Author: Staff Correspondent (Jyobish V)

Post

101ാം വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്‌കൂൾ 101-ാം വാർഷികാഘോഷവും പ്രധാനാധ്യാപിക വി.പി മീരാ മോൾ ടീച്ചർക്കുള്ള യാത്രയയപ്പും വൈഭവ് 2K26 സിനിമാ ബാലതാരം അർച്ചിത് അഭിലാഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ആഷിഖ് പി ആദ്ധ്യക്ഷ്യം വഹിച്ചു. പ്രമുഖ മോട്ടിവേറ്റർ രംഗിഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി . സ്‌കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് , ടി എ റഹീം , പാട്ടത്തിൽ അൻവർ , സി പി...

Post

കേന്ദ്ര സര്‍ക്കാര്‍ ഭീഷണിക്കെതിരെ ന്യൂനപക്ഷങ്ങള്‍ ഒന്നിക്കണം KNM മര്‍കസുദഅവ

കോഴിക്കോട്: രാജ്യത്ത് മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കി തുടങ്ങിയ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ ഐക്യപ്പെടണമെന്ന് കെ.എന്‍ എം മര്‍കസുദഅവ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ആര്‍ എസ് എസ് അടിസ്ഥാന നിയമാവലിയായി കാണുന്ന വിചാരധാരയെ അടിസ്ഥാന മാക്കി രാജ്യത്തെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളായി കണ്ട് അപരവത്കരിക്കാനുള്ള ആസൂത്രിത പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പൗരത്വ നിയമ ഭേദഗതി, വഖഫ് നിയമ ഭേദഗതി, എഫ് സി ആര്‍ എ...

Post

അരിക്കോട് അഖിലേന്ത്യ സെവൻസ് ഫുട്ബോളിന് തുടക്കമായി

അരീക്കോട്: കാൽപന്തുകളിയുടെ രാവുകൾ ഉണർന്നു അരീക്കോട് പഞ്ചാ യത്ത്സ്റ്റേഡിയത്തിൽ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് വീണ്ടും തുടക്കം. ടൗൺ ടീം അരീക്കോട്, വൈ.സി.സി സൗത്ത് പുത്തലം, വാസ്ക് വെള്ളേരി എന്നിവർ സംയുക്തമായാണ് മുണ്ടമ്പ്ര ആലിയാക്ക മെമ്മോറിയൽ സെവൻസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർഹാജി നിർവഹിച്ചു. ആദ്യ മത്സരത്തിൽ എഫ്.സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി കെ.ഡി.എസ് കിഴിശ്ശേരി ജേതാക്കളായി. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ പ്രഗല്ഭരായ നിരവധി ടീമുകൾ പങ്കെടുക്കും. മൂവായിരത്തിൽ...

Post

ഹോമിയോപതി ദിനാചരണം :ഡോ: ഹിബ മുഹമ്മദിനെ ആദരിച്ചു

താനൂർ : ലോകഹോമിയോപ്പതി ദിനാചരണത്തിൻ്റെ ഭാഗമായി താനൂരിലെ ഹോമിയോപ്പതി ഡോക്‌ടർ സി.പി ഹിബ മുഹമ്മദിനെ ആദരിച്ചു. മാടക്കംതടത്തിൽകുടുംബ കൂട്ടായ്മയുടെ ഉപഹാരംതിരൂർ ബ്ലോക്ക് പഞ്ചായത്ത്മുൻ മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനിച്ചു. പി. എം. ബബിത , വി. അസ്‌ന , മിൻഹ തൊട്ടി വളപ്പിൽ, എം . സുബൈദ, വി.അഫ് ല ,സി.പി. ഫിദ എന്നിവർ പങ്കെടത്തു.

Post

അന്യായമായി പോലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ കുറുക്കോളിയെത്തി മോചിപ്പിച്ചു

തിരൂർ:പോളിംഗ് ബൂത്തിനരികെ സംഘം ചേർന്ന് നിന്നെന്ന പേരിൽ തിരൂർ എസ്.എച്ച് ഒ അനിൽകുമാർ മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പിടിച്ച് കൊണ്ടുവന്ന യുവാക്കളെ കുറുക്കോളി മൊയ്തീൻ പൊലീസ് സ്റ്റേഷനിൽ എത്തി മോചിപ്പിച്ച് തിരികെ കൊണ്ടുപോയി.പറവണ്ണ ഗവ. എൽ.പി,യു.പി സ്‌കൂളിലെ രണ്ട് പോളിംഗ് ബൂത്തുകളിൽ നിന്നാണ് കൊണ്ടാരൻ്റ പുരക്കൽ സഹദ് (25), കുന്നത്തകത്ത് പുതിയിൽ റബീസ് (18),അരയൻ്റ പുരക്കൽ ഹംസ തുടങ്ങിയ എട്ടോളം പേരെയാണ് പൊലീസ് പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.രോഗികളായ ചിലരെ ബൂത്തിലേക്ക് വാഹനങ്ങളിൽ കൊണ്ട് വരുന്നത് തടയാൻ...

Post

യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണം

തിരൂർ:തിരൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി വി അബ്ദു റഹിമാനെതിരെ ഹീന പ്രചരണം നടത്തിയ സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് എൽഡിഎഫ് തിരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വി അബ്ദുറഹിമാൻ തിരൂരിൽ സ്ഥാനാർത്ഥിയായി വന്നതു മുതൽ വ്യക്തി ഹത്യയും കള്ള പ്രചരണവുമാണ് യുഡിഎഫ് നടത്തുന്നത്, സ്ഥാനാർത്ഥിയെ വ്യക്തിപരമായി തേജോവധം ചെയ്യുകയും അഴിമതി ക്കാരനെന്ന് ചിത്രീകരിക്കുകയും ചെയ്യുന്നു. ഒരുപടി കൂടി കടന്ന് താനൂർ ബോട്ടപകടത്തിലെ 22 പേരെ കൊന്ന കൊലയാളി എന്ന് പറഞ്ഞ് ബോർഡുകൾ...

Post

ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും: വി പി അനിൽ

ജില്ലയിൽ ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. എൽഡിഎഫ്‌ സർക്കാരിന്റെ വികസന തുടർച്ചയ്‌ക്ക്‌ ജനം വിധിയെഴുതും. സർക്കാരിന്റെ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. വികസനക്ഷേമ പ്രവർത്തനങ്ങൾ അനുഭവസാക്ഷ്യമായ പത്തു വർഷമാണ്‌ കടന്നുപോയത്‌. എന്നാൽ, വികസനം ചർച്ച ചെയ്യാൻ മടിക്കുന്ന യുഡിഎഫ്‌ മത–സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച്‌ ജയിച്ചുകയറാമെന്നാണ്‌ കരുതുന്നത്‌. അതിനായി ഇടതുപക്ഷത്തിനെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുകയാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ ഹീന പ്രചാരണമാണ്‌ അവർ...

Post

കലാ കായിക സാഹിത്യ സാംസ്കാരിക പ്രതിഭകളെ ആദരിക്കുന്നു

രവി മേലൂർ മേലൂർ :മേലൂർ പഞ്ചായത്തിലെ കലാ-കായിക-സാഹിത്യ-സാംസ്ക്കാരിക പ്രതിഭകളെ ആദരിക്കുന്നതിനായി നവമാറ്റൊലി കുട്ടിലൈബ്രറി നൽകുന്ന മൂന്നാമത് നവമാറ്റൊലി പ്രതിഭ പുരസ്‌കാരത്തിന് ദേശീയ ഗുസ്‌തി താരം മാളവിക സുനിൽ അർഹയായി. 5001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മേലൂർ പനമ്പിള്ളി വീട്ടിൽ സുനിൽകുമാറിൻ്റേയും രചനയുടേയും മകളാണ്. കോട്ടയം സെൻ്റ് മാഴ്‌സിലേനിയസ്, കൊരട്ടി എം എ എം എച്ച് എസ് എന്നിവിടങ്ങളിലായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. ഇപ്പോൾ മേലൂർ സെൻ്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ +2 വിദ്യാർത്ഥി. ഹൈസ്‌കൂൾ, ഹയർ...

Post

എ. എച്ച്. എസ് .ടി . എ പ്രതിഷേധം

തിരൂർ: നിയമസഭ ഇലക്ഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും പോസ്റ്റൽ ബാലറ്റ് കിട്ടാത്തതിനാൽ സമ്മതിദാനാ വകാശം വിനിയോഗി ക്കാൻ കഴിയാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി . വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകൾ കൂടുതൽ ദിവസം പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ജോസ്, സംസ്ഥാന കൗൺസിലർ ഡോ എ . സി പ്രവീൺ സാജൻ, റിജിൻ, അഫീല റസാക്ക്, ദീപക്ക്, ജംഷീൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post

തച്ചപ്പറമ്പിൽ അബ്ദുൽ കാദർ സാഹിബ് അന്തരിച്ചു

ബി പി അങ്ങാടി :ബി പി അങ്ങാടി തെക്കേ മഹല്ല് മുൻ പ്രസിഡന്റ്‌ തച്ചപ്പറമ്പിൽ അബ്ദുൽ കാദർ സാഹിബ് അന്തരിച്ചു. KSRTC ൽ വിവിധ തസ്തികളിൽ സേവനം ചെയ്തു വിരമിച്ചതാണ്. തലക്കാട് പഞ്ചായത്ത് പ്രദേശത്തു മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. പി. ശരീഫാബിയാണ് ഭാര്യ. മയ്യിത്ത് കബറടക്കം ഇന്ന് വൈകീട്ട് 5:30 ന് ബി പി അങ്ങാടി ജാറം പള്ളി ഖബ്ർസ്ഥാനിൽ.