ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്

മഞ്ചേരി : കണ്ണമംഗലം (കുന്നുംപുറം, വേങ്ങര ) കളത്തിൽ പടിഞ്ഞാറേയിൽ ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്. ഇന്നലെ അന്തരിച്ച അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി മഞ്ചേരി മെഡിക്കൽ കോളെജിന് ദാനം ചെയ്തു. ബുധനാഴ്ച രാവിലെ പത്തിന് മെഡിക്കൽ കോളെജിൽ നടന്ന ചടങ്ങിൽ എച്ച്ഒഡി ഡോ: വി.കെ. ശ്രീദേവിയുടെ സാന്നിദ്ധ്യത്തിൽ മക്കളായ പ്രമോദും പ്രസാദുമാണ് ഭൗതിക ശരീരം സമർപ്പിച്ചത്.

ഭൗതിക ശരീര ദാന സർട്ടിഫിക്കറ്റ് എച്ച്ഒഡി ഡോ: വി.കെ. ശ്രീദേവി ബന്ധുക്കൾക്ക് കൈമാറുന്നു

ആദ്യകാലം മുതൽ പുരോഗമന ആശയക്കാരനായിരുന്ന അദ്ദേഹം പിന്നീട് കേരള യുക്തിവാദി സംഘം സഹയാത്രികനായിരുന്നു. തുടർന്ന് മക്കളുടെ വിവാഹങ്ങൾ ഉൾപ്പടെ രജിസ്റ്റർ ഓഫിസിൽ വച്ചാണ് നടത്തിയത്. മരണം വരെ അനാചാരങ്ങൾക്കെതിരെ ജീവിത സമരം നടത്തി. മകൻ പ്രസാദ് വേങ്ങര സ്വതന്ത്രചിന്തകനും പ്രഭാഷകനുമാണ്.


Leave a Reply

Your email address will not be published.