Author: Staff correspondent (Shaiju TP)

Post
മഞ്ഞപ്രയിൽ ഒരു പൊതു ശ്മാശാനം നിർമ്മിക്കണം

മഞ്ഞപ്രയിൽ ഒരു പൊതു ശ്മാശാനം നിർമ്മിക്കണം

രവി മേലൂർ അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ ഒരു പൊതു ശ്മശാനം നിർമ്മിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മഞ്ഞപ്ര മേഖല കമ്മിറ്റി ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു ആറായിരത്തോളം കുടുംബങ്ങൾ ഉള്ള മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽപട്ടികജാതി വിഭാഗങ്ങൾ അടക്കം മൂന്നു സെന്റിലും 5 സെന്റിലും താമസിക്കുന്ന രണ്ടായിരത്തോളം കുടുംബങ്ങളുണ്ട് ഈ കുടുംബങ്ങളിൽ മരണം സംഭവിച്ചാൽ സംസ്കാരം നടത്താൻ കാലടി തുറവൂർ അയ്യമ്പുഴ മലയാറ്റൂർ നീലേശ്വരം പഞ്ചായത്തുകളിലെ സ്മാശാനങ്ങളാണ് ആശ്രയം. ഇതുമൂലം മഞ്ഞപ്രയിലെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട അനുഭവപ്പെടുകയാണ് 40 വർഷമായി പൊതു ശ്മശാനം...

Post
മിഴി ഗ്രാമോത്സവം 27 ന്

മിഴി ഗ്രാമോത്സവം 27 ന്

രവിമേലൂർ ചാലക്കുടി : മിഴി , ഗ്രാമോത്സവം ഡിസംബർ 27 വെള്ളിയാഴ്ച്ച നടക്കും.പ്രശസ്ത സിനിമാ സംവിധായകൻ പ്രിയ നന്ദനനാണ് ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ ചാലക്കുടിയുടെ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

Post
300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ

300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ

പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.ഏപ്രിൽ 13നാണ് വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് കവർന്ന വിവരം പുറത്തറിയുന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവ ദിവസം രാജേഷ് കുടുംബത്തോടൊപ്പം ദുബായിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്റെ പിൻവശത്തുള്ള...

Post
ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു

ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. നിഷയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Article
മൊഴിയില്‍ കൃത്രിമത്വം; ഒരു നടി കൂടി രംഗത്ത്

മൊഴിയില്‍ കൃത്രിമത്വം; ഒരു നടി കൂടി രംഗത്ത്

ഹേമ കമ്മിറ്റിയില്‍ താന്‍ നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി

Article
എല്‍ഡിഎഫ് ഭരണം ജനം വെറുത്തു

എല്‍ഡിഎഫ് ഭരണം ജനം വെറുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം എല്‍ഡിഎഫ് ഭരണത്തെ ജനം വെറുത്തതിന്‍റെ തെളിവെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍ എം പി. മുഖ്യമന്ത്രി പിണറായി വിജയനും എല്‍ ഡി എഫ് ദുര്‍ഭരണത്തിനുമെതിരായ ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയേയും എല്‍ ഡി എഫിനേയും ജനം വെറുത്തു. സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് 9 വാര്‍ഡുകള്‍ യുഡിഎഫ്...

Article
ആർ. ശ്രീലേഖക്കെതിരെ അതിജീവിത

ആർ. ശ്രീലേഖക്കെതിരെ അതിജീവിത

നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിത വിചാരണ കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയത്.

Article
പ്രതിഷേധമാണ് ഒരു പൂവ് എടുക്കട്ടെ?

പ്രതിഷേധമാണ് ഒരു പൂവ് എടുക്കട്ടെ?

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അദാനി വിഷയത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്.  ഇന്ന് ബിജെപി അംഗങ്ങള്‍ക്ക് ദേശീയ പതാകയും റോസാപ്പൂവും നല്‍കിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. ഇതിന്റെ ഭാഗമായി ലേക്‌സഭയിലേക്ക് പ്രവേശിക്കുന്ന മന്ത്രി രാജ്‌നാഥ് സിങിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദേശീയപതാകയും റോസാപ്പൂവും നല്‍കി. പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ കവാടത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ റോസാപ്പൂവും ദേശീയപതാകയുമാണ് നിന്നത്. മന്ത്രി സുരേഷ് ഗോപിക്ക് സംസ്ഥാനത്തുനിന്നുള്ള എംപിമാരാണ് ദേശീയപതാകയും റോസാപ്പൂവും നല്‍കിയത്. ‘ഞങ്ങള്‍ ബിജെപി സുഹൃത്തുക്കള്‍ക്കായി കാത്തിരിക്കുകയാണ്. അവര്‍ക്ക് ഞങ്ങള്‍ ദേശീയ പതാകയും...