Author: Staff correspondent (Shaiju TP)

Post
ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍  സ്വീകരിക്കണം : മുഖ്യമന്ത്രി

ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ സ്വീകരിക്കണം : മുഖ്യമന്ത്രി

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ അതത് വകുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓറഞ്ച് ബുക്കിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മഴക്കാല മുന്നൊരുക്ക യോഗത്തിന്‍റെ തീരുമാനപ്രകാരം ഇതിനകം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരണം. ദുരന്ത സാധ്യതകൂടുതലുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിഭവസമാഹരണ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കെട്ടിടം കണ്ടെത്തുകയും...

Article
ബ്രിട്ടിഷ് പാർലമെന്‍റിൽ ഇന്ത്യൻ മയം

ബ്രിട്ടിഷ് പാർലമെന്‍റിൽ ഇന്ത്യൻ മയം

ലണ്ടന്‍: ബ്രിട്ടിഷ് പാർലമെന്‍റിലേക്കു വിജയിക്കുന്ന ആദ്യ മലയാളിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്. കൺസർവേറ്റിവുകളുടെ കുത്തകയായിരുന്ന കെന്‍റിലെ ആഷ്ഫഡ് മണ്ഡലത്തിൽ നിന്ന് 1779 വോട്ടുകൾക്കാണു ലേബർ പാർട്ടി സ്ഥാനാർഥി സോജന്‍റെ വിജയം. കണ്‍സര്‍വേറ്റിവ് സ്ഥാനാര്‍ഥി ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകള്‍ (28.7 ശതമാനം) മാത്രം ലഭിച്ചപ്പോൾ സോജന്‍ ജോസഫിന് 15,262 വോട്ടുകള്‍ (32.5 ശതമാനം) നേടാനായി. റിഫോം യുകെയുടെ ട്രിസ്ട്രാം കെന്നഡി ഹാര്‍പ്പര്‍ 10000ലേറെ വോട്ട് നേടിയതും സോജന്‍റെ വിജയത്തിൽ നിർണായകമായി. രേസ മേയ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയുടെ...

Post
ബ്രിട്ടണിൽ ലേബര്‍ പാര്‍ട്ടി അധികാരത്തിൽ

ബ്രിട്ടണിൽ ലേബര്‍ പാര്‍ട്ടി അധികാരത്തിൽ

14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലണ്ടന്‍: ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ആദ്യ ഫലസൂചനകള്‍. ഇന്ത്യന്‍ വംശജനും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവുമായ ഋഷി സുനകിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 650 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി 410 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 131ല്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 61 സീറ്റുകളിലും റിഫോം യു.കെ 13 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 10 സീറ്റുകളിലും പ്ലെയ്ഡ് സിമ്രു നാല് സീറ്റുകളിലും...

Article
തിരുത്തണമെന്ന് പാർട്ടി: ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

തിരുത്തണമെന്ന് പാർട്ടി: ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് തിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ സിപിഎം. നയസമീപനങ്ങൾക്ക് അടുത്ത ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബിജെപി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നത് അടക്കം നയസമീപനങ്ങൾക്കും അടുത്ത സംസ്ഥാന സമിതി രൂപം നൽകും. ഇങ്ങനെപോയാൽ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന മേഖലാ യോഗങ്ങളിൽ ഉയരുന്നത് ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരുത്തേണ്ട മേഖലകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതൽ താഴേക്കുള്ള പാർട്ടി ഘടകങ്ങൾ രം​ഗത്തെത്തി കഴിഞ്ഞു. എങ്ങനെ തോറ്റു എന്ന് തുറന്നടിച്ച് പറയുകയാണ്...

Post
പൊലിമ പുതുക്കാട് നാലാംഘട്ടം പൂർത്തീകരണം

പൊലിമ പുതുക്കാട് നാലാംഘട്ടം പൂർത്തീകരണം

രവിമേലൂർ പുതുക്കാട് മണ്ഡലത്തിലെ 40000 വനിതകളെ കൃഷിയിലേക്ക് എന്ന ആശയം മുൻനിർത്തി ആരംഭിച്ച പൊലിമ പുതുക്കാട് നാല് ഘട്ടം പൂർത്തീകരിച്ചു. മണ്ഡലത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്ത ആദ്യ ഒന്ന് രണ്ട് മൂന്ന് സ്താനക്കാരായ കുടുംബശ്രീയെയും പഞ്ചായത്തിലെ ആദ്യ മൂന്നു സ്ഥാനക്കാരായ കുടുംബശ്രീയെയും യോഗത്തിൽ ആദരിക്കും. മികച്ച രീതിയിൽ കൃഷി ചെയ്ത വിദ്യാലയങ്ങൾക്കും ഇത്തവണ പുരസ്കാരമുണ്ട്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ്...

Article
ഒഴുക്കിൽപെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കിൽപെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടിയിൽ പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയ്ക്കായി (21) തിരച്ചിൽ തുടരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. സഹപാഠിയുടെ പടിയൂർ പൂവത്തെ വീട്ടിൽ എത്തിയ ഇവർ പുഴക്കരയിൽനിന്നു മൊബൈലിൽ ചിത്രങ്ങളും വിഡിയോവും പകർത്തിയ ശേഷം വാട്ടർ അതോറിറ്റിയുടെ ടാങ്കിന്‌ സമീപം പുഴയിൽ ഇറങ്ങി. സമീപത്തു മത്സ്യം പിടിക്കുന്നവരും ടാങ്കിനു മുകളിലുണ്ടായിരുന്ന...

Post
മണിപ്പൂര്‍ സർക്കാരിനെ വിശ്വാസമില്ല: സുപ്രീം കോടതി

മണിപ്പൂര്‍ സർക്കാരിനെ വിശ്വാസമില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: മണിപ്പൂര്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. കുക്കി സമുദായത്തില്‍ പെട്ടയാളായതിനാല്‍ ഒരു വിചാരണ തടവുകാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാത്തതിലാണ് സുപ്രിം കോടതി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. മണിപ്പൂര്‍ സര്‍ക്കാരിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് കോടതി തുറന്നടിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെതാണ് നിരീക്ഷണം. കുക്കി സമുദായത്തില്‍ നിന്നുള്ള ആളായതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് അപകടകരമായതിനാലാണ് ചികില്‍സ നല്‍കാതിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു.

Post
രാഹുൽ ഗാന്ധിയുടെ വാദം തള്ളി കരസേന

രാഹുൽ ഗാന്ധിയുടെ വാദം തള്ളി കരസേന

അഗ്നിവീർ അജയ്കുമാറിൻറെ കുടുംബത്തിന് 98 ലക്ഷം രൂപ ധനസഹായം നൽകി. 67 ലക്ഷം കൂടി നടപടികൾ പൂർത്തിയാക്കി നൽകും. അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് സഹായം നൽകിയില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ജനുവരിയിൽ ജമ്മു കശ്മീരിൽ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അജയ് കുമാർ വീരമൃത്യു വരിച്ചത്. സൈന്യത്തിന്റെ വിശദീകരണം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. നേരത്തെ, വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകിയെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന കളവെന്ന് പ്രതിപക്ഷ...

Post
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ

പ്രണയം നടിച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.നാഗലശ്ശേരി വാവന്നൂർ സ്വദേശി പുന്നത്ത് വീട്ടില്‍ ഷിഹാബിനെ (24) ആണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒരു വിദ്യാർത്ഥിനി സ്കൂളില്‍ എത്താത്തത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകർ രക്ഷിതാക്കളെ വിളിച്ചറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയില്‍ ഒന്നിലധികം വിദ്യാർത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. ഇതോടെയാണ് ബസ് കണ്ടക്ടർ ആയ...

Article
ഹത്രാസ് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ഹത്രാസ് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ഹത്രാസ് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി.ജുഡീഷ്യൽ അന്വേഷണ സമിതിയിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും സത്സംഗത്തിനിടെ തിരക്കിൽപ്പെട്ട് 131 പേർ മരിച്ച സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും അന്വേഷണം. ആഗ്ര എഡിജിപി അനുപം കുലശ്രേഷ്ഠയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനും യുപി സർക്കാർ രൂപംകൊടുത്തു. സംഭവം വിശദമായി അന്വേഷിക്കുമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ പ്രാർഥനാച്ചടങ്ങുകൾക്ക് മാനദണ്ഡം ഏർപ്പെടുത്തുമെന്നു യോഗി ആദിത്യനാഥ്. ദുരന്തത്തിൽ പരുക്കേറ്റ്...