പുത്തനത്താണി: ആർ.എസ്.എസുമായി അവിശുദ്ധ ബന്ധമുള്ള ഒരു രാഷ്ട്രീയ സംവിധാനമായി കേരളത്തിൽ സി.പി.എം മാറിയെന്ന് എസ്,ഡി,പി,ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ അഭിപ്രായപ്പെട്ടു.
പിണറായി, പോലീസ്, ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാപംയിന്റെ ഭാഗമായി തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തനത്താണിയിൽ സംഘടിപ്പിച്ച പദയാത്രക്ക് ശേഷമുള്ള പൊതുയോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയെ കേരള മുഖ്യൻ കുറ്റവാളികളുടെ ജില്ലയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നും
കേരളത്തിലെ പോലീസ് സേനയെ ആർഎസ്എസിന്റെ ആലയിൽ കൊണ്ടുപോയി കെട്ടിയ കഴിവുകെട്ട അഭ്യന്തര മന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് നിസാർ അഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് കെസി നസീർ, ജില്ലാ സെക്രെട്ടറിയേറ്റ് അംഗം എ. കെ. മജീദ് എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി കെ.സി ഷമീർ സ്വാഗതവും ആതവനാട് പഞ്ചായത്ത് പ്രസിഡൻറ് അഷ്റഫ് പുത്തനത്താണി നന്ദിയും പറഞ്ഞു.
കുട്ടികളത്താണിയിൽ നിന്നും ആരംഭിച്ച പദയാത്രയ്ക്ക് കെ ജുബൈർ, നജീബ് തിരൂർ, എ.പി ഹംസ, കെ സി ഷമീർ, ഫൈസൽബാബു, അഷ്റഫ് തിരൂർ അഷ്റഫ് പുത്തനത്താണി എന്നിവർ നേതൃത്വം നൽകി.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
പ്രാദേശികം
ആർഎസ്എസുമായി അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയ സംവിധാനമായി കേരളത്തിൽ സിപിഎം മാറി: തുളസീധരൻ പള്ളിക്കൽ

Leave a Reply