Author: Staff correspondent (Shaiju TP)

Post
ഹാൾടിക്കറ്റ് അറ്റസ്‌റ്റേഷൻ:  വിദ്യാർഥികളെ ദ്രോഹിക്കുന്നു

ഹാൾടിക്കറ്റ് അറ്റസ്‌റ്റേഷൻ: വിദ്യാർഥികളെ ദ്രോഹിക്കുന്നു

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: കാലിക്കറ്റിൽ ഹാൾ ടിക്കറ്റ് സാക്ഷ്യപ്പെടുത്തൽ: വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർത്ഥിക ളെ ദ്രോഹിക്കുന്നതായ് പരാതി. കാലിക്കറ്റ് സർവകലാശാലാ സെ ന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓ ൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.)/പ്രൈവറ്റ് രജിസ്‌ ട്രേഷൻ വിദ്യാർഥികൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഹാ ൾടിക്കറ്റ് ഹാജരാക്കാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കു ന്നതല്ലെന്ന സർവകലാശാല തീ രുമാനം. ഇതിനെ തുടർന്ന് വിദ്യാർ ത്ഥികളെബുദ്ധിമുട്ടിക്കുന്നതാണെ ന്ന് സിൻഡിക്കേറ്റ് മെമ്പർ ഡോ.പി റഷീദ് അഹമ്മദ് വിസി...

Post
15 വർഷം മുൻപത്തെ കൊലപാതകം: തെളിഞ്ഞത് ഊമ കത്തിലൂടെ

15 വർഷം മുൻപത്തെ കൊലപാതകം: തെളിഞ്ഞത് ഊമ കത്തിലൂടെ

ആലപ്പുഴ∙മാന്നാറിൽ 15 വർഷം മുൻപ് കൊല ചെയ്യപ്പെട്ട യുവതിയുടെ കേസ് തെളിഞ്ഞത് ഊമ കത്തിലൂടെ. 15 വർഷം മുൻപ്കാണാതായ ശ്രീകലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഊമക്കത്തിലൂടെ പൊലീസിനു വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ്, മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിച്ചു. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അനിലിന്റെ സുഹൃത്തുക്കളായ...

Article
പീഡനക്കേസ്സിൽ യുവാവ് അറസ്റ്റിൽ

പീഡനക്കേസ്സിൽ യുവാവ് അറസ്റ്റിൽ

രവിമേലൂർ ഇരിങ്ങാലക്കുട* : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിനിരയാക്കിയ കേസ്സിൽപെരുമ്പാവൂർ മുടക്കുഴ സ്വദേശി കുറുപ്പൻ വീട്ടിൽഅജൂ വർഗ്ഗീസിനെയാണ് (31 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടിയുടെയും ഇൻസ്പെക്ടർ മനോജ് ഗോപിയുടെയും സംഘം അറസ്റ്റു ചെയ്തത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പരാതിക്കാരിയായ യുവതിയുമായി കൂടുതൽ സൗഹൃദത്തിലായതോടെ ഇയാൾ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പീഡനത്തിനിരയാക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ നാട്ടിൽ നിന്നും...

Article
സംസ്ഥാനത്ത് പകർച്ച വ്യാധികൾ വ്യാപകമാകുന്നു

സംസ്ഥാനത്ത് പകർച്ച വ്യാധികൾ വ്യാപകമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച വ്യാധികൾ വ്യാപകമാകുന്നു.പകര്‍ച്ചപ്പനി സംബന്ധിച്ചു കണക്കുകള്‍ കൃത്യമായി പുറത്തുവിടാതെ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നാണു പ്രതിപക്ഷ ആരോപണം. അതേ സമയം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നു. ഒരു മാസത്തിനിടെ പകര്‍ച്ചവ്യാധികള്‍ മൂലം 78 പേർ മരിച്ചു വെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഡെങ്കിപ്പനി 17 പേരുടെയും എലിപ്പനി 33 പേരുടെയും ജീവനെടുത്തു.ദിനം പ്രതിആയിരക്കണക്കിന് ആളുകളാണ് പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളിലെത്തുന്നത്. ഈ മാസം രണ്ടര ലക്ഷത്തോളം പേർ വിവിധ പകര്‍ച്ചപ്പനികള്‍ക്ക് ചികിത്സ തേടി. കഴിഞ്ഞമാസം 279 പേര്‍ക്ക് എലിപ്പനി...

Post
കൊച്ചുവേളി- മംഗലാപുരം വന്ദേഭാരത്‌ നാളെ

കൊച്ചുവേളി- മംഗലാപുരം വന്ദേഭാരത്‌ നാളെ

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന്‌ മംഗളൂരുവിലേക്ക്‌ (06001) തിങ്കളാഴ്ച വന്ദേഭാരത്‌ പ്രത്യേക സർവീസ്‌ നടത്തും. രാവിലെ 10.45ന്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ രാത്രി പത്തിന്‌ മംഗളൂരു സെൻട്രലിൽ എത്തും. യാത്രാസമയം 11.15 മണിക്കൂറാണ്‌. യാത്രക്കാരുടെ തിരക്ക്‌ കണക്കിലെടുത്താണ്‌ സർവീസെന്ന്‌ റെയിൽവേ അറിയിച്ചു. എട്ട്‌ കോച്ചുകളാണുള്ളത്‌. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ എന്നിവിടങ്ങളിലാണ്‌ സ്‌റ്റോപ്പ്‌. റിസർവേഷൻ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.

Article
ഹാഥ്റസ് ദുരന്തം: 130 പേർ മരിച്ചു

ഹാഥ്റസ് ദുരന്തം: 130 പേർ മരിച്ചു

ഉത്തര്‍പ്രദേശിലെ ഹാഥ്റസിൽതിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തൽ കെട്ടിയാണ്...

Article
ഹാഥ്റസ് ദുരന്തം: മോർച്ചറി നിറഞ്ഞു

ഹാഥ്റസ് ദുരന്തം: മോർച്ചറി നിറഞ്ഞു

ഹാഥ്റസ്∙ ഒന്നിനു പിറകെ ഒന്നായി ട്രാക്ടറുകളിലും ലോറികളിലും ആശുപത്രിയിലേക്ക് എത്തുന്ന മൃതദേഹങ്ങൾ. മോർച്ചറി നിറഞ്ഞതിനാൽ വരാന്തയിലും മുറ്റത്തുമെല്ലാം മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നു. അലമുറയിട്ടു കൊണ്ട് അതിൽ ഉറ്റവരെ തിരയുന്നവർ. ഹാഥ്‌റസിലെ സിക്കന്തര റാവു ട്രോമ സെന്ററിൽ ഇന്നലെ ഉയർന്നത് നിലവിളികൾ മാത്രമായിരുന്നു. ഇത്രയും വലിയ ദുരന്തം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ എല്ലായിടത്തും വ്യക്തമായിരുന്നു. ഉത്തര്‍പ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരാൻ കാരണം ആശുപത്രികളിലെ സൗകര്യക്കുറവെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടർമാരോ...

Post
പുതിയ ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസ്സഞ്ചറിന് തിരൂരിൽ സ്വീകരണം നൽകി

പുതിയ ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസ്സഞ്ചറിന് തിരൂരിൽ സ്വീകരണം നൽകി

മലബാറിലേക്ക് പുതുതായി ആരംഭിച്ച ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസ്സഞ്ചർ ട്രെയിനിന് മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ തിരൂർ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.ഷൊര്‍ണൂര്‍ – കണ്ണൂര്‍ – ഷൊര്‍ണൂര്‍ റൂട്ടിൽ രണ്ട് പാസ്സഞ്ചർ വണ്ടികളാണ് പുതുതായി ലഭിച്ചത്. റെയിൽവേ മന്ത്രിക്കും മലബാറിലെ എംപിമാര്‍ക്കും റെയില്‍വേ അധികൃതര്‍ക്കും അഭിവാദ്യമർപ്പിച്ചുംലോക്കോ പൈലറ്റിന് ബൊക്കെ നല്‍കിയും യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്തും അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ പുതിയ വണ്ടിയെ സ്വാഗതം ചെയ്തു. കെ. രഘുനാഥ്, എം ഫിറോസ്, അബ്ദുൽ...

Post
സി എച്ച് സെൻറർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

സി എച്ച് സെൻറർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

തിരൂർ: പഞ്ചാരമൂല സി എച്ച് സെൻറർ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ചക്കരമൂല ഉമറുൽ ഫാറൂഖ് മദ്റസയിൽ ചേർന്ന ആദരവ് സമ്മേളനം നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.സി എച്ച് സെൻറർ പ്രസിഡണ്ട് കെ ടി ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കീഴ്ശ്ശേരി എ. ഇ ഒ പ്രമോഷൻ ലഭിച്ച എം കെ ഫൗസി മാസ്റ്റർ, കൂട്ടായി എം എം എച്ച് എസ് എസ് പ്രിൻസിപ്പൾ ആയി പ്രമോഷൻ ലഭിച്ച...

Post
ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരൂർ നഗരസഭ – തൃക്കണ്ടിയൂർ വില്ലേജ് – ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ്, ബഹു: നഗരസഭ ചെയർപേഴ്സൺ, ശ്രീമതി. നസീമ ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം സർവ്വെ അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ. രാജീവൻ പട്ടത്താരി, നഗര സഭാ വൈസ് ചെയർമാൻ ശ്രീ.രാമൻകുട്ടി, നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ. ഗിരീഷ് , തിരൂർ ഭൂരേഖ തഹസിൽദാർ, തൃക്കണ്ടിയൂർ വില്ലേജ് ഓഫീസർ, തിരൂർ വില്ലേജ് ഓഫീസർ, സർവ്വെ ഉദ്യോഗസ്ഥർ, നഗരസഭാ കൗൺസിലർമാർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.