെത്തിയവർക്കു സ്വാഗതം പറഞ്ഞു.ലീവ് കഴിഞ്ഞു പ്രവാസ ലോകത്തേക്ക് തന്നെ തിരിച്ചു പോവുന്ന ചിലരെക്കൂടി ഉൾക്കൊള്ളാനാണ് ധൃതിയിൽ ഒരു സംഗമം നടത്തേണ്ടി വന്നതെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു . ഇ.എൻ ഇബ്രാഹിം മൗലവി, ഹനീഫ മുഹമ്മദ്, മുഹമ്മദ് ഹസൻ ,എൻ.കെ റഹീം,റഹ്മത്തുന്നിസ ടീച്ചർ എം.കെ.മുഹമ്മദ് എൻ.കെ അസീസ്,ഷെയ്ഖ് മുഹമ്മദ്, എ.എഫ് മുഹമ്മദ് ബാഖവി,ടി.പി ഹസ്സൻ,അബു പത്തിരിയാൽ,അബുബക്കർ പുതുക്കുടി അബ്ദുൽ ഖാദർ കീഴ് പറമ്പു ,കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ഹഖ് എന്നിവർ അക്കാലത്തെ അനുഭവങ്ങളും ഇസ്ലാഹിയ ജീവിതത്തിൽ വരുത്തിയ മാറ്റവും സദസ്സിൽ വിശദീകരിച്ചു.ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ സുബൈർ കൊടപ്പന, കോളേജിന്റെ വർത്തമാന കാല ചിത്രവും ഭാവിയിൽ ലക്ഷ്യം വെക്കുന്ന പദ്ധതികളും സദസ്സിന്റെ മുമ്പിൽ അവതരിപ്പിച്ചു.അക്കാലത്തെ പ്രഗത്ഭരായ അധ്യാപകരെക്കൂടി ഉൾപ്പെടുത്തി മറ്റൊരു പരിപാടി നടത്താൻ തീരുമാനിച്ചു നാസർ ചാലക്കലിന്റെ നന്ദി പ്രകാശനത്തോടെ ഉച്ചക്ക് തന്നെ പരിപാടി അവസാനിച്ചു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply