തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്‌കൂൾ 101-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സിനിമാ ബാലതാരം അർജിത് അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു.

തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്‌കൂൾ 101-ാം വാർഷികാഘോഷവും പ്രധാനാധ്യാപിക വി.പി മീരാ മോൾ ടീച്ചർക്കുള്ള യാത്രയയപ്പും വൈഭവ് 2K26 സിനിമാ ബാലതാരം അർച്ചിത് അഭിലാഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ആഷിഖ് പി ആദ്ധ്യക്ഷ്യം വഹിച്ചു. പ്രമുഖ മോട്ടിവേറ്റർ രംഗിഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി . സ്‌കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് , ടി എ റഹീം , പാട്ടത്തിൽ അൻവർ , സി പി സുൽഫത്ത് , സി പി അൻസിൽ , സി പി സാദത്ത് റഹ്‌മാൻ , പാട്ടത്തിൽ ജുനൈസ് ബാബു , എൻ ആസാദ് , പി സി സജികുമാർ , എം കെ രമേശൻ , എം എ റഫീഖ് , ടി വി മായ മുവാറ്റുപുഴ എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക വി പി മീരാ മോൾ ടീച്ചർ മറുപടി പ്രസംഗം നടത്തി. രാവിലെ മുതൽ ആരംഭിച്ച പരിപാടിയിൽ അങ്കണവാടി കുട്ടികൾ , സ്‌കൂൾ വിദ്യാർത്ഥികൾ , പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപികമാർ , രക്ഷിതാക്കൾ എന്നിവരുടെ വൈവിധ്യമാർന്ന വിവിധയിനം കലാപരിപാടികൾ ഉണ്ടായിരുന്നു. സ്‌കൂൾ പി ടി എ , മാനേജ്മെൻ്റ് , സ്‌റ്റാഫ് കൗൺസിൽ , നാട്ടിലെ നിരവധി കൂട്ടായ്മകൾ എന്നിവർ വിരമിക്കുന്ന മീരാ മോൾ ടീച്ചർക്ക് ഉപഹാരങ്ങൾ നൽകി.

Leave a Reply

Your email address will not be published.