ചാലക്കുടി നിയോജകമണ്ഡലത്തിൽ സനീഷ്കുമാർ ജോസഫ്എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ചിറക് പദ്ധതിയുടെ മൂന്നാം വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ ഡി ജി പി ഋഷിരാജ് സിങ്ങ് ഐ പി എസ് നിർവ്വഹിച്ചു. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിലെ പൂർവ്വ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ ( VCAN – Vibrant Community Action Network ) സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിയോജകമണ്ഡലത്തിലെ വിദ്യഭ്യാസം,...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു
തിരുന്നാവായ : എടക്കുളം സാന്ത്വനം പാലിയേറ്റിവ് കെയർ കെട്ടിടത്തിൽ ഒരുങ്ങുന്ന ബൃഹത്തായ ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചു തുടങ്ങി. വൈരങ്കോട് മേഖല പുസ്തക ശേഖരണ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷിദ ടീച്ചർ പുസ്തകങ്ങൾ സമ്മാനിച്ചു നിർവഹിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമാണ് പുസ്തകൾ ശേഖരിക്കുന്നത്. പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താല്പര്യമുള്ളവർ പുസ്തക വണ്ടി വന്ന് പുസ്തകങ്ങൾ ശേഖരിക്കും. കേന്ദ്രത്തിൽ എത്തുന്ന രോഗികൾ, കൂട്ടിരിപ്പുകാർ , ജീവനക്കാർ എന്നിവർക്ക് ലൈബ്രറി ഉപയോഗപ്പെടുത്താം,...
തൃശൂര്‍ ജില്ലാതല തദ്ദേശ അദാലത്ത് 13ന്; പരാതികള്‍ സമര്‍പ്പിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറുദിന പരിപാടി 2024 ന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയില്‍ ഓഗസ്റ്റ് 13ന് ടൗണ്‍ ഹാളില്‍ ജില്ലാതല തദ്ദേശ അദാലത്ത് നടത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യഥാവിധി അപേക്ഷ നല്‍കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികള്‍, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതി, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഓഫിസുകള്‍ എന്നിവയില്‍ തീര്‍പ്പാക്കാതെയുള്ള പൊതുജനങ്ങളുടെ പരാതികളും, നിവേദനങ്ങളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനാ പ്രവാഹം
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനപ്രതിനിധികളും സംഘടനകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ സംഭാവനാ പ്രവാഹം. തിങ്കളാഴ്ച നിരവധി പേര്‍ കളക്ടറേറ്റിത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിനെ സംഭാവനകള്‍ ഏല്‍പ്പിച്ചു. മുന്‍ മന്ത്രി ടി.കെ ഹംസ രണ്ടു ലക്ഷം രൂപയും സി.പി.എം. ജില്ലാ കമ്മിറ്റി അഞ്ചു ലക്ഷം രൂപയും സംഭാവന നല്‍കി. മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ഒരു ലക്ഷം രൂപയും ഗവ. കരാറുകാരനും പ്ലാനറുമായ ഒതുക്കുങ്ങല്‍ സജീവ് രാമകൃഷ്ണന്‍ ഒരു ലക്ഷം...
വയനാടിനായിമുരിയാടിൻ്റെമൂന്ന് ലക്ഷം
ഇരിങ്ങാലക്കുട :വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുരിയാട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 3 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.പഞ്ചായത്ത് കമ്മറ്റിയുടെ അടിയന്തിര യോഗമാണ് 3 ലക്ഷം രൂപ നൽകാൻ ഏകകണ്ഠമായി തീരുമാനം എടുത്തത് .യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി വികസന കാര്യസമിതി ചെയർമാൻ കെ.പി പ്രശാന്ത്, ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ സരിത...
തൃശൂർ വിവിധ ഡാമുകൾ തുറന്നു
തൃശൂർ ജില്ലയിലെ എല്ലാ താലൂക്ക് കൺട്രോൾ റൂമിൽ വിളിച്ച് അന്വേഷിച്ചതിൽ എല്ലാ താലൂക്ക് പരിധിയിലും രാത്രിയിൽ ഒറ്റപ്പെട്ട മഴ ലഭിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ മഴയില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ പെയ്ത മഴയുടെ ശരാശരി : 3.3 മി.മീ ഭാഗിക നാശനഷ്ടം : ഇല്ല പൂർണ്ണമായി നാശനഷ്ടം : ഇല്ല ജില്ലയിൽ നിലവിൽ 52ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. കുടുംബങ്ങൾ – 1243 പുരുഷൻ – 1398സ്ത്രീ – 1358കുട്ടികൾ – 463 ആകെ : 3219 ജില്ലയിൽ...
അമൃത ടിവി ക്യാമറാമാൻ പി.വി. അയ്യപ്പന് ആദരാഞ്ജലികൾ
തൃശൂര്‍ : അമൃത ടി.വി.തൃശൂര്‍ ക്യാമറാമാന്‍ ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ പരേതനായ വേലായുധന്റെയും വള്ളിയമ്മയുടെയും മകന്‍ പി.വി. അയ്യപ്പന്‍(54) അന്തരിച്ചു. സംസ്‌കാരം (5.8.24) ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍. ഭാര്യ:ജിജി അയ്യപ്പന്‍. മകന്‍: അദ്വൈത് കൃഷ്ണ.
സ:PK ഇബ്രാഹീം കുട്ടി ദിനം ആചരിച്ചു.
രവിമേലൂർ CPI കാലടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ കമ്മൂണിസ്റ്റ് നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന PK ഇബ്രാഹിംകുട്ടിയുടെ അനുസ്മരണദിനം കാലടിയിൽ ആചരിച്ചു. പ്രസന്ന രവി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ഗോപകുമാർ കാരിക്കൊത്ത് അനുസ്മരണ പ്രഭാഷണം നടത്തി.കാലടി ബ്രാഞ്ച് സെക്രട്ടറി ഗോപി പണിക്കക്കുട്ടി പതാക ഉയർത്തി. ജോയ് കാക്കശേരി, ഷാലി ഉണ്ണികണ്ണൻ, പി. ആർ സുകു എന്നിവർ സംസാരിച്ചു.
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
രവിമേലൂർ ശ്രീമൂലനഗരം:എഡ്രാക് ശ്രീമൂലനഗരം മേഖലാമെഡിക്കൽ ക്യാമ്പ്ശ്രീമൂലനഗരം:എഡ്രാക് ശ്രീമൂലനഗരം മേഖലാ കമ്മിറ്റിയുടെയും വിജയവേദി- വയൽ റെസിഡൻസ് അസോസിയേഷനുകളുടെയും ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റൽ, മുത്തൂറ്റ് സ്നേഹാശ്രയ എന്നിവരുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്നലെ പട്ടരുകുടി ശ്രീ ഷാഫി എടയാടിയുടെ വസതിയിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.എം.ഷംസുദ്ദീൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി.എൻ.സി. ഉഷാകുമാരി എഡ്രാക് ഭാരവാഹികളായ അഡ്വ.ഉബൈദുല്ല,വിനയൻ, സതീശൻ,പവിത മനോജ്,ലക്ഷ്മിക്കുട്ടി, ഷിഹാബ്, അനിൽ, ഷാഫി, ശ്രീനി, ഷാലി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ നാനൂറിലധികം പരിശോധനകൾ...
വയനാട്ടിൽ സേവന രംഗത്ത് മാതൃകയായി എസ്ഡിപിഐ
വയനാട് ദുരന്തം: മലയും പുഴയും താണ്ടി മലപ്പുറം ജില്ലയിലെ എസ്.ഡി.പി.ഐ വളണ്ടിയർമാർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയം മലപ്പുറം : വയനാട് മഹാദുരന്തത്തെ തുടർന്ന് എസ്.ഡി.പി.ഐ വളണ്ടിയർമാർ മലയും പുഴയും താണ്ടി നടത്തിയ പ്രവർത്തനം പ്രശം സിനീയമാകുന്നു. മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ നിലമ്പൂരിലെ പോത്ത് കല്ലിൽ കൺട്രോൾ റൂം തുറന്ന് കൊണ്ടാണ് ചരിത്രപരമായ ദൗത്യത്തിന് എസ്.ഡി.പി.ഐ നേതൃത്വം നൽകിയത്. സംഭവം നടന്ന അന്ന് തൊട്ട് ആറ് ദിവസം ഏകദേശം ആയിരത്തിലധികം പ്രവർത്തകരാണ് മനുഷ്യ ചിന്തകൾക്കപ്പുറമുള്ള പ്രവർത്തനങ്ങൾ നടത്തിയത്....









