റെഡ് റണ്‍ മാരത്തോണ്‍, ഫ്‌ലാഷ് മോബ്, ക്വിസ് മത്സരങ്ങള്‍

ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി എച്ച്‌ഐവി എയ്ഡ്സിനെ കുറിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി റെഡ്‌റണ്‍ മാരത്തോണ്‍, ഫ്‌ളാഷ് മോബ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) എറണാകുളം, സെന്റ് പോള്‍സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കളമശ്ശേരി കോളേജ് എന്നിവ സംയുക്തമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത് .
ജില്ലയിലെ ആര്‍ട്ട്‌സ് & സയന്‍സ് പ്രഫഷണല്‍ കോളേജുകളിലെ കുട്ടികള്‍ പങ്കെടുത്തു. സെന്റ് പോള്‍സ് കോളേജില്‍ നിന്നാരംഭിച്ച റെഡ്‌റണ്‍ മാരത്തോണ്‍
ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ കെ സവിത, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ കെഎ മുഹമ്മദ് സലിം, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ പ്രമദ രാമചന്ദ്രന്‍, വൈസ് പ്രിന്‍സിപ്പല്‍ ജോസ് സേവ്യര്‍, അസിസ്റ്റന്റ് മാനേജര്‍ റാഫേല്‍ കല്ലുവീട്ടില്‍, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സിഎം ശ്രീജ എന്നിവര്‍ സംസാരിച്ചു.

മത്‌സരവിജയികള്‍-

മാരത്തോണ്‍
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അലന്‍ ബിജു (മാര്‍ അത്തനേഷ്യസ് കോളേജ് കോതമംഗലം) ഒന്നാം സ്ഥാനവും മനോജ് ആര്‍ എസ് (മാര്‍ അത്തനേഷ്യസ് കോളേജ് കോതമംഗലം) രണ്ടാം സ്ഥാനവും മനോജ് കുമാര്‍ (മാര്‍ അത്തനേഷ്യസ് കോളേജ് കോതമംഗലം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൗര്‍ണമി എന്‍ (മാര്‍ അത്തനേഷ്യസ് കോളേജ് കോതമംഗലം) ഒന്നാം സ്ഥാനവും സനിക കെപി (മാര്‍ അത്തനേഷ്യസ് കോളേജ്‌കോതമംഗലം) രണ്ടാം സ്ഥാനവും ജിന്‍സി ജി (മാര്‍ അത്തനേഷ്യസ്‌കോളേജ് കോതമംഗലം) മൂന്നാം സ്ഥാനവും നേടി.

ഫ്‌ളാഷ് മോബ്
ഫ്‌ളാഷ് മോബ് മത്സരത്തില്‍ ആലുവ യുസി കോളേജ് ഒന്നാം സ്ഥാനം നേടി. ഭാരതമാതാ കോളേജ്, സെന്റ് തെരേസാസ് കോളേജ്, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഏന്‍ഡ് സയന്‍സ്, സേക്രട്ട് ഹാര്‍ട്ട് കോളേജ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി.

ക്വിസ്
ക്വിസ് മത്സരത്തില്‍ എടയപ്പുറം ആലുവ ഹാജാ മുഈനുദ്ദീന്‍ ചിസ്തിയ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ഹുദാ ഫാത്തിമ, നെഹ്‌റിന്‍ നിഷാദ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ഏലൂര്‍ ജിഎച്ച്എസ് വിദ്യാര്‍ഥിനികളായ ശ്രേയ സിഎസ്, മറിയ റോജിന്‍ രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് ഹൈസ്‌കൂള്‍ (വൈറ്റില) വിദ്യാര്‍ത്ഥിനികളായ ആഞ്ജല തോമസ്, ആര്‍ദ്ര സിബിന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ജനറല്‍ ഹോസ്പിറ്റല്‍ എആര്‍ടി മെഡിക്കല്‍ ഓഫീസര്‍ ഡോ എ പാര്‍വതി ക്വിസ് മത്സരം നയിച്ചു. ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ സവിത ഷേണായി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published.