കെ.എന്‍ എം മര്‍കസുദഅവ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: രാജ്യത്ത് മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കി തുടങ്ങിയ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ ഐക്യപ്പെടണമെന്ന് കെ.എന്‍ എം മര്‍കസുദഅവ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ആര്‍ എസ് എസ് അടിസ്ഥാന നിയമാവലിയായി കാണുന്ന വിചാരധാരയെ അടിസ്ഥാന മാക്കി രാജ്യത്തെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളായി കണ്ട് അപരവത്കരിക്കാനുള്ള ആസൂത്രിത പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പൗരത്വ നിയമ ഭേദഗതി, വഖഫ് നിയമ ഭേദഗതി, എഫ് സി ആര്‍ എ നിയമ ഭേദഗതി, ക്രിസ്ത്യന്‍ ക്ഷേമ ബോര്‍ഡ് തുടങ്ങിയവയൊക്കെ ന്യൂനപക്ഷ സമുദായങ്ങളെ വേട്ടയാടാനുള്ള ഗൂഢ പദ്ധതികളാണ്.

രാജ്യത്ത് ജനിച്ചു വളര്‍ന്ന മുസ്‌ലിം ക്രൈസ്തവ വിഭാഗങ്ങളുടെ ഭരണഘടനാപരമായ വിശ്വാസ , ആരാധനാ , പ്രബോധന സ്വാതന്ത്ര്യം നിഷേധിക്കുന്നത് അനുവദിക്കാനാവില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും മറ്റു സ്വത്തുക്കളും കവര്‍ന്നെടുക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തെ ചെറുക്കാന്‍ മതേതര രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്നോട്ട് വരണമെന്നും കെ.എന്‍.എം മര്‍കസുദഅവ അഭ്യര്‍ത്ഥിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷവും ലെബനാലില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നത് കടുത്ത ധിക്കാരമാണ്. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കാന്‍ ഇസ്രായേലിനെ ഒറ്റപ്പെടുത്താന്‍ ലോകം ഒന്നിക്കണം. പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറിലെത്താന്‍ നിലവില്‍ നടക്കുന്ന അനുരജ്ഞന ചര്‍ച്ചകള്‍ വിജയമാവട്ടെയെന്ന് കെ.എന്‍.എം മര്‍കസുദഅവ എക്‌സിക്യുട്ടീവ് ആശംസിച്ചു.

കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാന്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി
എം അഹമ്മദ് കുട്ടി മദനി, സി അബ്ദുലത്തീഫ് മാസ്റ്റര്‍, പ്രൊഫ.കെ.പി സകരിയ്യ,ഡോ.ഐ.പിഅബ്ദുസ്സലാം,ഡോ.എ.കെ.അബ്ദുല്‍ ഹമീദ് മദനി, ഫൈസല്‍ നന്മണ്ട, പി.പി.ഖാലിദ്, അബ്ദുലത്തീഫ് കരുമ്പിലാക്കല്‍, പി അബ്ദുസ്സലാം മദനി, കെ.എന്‍ സുലൈമാന്‍ മദനി, ഡോ.ജാബിര്‍ അമാനി, ഇ ഐ സിറാജ് മദനി, എം.ടി മനാഫ് മാസ്റ്റര്‍, കെ.എം കുഞ്ഞമ്മദ് മദനി, അബ്ദുല്‍ അസീസ് മാസ്റ്റര്‍, ബി.പി.എ ഗഫൂര്‍, എ.ടി ഹസ്സന്‍ മദനി, ജലീല്‍ മദനി വയനാട്, പ്രൊഫ.ശംസുദീന്‍ പാലക്കോട്, അബ്ദുറശീദ് ഉഗ്രപുരം, ടി.പി ഹുസൈന്‍ കോയ, സുഹൈല്‍ സാബിര്‍, ഹാസില്‍ മുട്ടില്‍, എം.കെ മൂസ മാസ്റ്റര്‍, സല്‍മ അന്‍വാരിയ്യ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.