മഞ്ഞപ്രയിൽ ഒരു പൊതു ശ്മാശാനം നിർമ്മിക്കണം

രവി മേലൂർ

അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ ഒരു പൊതു ശ്മശാനം നിർമ്മിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മഞ്ഞപ്ര മേഖല കമ്മിറ്റി ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു ആറായിരത്തോളം കുടുംബങ്ങൾ ഉള്ള മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽപട്ടികജാതി വിഭാഗങ്ങൾ അടക്കം മൂന്നു സെന്റിലും 5 സെന്റിലും താമസിക്കുന്ന രണ്ടായിരത്തോളം കുടുംബങ്ങളുണ്ട് ഈ കുടുംബങ്ങളിൽ മരണം സംഭവിച്ചാൽ സംസ്കാരം നടത്താൻ കാലടി തുറവൂർ അയ്യമ്പുഴ മലയാറ്റൂർ നീലേശ്വരം പഞ്ചായത്തുകളിലെ സ്മാശാനങ്ങളാണ് ആശ്രയം. ഇതുമൂലം മഞ്ഞപ്രയിലെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട അനുഭവപ്പെടുകയാണ് 40 വർഷമായി പൊതു ശ്മശാനം വേണമെന്ന് മഞ്ഞപ്രയിലെ രാഷ്ട്രീയ സാംസ്കാരിക മതസംഘടനകൾ ആവശ്യപ്പെടുകയാണ് എന്നാൽ മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ ശ്മാശാനംനിർമ്മിക്കാൻയാതൊരുവിധ നടപടിയും സ്വീകരിച്ചില്ല

ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിന്റെ സ്വന്തമായിട്ടുള്ള ചാറ്റ് പാടത്തെ 20 സെൻറ് സ്ഥലത്ത്പൊതു ശ്മശാനം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളതാണ് എന്നാൽ ഇതിനെതിരെ ചില സംഘങ്ങൾ സമരവുമായി രംഗത്തു വന്നിരിക്കുന്നുആധുനിക രീതിയിൽ സ്ഥാപിക്കുന്ന ശ്മശാനം കൊണ്ട് പ്രദേശത്തുകാർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവുകയില്ല തിരുവനന്തപുരം സിറ്റിയിലും എറണാകുളത്തും കോതമംഗലത്തും എല്ലാം തന്നെ ആധുനിക ശ്മാശാനങ്ങളുണ്ട്അവിടെയെല്ലാം തൊട്ടടുത്ത് നിരവധി കുടുംബങ്ങളുമുണ്ട് എന്നാൽ നിർദിഷ്ട മഞ്ഞപ്ര പഞ്ചായത്തിലെ ശ്മാശാനംനിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് 200 മീറ്ററിൽ പോലും വീടുകളില്ല ഈ സാഹചര്യത്തിൽ പഞ്ചായത്തിലെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും വ്യാപാരി സമൂഹം നൽകുന്നതായി സെക്രട്ടറി സാജു പോരോതാൻ അഭിപ്രായപ്പെട്ടുമേഖല കമ്മിറ്റി യോഗത്തിൽ സമിതി പ്രസിഡണ്ട് ശ്രീ കെ കെ വിജയൻ അധ്യക്ഷനായിരുന്നു സെക്രട്ടറി സാജുപോരാ താൻ റിപ്പോർട് അവതരിപ്പിച്ചു സമിതി രക്ഷാധികാരിയായി തെരഞ്ഞെടുക്കപ്പെട്ട ഐ പി ജേക്കബിന് സ്വീകരണം നൽകി എംപി തരിയൻ എൽദോ കുരൻസി ജെ പോൾ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.