Author: Staff Correspondent (Jyobish V)

Post

വി അബ്ദു റഹിമാന്റെ വിവാദ പ്രസ്ഥാവന

താനൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിലപാട്‌ വ്യക്തമാക്കണം താനാളൂർ : കഴിഞ്ഞ പത്ത്‌ വർഷം താനൂരിനെ പ്രതിനിധാനം ചെയ്ത തിരൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കൂടിയായിട്ടുള്ള വി അബ്ദുറഹിമാൻ തിരൂരിലെ തിരഞ്ഞെടുപ്പ്‌ പരിപാടിക്കിടെ താനൂരിനെ പാക്കിസ്ഥാനോട്‌ ഉപമിച്ചതിൽ താനൂരിലെ ഇടത്‌പക്ഷ സ്ഥാനാർത്ഥി നിലപാട്‌ വ്യക്തമാക്കണമെന്ന് താനാളൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. മത്സരിക്കുന്ന നിയോജക മണ്ഡലം താനൂരാണെന്ന് ഉറപ്പുണെങ്കിൽ മന്ത്രി അബ്ദുറഹിമാനെ തിരുത്താൻ താനൂരിലെ ഇടതുപക്ഷ സ്ഥാനാർത്തി തയ്യാറാവണം.1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ്‌ 125 നും തിരഞ്ഞെടുപ്പ്‌...

Post

പ്രവാസികൾ നാട്ടിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കാണിക്കുന്ന താല്പര്യം ഏറെ പ്രശംസനീയം

പ്രവാസികൾ വിപരീത സാഹചര്യങ്ങളിലും നാട്ടിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കാണിക്കുന്ന താല്പര്യം ഏറെ പ്രശംസനീയം -സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കേരളത്തിലെ ജനങ്ങൾ ഭരണത്തിൽ ഒരു മാറ്റം വരാൻ ആഗ്രഹിക്കുന്നതായി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്കു ബോധ്യപ്പെട്ടതായി പാണക്കാട് സയ്യിദ് മുനവർ തങ്ങൾ അഭിപ്രായപ്പെട്ടു.കോട്ടക്കൽ മണ്ഡലം യു. ഡി. എഫ് സ്ഥാനാർഥി പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥംകെഎംസിസി യുടെയും യു. ഡി. എഫ് കോട്ടക്കൽ മണ്ഡലം കോ-ർഡിനേഷൻ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സ്ഥാനാർഥിക്കൊപ്പം ”...

Post

നെറ്റ്‌വ റെസിഡൻ്റ്സിൻ്റെ 15-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം നെറ്റ്‌വ ഓഫീസിൽ വച്ച് എംഇഎസ് കേരളയുടെ ഉപാധ്യക്ഷൻ ഷാഫി ഹാജി കൈനിക്കര നിർവഹിച്ചു.വാർഷികത്തോടനുബന്ധിച്ച് തിരൂരിലെ പൊതുജനങ്ങൾക്കായി ഒരു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ പ്രദേശവാസികൾക്കായി ജീവകാരുണ്യ പ്രവർത്തനം, കുട്ടികൾക്കായി സ്റ്റേജിതര പരിപാടികളും കലാപരിപാടികളും, കൃഷിഭവനുമായി സഹകരിച്ച് അടുക്കളത്തോട്ട നിർമ്മാണം, തുടങ്ങിയവ ആവിഷ്കരിച്ചിട്ടുണ്ട്. നെറ്റുവയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് ‘അക്ഷരി‘ എന്ന പേരിൽ ഒരു സപ്ലിമെൻ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു....

Post

സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

പൊൻമള : വടക്കേക്കുണ്ട് സ്വദേശി ഈച്ചരൻ ചാത്തന്റെ പശു സെപ്റ്റിക് ടാങ്കിന്റെ കുഴിയിൽ വീണു. മലപ്പുറം ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു.ശനിയാഴ്ചയായിരുന്നു സംഭവം. നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിലേക്ക് പശു വീഴുകയായിരുന്നു. ഉടമസ്ഥനും നാട്ടുകാരും ശ്രമിച്ചിട്ടും പശുവിനെ പുറത്തെടുക്കാൻ കഴിയാത്തതിനെ തുടർന്ന്ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.എ.എസ്.ടി.ഒ: സഞ്ജയൻ ഡി. ബി.എസ്.പി.ആർ.ഒ മുഹമ്മദ് കുട്ടിഎഫ്.ആർ.ഒ മാരായ എം. മനോജ്, പി. മുഹമ്മദ് ഷിബിൻ, ഷഫീഖ്, നിബിൻ, കുഞ്ഞഹമ്മദ്, ബൈജു, രാജേഷ്.രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.ഫയർഫോഴ്സ് അംഗങ്ങളോടൊപ്പം...

Post

CPM പ്രവർത്തകൻ യുകെ സലീം കൊലക്കേസ്; ആറ് മുൻ NDF പ്രവർത്തകരെ വെറുതെ വിട്ടു

കണ്ണൂർ: തലശ്ശേരി പുന്നോൽ ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു കെ സലീം കൊല്ലപ്പെട്ട കേസിൽ 9l9ആറ് മുൻ എൻ ഡി എഫ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ ആറ് പ്രതികളെ വെറുതെവിട്ടത്. 2008 ജൂലൈ 23ന് രാത്രി 8.30ന് ഉസ്സൻമെട്ടയിലാണ് സലീം കുത്തേറ്റു മരിച്ചത്. ഡിവൈഎഫ്ഐയുടെ പോസ്റ്ററിനു മുകളിൽ എൻഡിഎഫ് പോസ്റ്റർ പതിച്ചതിലെ തർക്കം കൊലപാതകത്തിലെത്തിയെന്നാണു കേസ്.എന്നാൽ ഈ കേസിന് മറ്റൊരു കേസുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. 2006 ൽ...

Post

കേരളം @ 2026’: ജിദ്ദ കെ.എം.സി.സി മീഡിയ വിം​ഗ് പാനൽ ഡിബേറ്റ്

‘കേരളം @ 2026’: പ്രവാസലോകത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിം​ഗ് പാനൽ ഡിബേറ്റ് ജിദ്ദ: കേരളത്തിന്റെ ഭാവി രാഷ്ട്രീയവും പ്രവാസികളുടെ അവകാശങ്ങളും ഗൗരവമായി ചർച്ച ചെയ്ത് ജിദ്ദ കെ.എം.സി.സി മീഡിയ വിം​ഗിന്റെ ആഭിമുഖ്യത്തിൽ ‘കേരളം @ 2026: പ്രവാസത്തിന്റെ നിലപാടും പ്രതീക്ഷകളും’ എന്ന വിഷയത്തിൽ പാനൽ ഡിബേറ്റ് സംഘടിപ്പിച്ചു. സീസൺ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ...

Post

ജീവനക്കാർക്ക് വോട്ട് നഷ്ടമാകുന്ന സ്ഥിതിവിശേഷം ഒഴിവാക്കണം: AHSTA

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും പോസ്റ്റൽ ബാലറ്റ് വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെൻററിൽ സമയബന്ധിതമായി ലഭ്യമാക്കാത്ത അവസ്ഥയാണ് നിലവിലുള്ളത് . തിരഞ്ഞെടുപ്പ് ചുമതല നിർവഹിക്കേണ്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുകയാണ് സാധാരണ നടക്കാറുള്ളത്. പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തിയിട്ട് വോട്ടെണ്ണുന്ന ദിവസം രാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചു നൽകുകയാണ് പതിവ് . രണ്ടാമത് പരിശീലന പരിപാടി നടക്കുന്ന ദിവസം മുതൽ വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെൻ്റർ പരിശീലന കേന്ദ്രത്തിൽ...

Post

പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കി കൊടുക്കണം

യുടിഇഎഫ് തിരൂർ തിരൂർ : ഏപ്രിൽ ഒൻപതാം തീയതി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി നിയമിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. വിവിധ പോളിംഗ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് രണ്ട് ദിവസങ്ങളിലായി ക്ലാസുകൾ നൽകിയപ്പോൾ പോസ്റ്റൽ ബാലറ്റിനായി അപേക്ഷ നൽകിയ ജീവനക്കാർ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തിച്ചേരുമ്പോൾ വോട്ട് ചെയ്യുവാനുള്ള സാഹചര്യം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. പല ഫെസിലിറ്റേഷൻ സെന്ററുകളിലും തപാൽ വോട്ടുകൾ എത്തിയിട്ടില്ല എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. ഇനി വളരെ കുറച്ചു...

Post

കേരള മദ്യനിരോധന സമിതി തെരഞ്ഞെടുപ്പ് ഇടപെടൽ വാഹന ജാഥ സമാപിച്ചു

പുറത്തൂർ ആശുപത്രി പടിയിൽമദ്യ നിരോധന സമിതി പ്രവർത്തകർക്കെതിരെ ആക്രമണ ശ്രമം തിരൂർ: നാടെങ്ങും മദ്യം ഒഴുക്കി കുടുംബം തകർത്ത എൽ.ഡി.എഫിന് വോട്ടില്ല എന്ന പ്രമേയത്തിൽ കേരള മദ്യ നിരോധന സമിതി സംഘടിപ്പിച്ച തെരത്തെടുപ്പ്ഇടപെടൽ വാഹന ജാഥ സമാപിച്ചു.മൂന്ന് ദിവസങ്ങളിലായി തവനൂർ തിരൂർമണ്ഡങ്ങളിലെ മുപ്പതോളംകേന്ദ്രങ്ങളിൽ സ്വീകരണം നൽകി.മദ്യമുതലാളിമാർക്കും പാർട്ടിക്കും വേണ്ടി നാട്ടുകാർക്കുണ്ടായിരുന്ന മദ്യ നിയന്ത്രണാധികാരo 2017 ൽ ഒരടിയന്തിരനിയമ കൽപനയിലൂടെ റദ്ദു ചെയ്ത ആളാണ് തവനൂരിലെ എൽ.ഡി. എഫ് സ്ഥാനാർത്ഥിയെന്നും കേരളത്തെ മദ്യത്തിൽ മുക്കാതിരിക്കാൻഇടതുപക്ഷത്തിനെതിരെവോട്ട് രേഖപ്പെടുത്തണമെന്നും ആവശ്യപ്പട്ടു. മദ്യനിരോധന...

Post

കേരള ജനത ഭരണമാറ്റം ആഗ്രഹിക്കുന്നു :പി കെ കുഞ്ഞാലിക്കുട്ടി

താനൂർ : ഭരണമാറ്റത്തിൻ്റെസുചനകൾ കേരളത്തിൽഅങ്ങോളമിങ്ങോളംകണ്ടുവരുന്നതായിമുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിപറഞ്ഞു.താനൂരിൽ യുഡിഎഫ്ലീഡർഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണവിരുദ്ധ വികാരംസംസ്‌ഥാനത്തുടനീളംപ്രതിഫലിക്കുന്നുണ്ട്.കേരള ജനത ഇതിനോടകംയുഡിഎഫിന് അനുകൂലമായഒരു ഉറച്ച തിരുമാനംഎടുത്തു കഴിഞ്ഞു.മിക്ക സർവേ ഫലങ്ങളുംയുഡിഎഫിന്അനുകൂലമാണ്അദ്ദേഹം പറഞ്ഞു.ലീഡർഷിപ്പ് ക്യാമ്പിൽ താനൂർ മണ്ഡലത്തിലെ211 ബുത്തുകളിലെ ചെയർമാൻ, കൺവീനർമാർ പങ്കെടുത്തു.ചടങ്ങിൽയുഡിഎഫ് മണ്ഡലംചെയർമാൻ പി രത്‌നാകരൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് മലപ്പുറംജില്ലാ ചെയർമാൻകെ പി അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി.സ്ഥാനാർത്ഥി പി കെ നവാസ്,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംകെ എൻ...