തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിലൂടെ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 262 കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി കഴിയാം. കഴിഞ്ഞ നാലു വർഷത്തിൽ 262 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് പദ്ധതിയെ ഏറ്റവും മാതൃകാപരമായ രീതിയിൽ നടപ്പിലാക്കിയിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്. ഭവന പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകൾ ലഭിച്ചതിൽ രേഖാ നിർണ്ണയം പൂർത്തിയാക്കിയ 262 കുടുംബങ്ങൾക്കാണ് പഞ്ചായത്ത് വീട് നിർമ്മിച്ചത്. അതിനായി ഓരോ ഗുണഭോക്താക്കൾക്കും നാല് ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്ത് അനുവദിച്ചു നൽകി. ജനറൽ വിഭാഗത്തിനായി 6,38,54,861 രൂപയും പട്ടികജാതി...
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
Article Category: പ്രാദേശികം
മേലൂർ ഹൈസ്കൂൾ: സ്റ്റേജ് ഓഡിറ്റോറിയം അപകടഭീക്ഷണിയിൽ
രവിമേലൂർ മേലൂർ, ഹൈസ്ക്കൂളിലും, ഹയർ സെക്കണ്ടറി വിഭാഗത്തിലുമായി ഏകദ്ദേശം എഴുനൂറോളം(700) വിദ്യാർഥികൾ പഠിക്കുന്നുണ്ട് ! ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഗ്രൗണ്ടിലെ സ്റ്റേജ് ഓഡിറ്റോറിയം ജീർണ്ണിച്ച് നിലം പറ്റുന്ന അവസ്ഥയിലാണ് ഇപ്പോൾ നിലകൊള്ളുന്നത്!ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന മാനേജ്മെൻ്റും, സ്ക്കൂൾ അദ്ധ്യാപകരും, PTA വിഭാഗവും, വേനൽ അവധി കഴിഞ്ഞ് പുതിയ പ്രവേശന ചൂടിലെങ്കിലും, ഇതിനൊരുപരിഹാരം കണ്ടില്ലെങ്കിൽ ഇവിടെ കളിക്കാൻ വരുന്ന കൂട്ടികളുടെ ജീവന് വലിയ ഭീക്ഷണിയായി നിലകൊള്ളുകയാണ് എന്ന കാര്യം മനസ്സിലാക്കിയാൽ നന്നെന്നാണ് – ഇവിടത്തെ പരിസരവാസികളും, നാട്ടുകാരും,...
നാടൻ പാട്ടിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
ആലപ്പുഴ: നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. താമല്ലാക്കൽ പാലക്കുന്നേൽ ക്ഷേത്രത്തിലെഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻ പാട്ടിനിടെയാണ് സംഘർഷമുണ്ടായത്.കൈതപറമ്പ് വടക്കതിൽ അനന്തു സത്യനെ (അഖിൽ-30) യാണ് മാരാരിക്കുളത്ത് നിന്ന് പൊലീസ് പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ താമല്ലാക്കൽ കാട്ടിൽ പടീറ്റതിൽ അനന്ദു(23), സുബീഷ് ഭവനിൽ സുബീഷ് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തലയ്ക്ക് കുത്തേറ്റ കുമാരപുരം ആഞ്ഞിലിക്കപ്പറമ്പിൽ അമ്പാടി (21) ചികിത്സയിലാണ്. ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ്...
കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി
തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെവി അബ്ദുള്‍ ഖാദര്‍നെ തെരഞ്ഞെടുത്തു. കുന്നംകുളത്ത് ചേര്‍ന്ന ജില്ലാ സമ്മേളനമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെവി അബ്ദുള്‍ ഖാദര്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമാണ്. 46 അംഗ ജില്ലാ കമ്മിറ്റിയെയും 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും കുന്നംകുളത്തെ സമാപിച്ച ജില്ല സമ്മേളനം തെരഞ്ഞെടുത്തു . ജില്ലാ കമ്മിറ്റിയിൽ...
നിപ്മറിന് 18 കോടി
കേരള ബജറ്റിൽ നിപ്മറിന് അനുവദിക്കുന്ന ഏറ്റവും വലിയ ബജറ്റ് വിഹിതമാണിത്
ബീഹാർ സ്വദേശി പോക്സോ കേസില്‍ അറസ്റ്റില്‍
സ്കൂളില്‍ പോകാനിറങ്ങിയ പെണ്‍കുട്ടിയെ കഴിഞ്ഞ ജനുവരി 30നാണ് ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്
ആംബുലന്‍സിന് വഴിമുടക്കിയ ബസുകള്‍ക്കെതിരെ കേസ്
അത്യാസന്ന നിലയിലായ രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന് വഴിമുടക്കിയ ബസുകള്‍ക്കെതിരെയാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്.
ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തില്‍ വീണ് മരിച്ചു
ആലപ്പുഴ: കായംകുളം ഭരണിക്കാവില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തില്‍ വീണ് മരിച്ചു. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലെ മുറി മങ്ങാട്ട് തറയില്‍ ജയന്റെ മകൻ അമർനാഥ് (അച്ചു) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അമർനാഥിന് അപസ്മാരം ഉള്ളതായി പറയുന്നു. ഉച്ചയ്ക്ക് രണ്ടു മുതല്‍ അമർനാഥിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍.
രണ്ടു വയസുകാരി പുഴയിൽ മുങ്ങി മരിച്ച നിലയില്‍
ബുധനാഴ്ച കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു








