പരപ്പനങ്ങാടി: മാധ്യമപ്രവർത്തനകനും, എസ്.ഡി.പി.ഐ. നേതാവുമായ ഹമീദ് പരപ്പനങ്ങാടിക്കെതിരെ വധഭീഷണി. പോലീസിൽ പരാതി. ഇന്നലെ (തിങ്കൾ) പോസ്റ്റൽ വഴിയാണ് ഭീഷണി.സന്തോഷ്കുമാർ,വെസ്റ്റ് കണ്ണമംഗലം ചെറേക്കാട് എന്ന വിലാസത്തിലാണ് ഭീഷണി. എസ്. ഡി.പി ഐ നേതാവായനിങ്ങളെ പെട്ടെന്ന് കൊല്ലുമെന്നും മുസ്ലീംങ്ങളെ ഗുജറാത്ത് പോലെ കൂട്ടകൊല ചെയ്യുമെന്നൊക്കയാണ് ഭീഷണി.അതിന് നാല് പേരടങ്ങുന്ന ആർ.എസ് എസ്. സംഘം തയ്യാറായിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. 2007 ൽ മാധ്യമപ്രവർത്തകൻ കൂടിയായ ഹമീദിനെ പരപ്പനങ്ങാടിയിൽ വെച്ച് ആർ എസ് എസ് പ്രവർത്തകർ വെട്ടികൊലപെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്. ഇന്ന്...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണം കോഴിക്കോട്: സർക്കാരിന്റെ യാതൊരുവിധ അറിവോ അനുമതിയോ കൂടാതെ, സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ മാത്രം നിയോഗിതനായ ഗവർണറുടെ താല്പര്യങ്ങൾക്കനുസരിച്ച് ഉത്തരവുകൾ നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് സർക്കുലർ അയച്ച ചീഫ് സെക്രട്ടറിയുടെ നടപടി തികച്ചും സംശയസ്പദമാണെന്ന് വഹ്ദത്തെ ഇസ്ലാമി കേരള സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.ഭരണഘടനാപരമായ ചുമതലകൾ മറന്ന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഗവർണറുടെ അനാവശ്യ ഇടപെടലുകൾക്ക് ഉദ്യോഗസ്ഥവൃന്ദം കുടപിടിക്കുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. സർക്കാരിനെ മറികടന്ന് ഇത്തരം ഉത്തരവുകൾ നൽകാൻ ചീഫ് സെക്രട്ടറി മുതിർന്നത്...
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
തിരൂർ: മുതിർന്ന സിനിമ പത്രപ്രവർത്തകനും നിരൂപകനും എഴുത്തുകാരനും ആയിരുന്ന വികെ ഹംസയെ തിരൂർ നഗരം അനുസ്മരിച്ചു. സൗഹൃദവേദി തിരൂർ ഡോക്ടേഴ്സ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് അദ്ദേഹം ചെയ്ത മഹത്തായ സംഭാവനകൾ സംസാരിച്ചവർ ഓർത്തെടുത്തത്.കോടംബക്കം കാലത്ത് മലയാള സിനിമാ നിരൂപണ രംഗത്തു് അദ്ദേഹം മുന്നിട്ടു നിന്നിരുന്നു. സിനിമയെക്കുറിച്ച് നടി നടന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ അവലോകനങ്ങൾക്ക് വലിയ വിലയാണ് സിനിമാലോകം കൽപ്പിച്ചിരുന്നത്.പ്രേംനസീർ, സത്യൻ, മധു, നെടുമുടിവേണു , മമ്മൂട്ടി , ശ്രീനിവാസൻ , ദിലീപ് തുടങ്ങിഒട്ടേറെ മഹാനടന്മാർക്കൊപ്പം...
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
മഞ്ചേരി : കണ്ണമംഗലം (കുന്നുംപുറം, വേങ്ങര ) കളത്തിൽ പടിഞ്ഞാറേയിൽ ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്. ഇന്നലെ അന്തരിച്ച അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി മഞ്ചേരി മെഡിക്കൽ കോളെജിന് ദാനം ചെയ്തു. ബുധനാഴ്ച രാവിലെ പത്തിന് മെഡിക്കൽ കോളെജിൽ നടന്ന ചടങ്ങിൽ എച്ച്ഒഡി ഡോ: വി.കെ. ശ്രീദേവിയുടെ സാന്നിദ്ധ്യത്തിൽ മക്കളായ പ്രമോദും പ്രസാദുമാണ് ഭൗതിക ശരീരം സമർപ്പിച്ചത്. ഭൗതിക ശരീര ദാന സർട്ടിഫിക്കറ്റ് എച്ച്ഒഡി ഡോ: വി.കെ. ശ്രീദേവി ബന്ധുക്കൾക്ക് കൈമാറുന്നു...
നെടിയോടത്ത് സീനത്ത് അന്തരിച്ചു
തിരൂർ : പൊറൂർ കല്ലിങ്ങൽ പോളാട്ട് കാസിമിന്റെ ഭാര്യ (തലക്കടത്തൂർ സ്വദേശിനി) നെടിയോടത്ത് സീനത്ത് (59)നിര്യാതയായി. മയ്യിത്ത് കബറടക്കം ഇന്ന് (22/07/2026, ബുധനാഴ്ച) രാവിലെ 11:00 മണിക്ക് വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. മക്കൾ : റഹ്മത്തുണ്ണീസ (നിഷ), ജുനൈദ് (സൗദി അറേബ്യ), ഹബീബ് റഹ്മാൻ (കുവൈത്ത് ), ഇർഷാദ് (ദുബായ്), തൗഫീഖ് (എറണാകുളം), മരുമക്കൾ ഹസ്സൻകുട്ടി അടിപ്പറമ്പത്ത് ( ഷാർജ മുവൈയില ), ജിൽഷ(ജിലു) പഞ്ചാരമൂല, സെജില(പുത്തൻതെരു ), തെസ്നി (കോട്ട് പയ്യനങ്ങാടി ).
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ 1986-1991 കാലഘട്ടത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപക അനധ്യാപകരുടെ ഒരു അനൗപചാരിക സംഗമം തയ്യബ് ഹാളിൽ രാവിലെ 10.30 നു ആരംഭിച്ചു . അബ്ദുസ്സലാം മുണ്ടുമുഴിയുടെ പ്രാർത്ഥനക്കു ശേഷം പരിപാടിയുടെ കോ-ഓർഡിനേറ്റർ സി.കെ കുഞ്ഞി മുഹമ്മദ് പരിപാടിക്കെത്തിയവർക്കു സ്വാഗതം പറഞ്ഞു.ലീവ് കഴിഞ്ഞു പ്രവാസ ലോകത്തേക്ക് തന്നെ തിരിച്ചു പോവുന്ന ചിലരെക്കൂടി ഉൾക്കൊള്ളാനാണ് ധൃതിയിൽ ഒരു സംഗമം നടത്തേണ്ടി വന്നതെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു . ഇ.എൻ ഇബ്രാഹിം മൗലവി, ഹനീഫ മുഹമ്മദ്, മുഹമ്മദ് ഹസൻ...
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലയുടെ സ്ഥാപകദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങു കൾനടത്തക്കുന്നതിനാൽ 2026 ജൂലൈ 23 വ്യാ ഴാഴ്ച സർവകലാശാലാ ഓഫീസുകളിൽ നിന്നുള്ള സേവനങ്ങളിൽ കാലതാ മസത്തിന്സാധ്യതയുണ്ട്. അന്നേദിവസം വിവിധ ആവശ്യങ്ങൾക്കായി സർ വകലാശാല നേരിട്ട് സന്ദർശിക്കുന്നത് കഴിവ തും ഒഴിവാക്കണമെന്ന് രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ അറിയിച്ചു.
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് കുറ്റാളൂര്‍ മലബാര്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് സ്കില്‍ സ്ഥാപനവുമായി സഹകരിച്ച് നടത്തിയ മാസ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡിപ്ലോമ (ആഡ് ഓണ്‍) കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പ്രസ് ക്ലബ് ഹാളില്‍ നടന്നു.റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്ത് പ്രൊഫഷണല്‍ മികവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം പരിശീലന പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക്...
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
മലപ്പുറം: യഥാർത്ഥ കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനായി യാഥാർത്ഥ്യബോധത്തിൽ അധിഷ്ഠിതമായ ജനകീയ ഇടപെടലുകളും സത്യസന്ധമായ സാമൂഹിക മുന്നേറ്റങ്ങളും ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ട്രയാങ്കിൾ സംസ്ഥാന ചെയർമാൻ എൻ. എ. മുഹമ്മദ് കുട്ടി പറഞ്ഞു. ട്രയാങ്കിൾ സാംസ്കാരിക സംഘടനയുടെ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ യോഗം മലപ്പുറം പ്രസ് ക്ലബ് ഹോളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിനുപകരം അവയെ ചൂഷണം ചെയ്യാനുള്ള പുതിയ വഴികൾ കണ്ടെത്താനാണ് സമൂഹത്തിന്റെ ഒരു വിഭാഗവും അധികാര സംവിധാനങ്ങളും ശ്രമിക്കുന്നതെന്ന് അദ്ദേഹം...
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
എസൻസ് ഗ്ലോബൽ പ്രഭാഷകൻ പ്രസാദിൻ്റെ പിതാവാണ് വേങ്ങര: കുന്നുംപുറം കണ്ണമംഗലം മേലില്ലത്തു വീട്ടിൽ കെപി ശ്രീധരൻ (84) അന്തരിച്ചു. മക്കൾ ഉഷ, ബിന്ദു, പ്രമോദ്, പ്രസാദ് ( പട്ടികജാതി വികസന വകുപ്പ് ), ശാന്തി (അധ്യാപിക) കക്കാട് ജിഎം യുപി സ്കൂൾ), പ്രവീൺ, മരുമക്കൾ : ശങ്കർ, ഹരിദാസ്,പ്രദീപ്, സിജി, സുജിത, ഐശ്വര്യ. മൃതദേഹം നാളെ രാവിലെ10 മണി മഞ്ചേരി മെഡിക്കൽ കോളേജിന് പഠനാവശ്യത്തിനായി കൈമാറും. കൂടുതൽ വിവരങ്ങൾക്ക് : പ്രസാദ് 7012745232









