Home » Archives for Staff Correspondent

Author: Staff Correspondent (Jyobish V)

Post

വീണ്ടും ശ്രദ്ധേയനായി മലയാളിയായ നാദിർ അബ്ദുൽ സലാം

ഖത്തരി ഗായകര്‍ക്കൊപ്പം ദേശഭക്തി ഗാനം പാടി വീണ്ടും ശ്രദ്ധേയനായി മലയാളിയായ നാദിർ അബ്ദുൽ സലാം ഖത്തരി ഗായകരായ ഈസ അല്‍ കുബൈസി, സഊദ് ജാസിം, നാസര്‍ അല്‍ കുബൈസി, മുഹമ്മദ് അല്‍ സുലൈത്തി എന്നിവരോടൊപ്പമാണ് ഖത്തറിന്റെ ഏറ്റവും പുതിയ ദേശഭക്തി ഗാനമായ ‘ഖത്തർ അമാന’ ക്കു വേണ്ടി നാദിർ പാടിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഖലീജി ശൈലിയിലുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ച ഖത്തരി സംഗീതജ്ഞന്‍ ഡോക്ടര്‍ മതര്‍...

Post

കെ ബാബു എം എൽ എ യ്ക്ക് പ്രസ്‌ക്ലബിന്‍റെ ആദരം

കൊച്ചി: എറണാകൂളം പ്രസ്‌ക്ലബിന്‍റെ ആത്മബന്ധുവും വഴികാട്ടിയുമായ മുൻ മന്ത്രി കെ ബാബു എം എൽ എ യെ എറണാകുളം പ്രസ്‌ക്ലബ് ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പാർലമെന്‍ററി ജീവിതം അവസാനിപ്പിച്ച പശ്ചാത്തലത്തിലാണ് ആദരമൊരുക്കിയത്.കൂടെ നിന്നവർ “ഒരുപാട് സഹായിച്ചിട്ടാണ്” ഒരിക്കൽ തോറ്റതെന്ന് തുടർന്ന് നടന്ന മീറ്റ് ദി പ്രസിൽ കെ ബാബു പറഞ്ഞു. എന്നാൽ അക്കാര്യങ്ങൾക്ക് ഇന്ന് പ്രസക്തിയില്ലാത്തതിനാൽ കൂടുതൽ പറയുന്നില്ല. 2016 ലും 2021 ലും ഏറെ തർക്കങ്ങൾക്കൊടുവിൽ വൈകിയാണ് തൻ്റെ സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചത്. എന്നാൽ, ഇത്തവണ...

Post

പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു

പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ നടത്തിയ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശവും കൗതുകവും ഉണ്ടാക്കി. കോട്ടക്കൽ : ആട്ടീരി മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ ആണ് വിദ്യാർത്ഥികൾക്ക് ആവേശവും പുത്തൻ ഉണർവും സമ്മാനിച്ച മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടത്തിയത്.ദിവസങ്ങളോളം നീണ്ടുനിന്ന ഇലക്ഷൻ നടപടി ക്രമങ്ങൾ വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം വളർത്തുന്നതിനും പാർലമെന്ററി സംവിധാനം പരിശീലിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു സംഘടിപ്പിച്ചത്.വോട്ടർ ലിസ്റ്റ്, evm, എന്നിവ ഉപയോഗിച്ചായിരുന്നു ഇലക്ഷൻ.91.5% പോളിംഗ് നടന്ന ഇലക്ഷനിൽ.136 വോട്ടുകൾ നേടി ഷാഹുൽ ഹമീദ് m ഒന്നാം...

Post

പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു

തിരൂർ: സൗത്ത് അന്നാര മുണ്ടേക്കാട്ട് ഷരീഫിന്റെ ഭാര്യ മുഹ്സിന മരണപ്പെട്ടു.പ്രസവത്തിനായികോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു. കുട്ടിയും മരണപ്പെട്ടു.മൃതദേഹം ഇപ്പോൾ കോഴിക്കോടാണുള്ളത്.

Post

പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം ആവശ്യപ്പെട്ടു.പ്രധാന ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരെയും ഉറപ്പുവരുത്തണം. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണങ്ങളിൽ ഒന്നു മാത്രമേ പാമ്പുകടിയേറ്റ ശേഷം ആശുപത്രിയിൽ എത്തിക്കുന്നതിന് വൈകിയിട്ടുള്ളൂ. മറ്റെല്ലാ കേസുകളിലും മതിയായ ചികിത്സ ലഭിക്കാത്തതുമൂലമാണ് മരണം ഉണ്ടായിട്ടുള്ളത്. വിഷബാധയേറ്റു എന്ന് ഉറപ്പുവരുത്തുന്നതിലും ആന്റിവെനം നൽകുന്നതിൽ വൈകിയതും മൂലമാണ് പലർക്കും ജീവൻ നഷ്ടമായത്. ഇതിന് പരിഹാരം കാണണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്നേക്ക് റെസ്ക്യൂ...

Post

ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം

ആസ്റ്റർ മിറക്കിൾ മികച്ച ഐ.വി.എഫ് സെന്റർ മലപ്പുറം: വന്ധ്യതാ ചികിത്സാ രംഗത്ത് വിശ്വാസ്യതയുടെ പര്യായമായി മാറിയ കോട്ടക്കൽ ആസ്റ്റർ മിംസിലെ ആസ്റ്റർ മിറക്കിൾ ഫെർട്ടിലിറ്റി സെന്ററിന് ദേശീയ തലത്തിൽ സുവർണ്ണ നേട്ടം. ഇന്ത്യൻ ആരോഗ്യമേഖലയിലെ പരമോന്നത ബഹുമതികളിലൊന്നായ സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ ഐ.വി.എഫ് സെന്ററിനുള്ള പുരസ്‌കാരം ആസ്റ്റർ മിറക്കിൾ സ്വന്തമാക്കി. ഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ആസ്റ്റർ മിറാക്കിൾ ഫെർട്ടിലിറ്റി ക്ലിനിക് മേധാവി ഡോ. അശ്വതി കുമാരൻ...

Post

സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം

നിർബന്ധിതമായി വാഹനങ്ങൾ തടയില്ല, ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താലിന് ആഹ്വാനം നൽകി ദളിത് സംഘടനകൾ. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. രോഹിത് വെമുല നിയമം നടപ്പാക്കുക,...

Post

ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഈ വര്‍ഷത്തെ ഹജജ് ക്യാമ്പുകൾക്കുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രില്‍ 30 ന് കൊച്ചിയില്‍ നിന്നും പുറപ്പെടും. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 29ന് കൊച്ചിയില്‍ നടക്കും. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലായി കേരളത്തില്‍ നിന്നും ഇത്തവണയും മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. കേരളത്തില്‍ നിന്നും നിലവില്‍ 13194 പേരാണ് ഹജജിന്...

Post

ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും

തിരുന്നാവായ: ദീർഘകാലത്തെ സേവനത്തിനു ശേഷം ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്ന് വിരമിക്കുന്നകെ. എസ്. ടി യു വനിതാ വിഭാഗം ചെയർപേഴ്സൺ മയ്യേരി ഖദീജാബി ടീച്ചർക്ക്കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻയാത്രയപ്പ് നൽകി. എടയൂർഗ്രാമ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്ത സ്‌ക്കൂൾ ജീവനക്കാരൻ എം അഷറഫിനെയും വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച കെ. എസ്. ടി. യു കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു .മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എൻ.പി ശരീഫാബി ഉദ്ഘാടനം ചെയ്തു.ജില്ലാ അസോസിയേറ്റ് സെക്രട്ടറിജലീൽ വൈരങ്കോട് മുഖ്യപ്രഭാഷണം...

Post

വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല

മലപ്പുറം: കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയ വാൽ പാറ വാഹനാപകടമുണ്ടായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായം പ്രഖ്യാപിക്കാനോ പരുക്കേറ്റവർക്ക് ചികിത്സാ സഹായം ലഭ്യമാക്കാനോ തയ്യാറാവാത്ത സംസ്ഥാന സർക്കാറിന്റെ വിവേചന പരമായ നിലപാട് അവസാനിപ്പിക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ പ്രസിഡന്റ് ഡോ.യു.പി യഹ്‌യാഖാൻ , സംസ്ഥാന സെക്രട്ടറി സുഹൈൽ സാബിർ എന്നിവർ ആവശ്യപ്പെട്ടു. വാൽപാറ ദുരന്തത്തിന് ശേഷം നടന്ന അപകടത്തിൽ പെട്ടവർക്ക് ധനസഹായവും ചികിത്സാ സഹായവും പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ വാൽപാറ ദുരിത ബാധിതരോട് മുഖം തിരിഞ്ഞു...