പാലക്കാട്:* ഇൻഷുറൻസ് പരിരക്ഷയില്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ഇതുസംബന്ധിച്ച് കർശന നിർദേശം ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. 2022 നവംബർ 24ന് പാലക്കാട് കയറാംകോട്ട് വാഹന പരിശോധന നടത്തിയ പൊലീസ്, ഇൻഷുറൻസ് ഇല്ലാത്ത മോട്ടോർ സൈക്കിൾ കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ
തൃശൂർ: തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. മാതാവ് ജിഷ അയൽ വീട്ടിലെത്തി കുട്ടി കിണറ്റിൽ വീണ് കിടക്കുന്നുവെന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. കുട്ടി വെള്ളത്തിൽ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.നാട്ടുകാർ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച്...
കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡ്: സമയബന്ധിതമായി പൂർത്തിയാക്കും മന്ത്രി
കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കും മന്ത്രി ഡോ. ആര്‍ ബിന്ദു ഷൊര്‍ണ്ണൂര്‍ – കൊടുങ്ങല്ലൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിൻ്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. റോഡ് നിർമ്മാണം വേഗത്തിലാക്കാനും ഗതാഗത ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും വിളിച്ച് ചേർത്ത യോഗത്തിലാണ് മന്ത്രി ആർ. ബിന്ദു കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ആദ്യഘട്ടത്തില്‍ ഊരകം –...
മുസിരിസ് പാസ്പോര്‍ട്ട്: സഞ്ചാരികള്‍ ആദരണീയരാകുന്നു
കേരളത്തിന്റെ ചരിത്ര സ്മാരകങ്ങളിലൂടെ സഞ്ചരിക്കാന്‍ കൗതുകമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ മുസിരിസിന്റെ ഭാവികാല അംബാസിഡര്‍മാര്‍ എന്ന നിലയില്‍ മുസിരിസ് പൈതൃക പദ്ധതി നിങ്ങളെ ആദിരിക്കും. കൗതുകമേറിയ മുസിരിസ് പാസ്പോര്‍ട്ട് സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. മുസിരിസ് പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കുകയും നവീകരിക്കുകയും നിര്‍മ്മാണം നടത്തുകയും ചെയ്ത പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച വേദിയില്‍ എം.എല്‍.എ വി.ആര്‍ സുനില്‍കുമാറിന് ആദ്യ പാസ്പോര്‍ട്ട് നല്‍കിയാണ് മന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍, പറവൂര്‍...
ബഷീർ അനുസ്മരണവും, പുസ്തക ചർച്ചയും
. രവിമേലൂർ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനത്തിൽ ചൊവ്വര ജനരഞ്ജിനി വായനശാലയിൽ ബഷീർ അനുസ്മരണവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉത്ഘാടനം ചെയ്‌തു.കാലടി എസ്. മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്കൂൾ മലയാള വിഭാഗം അദ്ധ്യാപകൻ എം. എച്ച്. ഫൈസൽ ‘വിഡ്ഢികളുടെ സ്വർഗം’ എന്ന ബഷീർ കൃതി പരിചയപ്പെടുത്തി. ശ്രീമൂലനഗരം മോഹൻ, വായനശാല സെക്രട്ടറി കെ. ജെ....
കുട്ടംകുളം സമരം 78-ാം വാർഷികം ആചരിച്ചു
രവിമേലൂർ ഇരിങ്ങാലക്കുട*വഴിയിൽ കൂടി നടന്നു പോകുന്നതിനുള്ള സ്വാതന്ത്ര്യത്തിനും ജാതിവിരുദ്ധ ചിന്തയുടെ പ്രചാരണത്തിനും വേണ്ടി സംഘടിപ്പിച്ച കുട്ടംകുളം സമരത്തിൻ്റെ 78-ാം വാർഷികം പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.സമൂഹത്തെ പിന്തിരിപ്പൻ നിലപാടിലേക്ക് നയിക്കുന്ന വർഗ്ഗീയ ചിന്തകൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് വാർഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർപറഞ്ഞു. . പികെഎസ് ഏരിയ പ്രസിഡന്റ് ഏ.വി ഷൈൻ അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി കെ.വി...
ആറുനില കെട്ടിടം തകർന്ന് വീണു
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു. സംഭവത്തിൽ 7 പേർ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ അഞ്ചുപേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ഒരാളെ പരിക്കുകളോടെ രക്ഷപെടുത്തി. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഗാര്‍മെൻ്റ് ഫാക്ടറി തൊഴിലാളികൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് വിവരം. കാശിഷ് ശര്‍മ്മയെന്ന 23കാരിയെയാണ് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിൻ്റെ ഓരോ നിലയിലും അഞ്ചോ...
വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് കൂറ്റൻ കപ്പൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പൽ. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക. കപ്പലിൽ രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുണ്ടാവും. വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താൻ ഇനി ആറ് ദിവസം മാത്രം. വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് നിസ്സാര കപ്പൽ അല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയുടെ ചരക്ക് കപ്പലാണ്കയ്യകലെയുള്ളത്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്. കപ്പലിൽ...
പോർച്ചുഗലിനെ കീഴടക്കി ഫ്രാൻസ്
ഹാംബുർഗ് (ജർമനി) ∙ ഷൂട്ടൗട്ട് വരെ ആവേശം നീണ്ട പോരാട്ടത്തിൽ പോർച്ചുഗലിനെ കീഴടക്കി ഫ്രാൻസ് യൂറോ കപ്പ് ഫുട്ബോൾ സെമിയിലെത്തി. 9ന് രാത്രി 12.30ന് നടക്കുന്ന സെമിയിൽ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികൾ. ഷൂട്ടൗട്ടിൽ പോർച്ചുഗൽ താരം ജോവ ഫെലിക്സ് കിക്ക് പാഴാക്കിയപ്പോൾ ഫ്രാൻസിന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി (5–3). 90 മിനിറ്റിലും എക്സ്ട്രാ ടൈമിലും ഇരു ടീമിന്റെയും ഗോൾമേഖലയിൽ നടന്ന മിന്നലാക്രമങ്ങൾ ഗോളാകാതെ പോയതിന്റെ തുടർച്ചയായിരുന്നു ഷൂട്ടൗട്ട്. ആറാമത്തെ യൂറോ കപ്പ് ടൂർണമെന്റ് കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ...
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
ബഷീർ ദിനത്തിൽ ‘പൊന്നാനി ടി ഐ യു പി സ്കൂളിൽ വ്യത്യസ്ത പരിപാടികൾ ആചരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ കോയ മാസ്റ്റർ ബഷീർ അനുസ്മരണം നടത്തി. ബഷീർ കഥാപാത്രങ്ങളായി വേഷമിട്ട് വിദ്യാർഥികൾ സ്കിറ്റ് അവതരിപ്പിച്ചു. പൊന്നാനി ഉറൂബ് ലൈബ്രറിയിൽ വെച്ച് കുട്ടികൾ ബഷീർ കൃതികളുടെ വായനാനുഭവം ആസ്വദിച്ചു.വിദ്യാർത്ഥികൾക്കായി ബഷീർ ദി മാൻ വീഡിയോ ഡോക്യുമെൻററി പ്രദർശിപ്പിച്ചു.എസ്ആർ ജി കൺവീനർ സീനത്ത് പി എം , ഷമീമ , റംലു എൻ വി . ഫസീല , നസീറ എന്നിവർ പരിപാടികൾക്ക്...









