Category: പ്രാദേശികം

Post
കുടുംബശ്രീ ബാലസഭ പ്രബന്ധ മല്‍സരം 10 ന്

കുടുംബശ്രീ ബാലസഭ പ്രബന്ധ മല്‍സരം 10 ന്

കുടുംബശ്രീ ബാലസഭാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈസ്‌കൂള്‍ / ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രബന്ധ അവതരണ മല്‍സരം ആഗസ്റ്റ് 10 രാവിലെ 10 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ‘മാലിന്യ മുക്ത നവകേരളം – പ്രശ്‌നങ്ങളും സാധ്യതകളും’ എന്ന വിഷയത്തിലാണ് മല്‍സരം. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികള്‍ക്ക് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. കുട്ടികള്‍ക്കിടയില്‍ മാലിന്യ പരിപാലന അവബോധം വളര്‍ത്തുന്നതിനായാണ് മത്സരം സംഘടിപ്പിക്കുന്നത്

Post
റെഡ് റണ്‍ മാരത്തോണ്‍, ഫ്‌ലാഷ് മോബ്, ക്വിസ് മത്സരങ്ങള്‍

റെഡ് റണ്‍ മാരത്തോണ്‍, ഫ്‌ലാഷ് മോബ്, ക്വിസ് മത്സരങ്ങള്‍

ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി എച്ച്‌ഐവി എയ്ഡ്സിനെ കുറിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി റെഡ്‌റണ്‍ മാരത്തോണ്‍, ഫ്‌ളാഷ് മോബ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) എറണാകുളം, സെന്റ് പോള്‍സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കളമശ്ശേരി കോളേജ് എന്നിവ സംയുക്തമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത് .ജില്ലയിലെ ആര്‍ട്ട്‌സ് & സയന്‍സ് പ്രഫഷണല്‍ കോളേജുകളിലെ കുട്ടികള്‍ പങ്കെടുത്തു. സെന്റ് പോള്‍സ് കോളേജില്‍ നിന്നാരംഭിച്ച റെഡ്‌റണ്‍...

Post
എസ്.ഡി.പി.ഐ മലപ്പുറം ടീം തെരച്ചിലിനായി വയനാട്ടിലേക്ക്

എസ്.ഡി.പി.ഐ മലപ്പുറം ടീം തെരച്ചിലിനായി വയനാട്ടിലേക്ക്

നിലമ്പൂരിലെ പ്രവർത്തനങ്ങൾക്ക് ശേഷം മലപ്പുറം ജില്ല വളണ്ടിയർമാർ വയനാട്ടിൽ തിരച്ചിലിനായി രംഗത്ത് മലപ്പുറം : നിലമ്പൂര് ചാലിയാർ മേഖലയിലെ ദിവസങ്ങളുടെ തിരച്ചിലിന് ശേഷം എസ്.ഡി.പി.ഐ വളണ്ടിയർമാർ വയനാട്ടിലും. മലപ്പുറം ജില്ലാ കമ്മിറ്റി കീഴിലുള്ള എസ്.ഡി.പി.ഐ വളണ്ടിയർ സംഘം ഇന്ന് (വ്യാഴാഴ്ച) തിരച്ചിലിനായി വയനാട്ടിലെത്തി. ദുരന്തമുഖത്ത് ദിവസങ്ങളോളം, പോത്ത് കല്ലിലും, ചുങ്കത്തറയിലും, ചാലിയാറിലും തിരച്ചിലിനിടെയാണ് 60 അംഗം അടങ്ങുന്ന സംഘം ഇന്ന് പുലർച്ചെ വയനാട് ദുരന്തമേഖലയിൽ എത്തിയത്. രാത്രി2.45 ഓടെ പുറപ്പെട്ട സംഘം പുലർച്ചയോടെയാണ് എത്തിയത്. 24 അംഗങ്ങളുള്ള...

Post
നാശനഷ്ടങ്ങൾ: നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കണം

നാശനഷ്ടങ്ങൾ: നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കണം

ചാലക്കുടി: നിയോജകമണ്ഡലം  പരിധിയിൽ കഴിഞ്ഞ  ദിവസങ്ങളിലുണ്ടായ  കനത്ത  മഴയും  വെള്ളം  കയറുകയും മൂലമുണ്ടായ കൃഷിനാശം, വീടുകൾക്കും  റോഡുകൾക്കുമുണ്ടായ  നഷ്ടങ്ങൾ  സംബന്ധിച്ച്  കൃത്യമായ  വിവരങ്ങൾ  ശേഖരിച്ച്  സർക്കാരിനെ  അറിയിക്കുവാനും  നഷ്ടപരിഹാരം  ലഭിയ്ക്കുന്നതിനായുള്ള   നടപടികൾ ആരംഭിയ്ക്കുവാനും  സനീഷ്‌കുമാർ  ജോസഫ്  എം എൽ എ  ഉദ്യോഗസ്ഥർക്ക്  നിർദേശം  നൽകി. ചാലക്കുടി  താലൂക്ക്  ഓഫീസിൽ  ചേർന്ന റവന്യൂ , എൽ  എസ്  ജി ഡി   എഞ്ചിനിയറിങ്ങ്  വിഭാഗം , കൃഷി   എന്നീ  വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് എം എൽ  എ  ഇക്കാര്യം  അറിയിച്ചത്....

Post
തിരൂരിന്റെ കാരണവർക്ക് 101-ാം പിറന്നാൾ

തിരൂരിന്റെ കാരണവർക്ക് 101-ാം പിറന്നാൾ

തിരൂരിന്റെ കാരണവർക്ക് 101-ാം പിറന്നാൾ കെ പി ഒ റഹ്മത്തുള്ള തിരൂർ: ഒരു നൂറ്റാണ്ടിന്റെ ഓർമ്മകൾ അയവിറക്കുകയാണ് തിരൂരിന്റെ കാരണവരായ അഡ്വക്കേറ്റ് വി.എം.കെ. അഹമ്മദ്. തിരൂരിന്റെ മത, സാമൂഹ്യ, സാംസ്കാരിക, നിയമ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന വി. എം.കെ., പ്രായത്തിന്റെ അവശതകൾ പരിഗണിക്കാതെ ഗതകാല സ്മരണകൾ അയവിറക്കാൻ മനസ്സ് തുറന്നു. സ്വാതന്ത്ര്യ സമര സേനാനിയും മുൻ കേന്ദ്ര മന്ത്രിയും ആയിരുന്ന ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോന്റെ ജൂനിയറായി ആരംഭിച്ച അഭിഭാഷക വൃത്തി, ഏകദേശം മുക്കാൽ നൂറ്റാണ്ടോളം നീണ്ടു നിന്നു....

Post
ഗതാഗത വകുപ്പ് മന്ത്രി ഉറപ്പ് പാലിക്കണം

ഗതാഗത വകുപ്പ് മന്ത്രി ഉറപ്പ് പാലിക്കണം

ഗതാഗത വകുപ്പ് മന്ത്രി ഉറപ്പ് പാലിക്കണം രവിമേലൂർ ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു തൃശൂർ മേഖലാ കൺവെൻഷൻ, മേഖലാ കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും ഒല്ലൂർ CPIMഏരിയ കമ്മിറ്റി ഹാളിൽ വെച്ച് നടന്നു, കഴിഞ്ഞ മൂന്നുമാസത്തോളമായി യൂണിയൻ സിഐടിയു വിന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരത്തിന്റെ ഭാഗമായും തുടർന്ന്, സെക്രട്ടറിയേറ്റിന്റെ മുന്നിൽ അനിശ്ചിതകാല ഉപരോധസമരവും ധർണ്ണയും സംഘടിപ്പിക്കുകയും, പതിനഞ്ചാം ദിവസം ബഹു ഗതാഗത വകുപ്പ് മന്ത്രി ചർച്ചയ്ക്ക് വിളിക്കുകയും ചർച്ചയിൽ യൂണിയൻ ആവശ്യപ്പെട്ട 5 ആവശ്യങ്ങളും...

Post
ചാലക്കുടി  KSRTC  ബസ്റ്റാൻഡ് പുതുക്കി  നിർമ്മിയ്ക്കുന്നതിന് പ്രാഥമിക  കൂടിയാലോചന യോഗം ചേർന്നു

ചാലക്കുടി  KSRTC  ബസ്റ്റാൻഡ് പുതുക്കി  നിർമ്മിയ്ക്കുന്നതിന് പ്രാഥമിക  കൂടിയാലോചന യോഗം ചേർന്നു

ചാലക്കുടി  കെ എസ്  ആർ  ടി സി  ബസ്റ്റാൻഡ് പുതുക്കി  നിർമ്മിയ്ക്കുന്നതുമായി  ബന്ധപ്പെട്ട്  സനീഷ്‌കുമാർ  ജോസഫ്  എം എൽ എ  യുടെ  അധ്യക്ഷതയിൽ  സ്ഥലസന്ദർശനവും നടത്തി  യോഗം  ചേർന്നു.എം എൽ എ  സർക്കാരിലേയ്ക്ക് സമർപ്പിച്ചിട്ടുള്ള    നാല്  കോടി  രൂപയുടെ പ്രൊപോസലിൻ്റെ  അടിസ്ഥാനത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള തുടർ നടപടിയായാണ്  ബസ്റ്റാൻഡ്  ടെർമിനൽ നിർമ്മാണം  നടത്തുന്നതുമായി  ബന്ധപ്പെട്ട്  പ്രവർത്തിക്കാവശ്യമായ  എസ്റ്റിമേറ്റ്  തയ്യാറാക്കുന്നതുമായി  ബന്ധപ്പെട്ട  പ്രാഥമിക  കൂടിയാലോചനയാണ്  നടന്നത്. ചാലക്കുടിയുടെ  വിനോദസഞ്ചാര  സാധ്യതകൾ  കണക്കിലെടുത്ത്  ആധുനിക  സൗകര്യങ്ങൾ  ...

Post
ദ്വിഭാഷി പാനലിലേക്ക് അപേക്ഷിക്കാം

ദ്വിഭാഷി പാനലിലേക്ക് അപേക്ഷിക്കാം

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ കീഴില്‍ കുട്ടികള്‍ക്കായുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പോക്‌സോ കേസുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ കുട്ടികളുടെ മൊഴിയെടുക്കുന്ന സമയങ്ങളിലും വിചാരണ വേളയിലും നല്‍കുന്നതിനായാണ് പാനല്‍ തയ്യാറാക്കുന്നത്. മലപ്പുറം ജില്ലയില്‍ താമസിക്കുന്ന മലയാളം കൂടാതെ മറ്റ് ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവരില്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള വ്യക്തികള്‍ക്ക് അപേക്ഷിക്കാം. തമിഴ്, തെലുഗു, കന്നട, അസമി, കൊങ്കിണി, ഹിന്ദി, മറാഠി, ഗുജറാത്തി, ബീഹാറി, നേപ്പാളി, പഞ്ചാബി, ഒഡിയ, മണിപ്പൂരി, മിസോ, ഉര്‍ദു, ബംഗാളി,...

Post
കന്നുകാലികള്‍ക്കു കുളമ്പ്- ചര്‍മമുഴരോഗ കുത്തിവയ്പിന് ജില്ലയില്‍ മാറാടിയില്‍ തുടക്കം

കന്നുകാലികള്‍ക്കു കുളമ്പ്- ചര്‍മമുഴരോഗ കുത്തിവയ്പിന് ജില്ലയില്‍ മാറാടിയില്‍ തുടക്കം

കന്നുകാലികള്‍ക്ക് കുളമ്പ് – ചര്‍മമുഴ രോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി.മാറാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഡ് ഒപി ബേബി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് മനോജ് മൂത്തേടന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ അഞ്ചാംഘട്ടത്തിനും ചര്‍മ്മമുഴ പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടത്തിനുമാണു തുടക്കമായതെന്നു എഡിസിപി (മൃഗരോഗനിയന്ത്രണപദ്ധതി) ജില്ലാ കോഡിനേറ്റര്‍ ഡോക്ടര്‍ ബിജു ജെ ചെമ്പരത്തി അറിയിച്ചു.ദൈനംദിന വാക്‌സിനേഷന്‍ വിവരങ്ങള്‍ ഭാരത് പശുധന്‍ എഎച്ച്ഡി പോര്‍ട്ടലില്‍ രേഖപ്പെടുത്തുമെന്നും സെപ്റ്റംബര്‍ 13 വരെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം...

Post
സ്വയം തൊഴിൽ വായ്‌പ – ശില്പശാല

സ്വയം തൊഴിൽ വായ്‌പ – ശില്പശാല

സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കുന്നത്തുനാട് എംപ്ലോയ്മെന്റ്റ് എക്സ്‌ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഒരു സ്വയം തൊഴിൽ ബോധവത്കരണ ശില്പശാല ആഗസ്ത് 22-ന് രാവിലെ 10.30 ന് പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിലുള്ള താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തുന്നു. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് നടപ്പിലാക്കി വരുന്ന സ്വയം തൊഴിൽ പദ്ധതികളെയും ബാങ്ക് / വായ്‌പ /സബ്സിഡി സംബന്ധിച്ച നടപടിക്രമങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടിയിലേക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് കുന്നത്തുനാട് എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചുമായി നേരിട്ടോ...