Author: Staff Correspondent (Jyobish V)

Post

കുഞ്ഞിപ്പ(ബീരാൻ-73) അന്തരിച്ചു

ചേന്നര:വി.വി.യു.പി സ്കൂളിന് സമീപം പാലക്കാവളപ്പിൽപെലയാം പറമ്പിൽകുഞ്ഞിപ്പ(ബീരാൻ-73) അന്തരിച്ചു.ഭാര്യ:സുലൈഖ,മക്കൾ:അജ്നാസ്,സാബിത്,ശുഐബത്ത്.മരുമക്കൾ:ഷാഫി(മാണൂർ),ഹസ്ന(അയങ്കലം),നിദ(തലക്കടത്തൂർ),കബറടക്കം ഇന്ന്(ശനിയാഴ്ച്ച) ഉച്ചക്ക് 12ന് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ദീർഘകാലം യുഎഇയിൽ എത്തിസലാത്ത് കമ്പനിയിൽ ജീവനക്കാരനായിരുന്നു.നാട്ടിലെത്തിയ ശേഷം ബിസിനസിലും കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

Post

എസ്,ഡി, പി ഐ കുടുംബ സംഗമം സംഘടിപ്പിച്ചു

തിരൂർ : എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂർ സംഗം കോൺഫ്രൻസ് ഹാളിൽ കുടുംബസംഗമം സംഘടിപ്പിച്ചു. വരാനിരിക്കുന്ന നിയമസഭ ഇലക്ഷനുമായി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം പഞ്ചായത്തുകൾ തോറും നടത്ത പെടുന്ന “ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക” എന്ന ക്യാപ്ഷനിൽ ആണ് എസ് ഡി പി ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചത്. കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അഷ്റഫ്...

Post

ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ പിൻവാതിൽ നിയമനത്തിന് നീക്കം

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ വീണ്ടും പിൻവാതിൽ നിയമനത്തിന് നീക്കം.പി എസ് സി യുടെ റാങ്ക് പട്ടികകൾ നില വിലുള്ളപ്പോഴാണ് പിൻ വാതിൽ കരാർ നിയമനങ്ങൾക്ക് സർക്കാർ ഉത്തരവ്.കഴിഞ്ഞ മാർച്ച്‌15- നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ2020-ൽ ആരംഭിച്ച എസ് എൻ ഓപ്പൺസർ വകലാശാലയിൽ അനധ്യാപക നിയമനങ്ങൾ യൂണിവേഴ്സിറ്റി നിയമ ത്തിൽ പി എസ്സി മുഖേനയാണ് നടത്തേണ്ടത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി കരാർ, ദിവസവേതന ജീവനക്കാരെ സർവ്വകലാശാല നേരിട്ട്...

Post

തൊഴിലെടുത്ത് ജീവിക്കുന്നവരുടെ സുരക്ഷയ്ക്ക് UDF അതികാരത്തിൽ വരണം

. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:തൊഴിലെടുത്ത് കുടുംബം പുലർത്തുന്നവരുടെ സുരക്ഷയ്ക്ക് യു ഡി എ ഫ് അധികാരത്തിൽ വരണം-എ സ് ടി യു അഖിലേന്ത്യ പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണികുളം.ഐ എ ൻ ടി യു സി,എസ് ടിയു കോഴിക്കോട്സൗത്ത് മണ്ഡലം ചുമട്ടുതൊഴിലാളി പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ സംര ക്ഷണവും തച്ചുതകർത്ത കഴിഞ്ഞ 10 വർ ഷത്തെ ഇടത് പക്ഷത്തിൻ്റെ ദുർഭരണത്തിന് അന്ത്യം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഐ എൻ ടി സി ജില്ലാ...

Post

നിയമസഭാ തെരഞ്ഞെടുപ്പ്: 4.25 കോടി രൂപയുടെ പണവും മറ്റ് വസ്തുക്കളും പിടിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ ജില്ലയില്‍ 4,25,85,137 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും പിടികൂടി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ പൊലിസ്, എക്‌സൈസ്, ഇന്‍കം ടാക്‌സ്, സെന്‍ട്രല്‍ ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് (സി.ജി.എസ്.ടി), ഡി.ആര്‍.ഐ, ഫ്ളയിംഗ് സ്‌ക്വാഡ്, എസ്.എസ്.ടി എന്നിവ നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ പിടികൂടിയത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരുകയാണ്. പണം, മദ്യം, ലഹരി വസ്തുക്കള്‍...

Post

മദീന മലയാളികളും കേരള നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:മദീനയിലെ മലയാളികളും കേരള നിയമസഭാ തെരെഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ.വരുന്ന ഏപ്രിൽ 9-ന് കേരള നിയമസഭയിലേക്ക് നടക്കുന്ന പൊതു തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായാ ണ് പ്രചാരണം.യു.ഡി.എഫ് ഇറക്കിയ പ്രകടന പത്രിക മദീനയിലെ മലയാളി സമൂഹത്തിലേക്ക് എത്തിക്കുന്നു.പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനമായ ഇന്ദിരാ ഗ്യാരൻ്റി പ്രവാസി കുടും ബങ്ങളിൽ എത്തുന്നതിനായി നേരിൽ കാണുന്ന ഒരോ പ്രവാസിയുടെയും ശ്രദ്ധയിൽ പെടുത്തുന്നു. ഇതിനായി നാട്ടിലും സ്വദേശത്തും ഒരുപോലെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന മദീന ഒ ഐ സി സി ജിദ്ധ വെസ്റ്റേൺ...

Post

മലയാളി വേരുകളുള്ള ജമാൽ മുഹമ്മദ് യൂനുസ് തമിഴ്നാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി

മലയാളി വേരുകളുള്ള ജമാൽ മുഹമ്മദ് യൂനുസ് തമിഴ്നാട്ടിലെ മയിലാഡ് തുറായ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി തിരൂർ. തമിഴ്നാട്ടിലെ മൈലാട് തുറായ് മണ്ഡലത്തിൽ കന്നി അംഗത്തിന് ഇറങ്ങുന്ന സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി ജമാൽ മുഹമ്മദ് യൂനുസിനെ മലയാളി വേരുകൾ ഏറെയാണ്. ഈ 38 കാരൻറെ വല്യമ്മയും ഉമ്മയും ഭാര്യയും എല്ലാം മലയാളികളാണ്. തഞ്ചാവൂരിൽ ബിസിനസുകാരനായ ഇദ്ദേഹം മലയാളം സ്വന്തം സംസാരഭാഷയാണ്. തമിഴ്നാട്ടിലെ പ്രമുഖ മുസ്ലിം കുടുംബമായ ജമാൽ മുഹമ്മദ് കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. തഞ്ചാവൂരിലെ പൊതുപ്രവർത്തകനായ ജമാൽ...

Post

താനൂരിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ മുഖം നൽകും

താനൂർ : തെരഞ്ഞെടുക്കപ്പെട്ടാൽ താനൂരിന്റെ വികസനത്തിന് പുതിയ മുഖം നൽകുമെന്ന് താനൂർ നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പി.കെ. നവാസ്താനൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.യു.ഡി.എഫ്. സംസ്ഥാന നേതൃത്വം പുറത്തിറക്കിയ പ്രകടന പത്രികയുടെ ചുവടു പിടിച്ചുള്ള വികസന മുന്നേറ്റങ്ങൾക്കാണ് താനൂരിൽ നേതൃത്വം നൽകുക.ഇനിയും പരിഹരിക്കപ്പെടേണ്ട ഒട്ടേറെ അടിസ്ഥാന പ്രശ്നങ്ങൾ ഇവിടെ നിലനിൽക്കുകയാണ്. പൂർവീകാരായ മുഴുവൻ ജനപ്രതിനിധികളെയും അവരുടെ വികസന പ്രവർത്തനങ്ങളെയും തള്ളിപ്പറഞ്ഞു രണ്ടു തവണ വിജയിച്ച താനൂരിന്റെ എംഎൽഎ . സത്യത്തിൽതാനൂർ ജനതയെ കബളിപ്പിക്കുകയായിരുന്നു.തന്റെതായ ഇടപെടൽ മൂലം താനൂരിന്...

Post

പൊന്നാനി ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശി മരിച്ചു

പൊന്നാനി ചമ്രവട്ടം പാലത്തിനടുത്ത് പമ്പ്ഹൗസിനു സമീപമാണ് മൂന്നു കുട്ടികളുമായി കുളിക്കാൻ ഇറങ്ങിയ തിരുരങ്ങാടി സ്വദേശി ഒഴുക്കിൽ പെട്ട് മരിച്ചത്..കൂടെ ഉണ്ടായിരുന്ന തിരുരങ്ങാടി, പതിനാറുങ്ങുൽ വടക്കേ മമ്പുറം സ്വദേശി പാലത്ത് പറങ്ങോടത്ത് അബ്ദുള്ള(48) എന്നവരാണ് മരണപ്പെട്ടത്._നാട്ടുകാരും, കുറ്റിപ്പുറം പോലീസും ചേർന്ന് കരയിലെത്തിച്ച മൃതദേഹം പൊന്നാനി സ്ക്വാഡ്54 ആംബുലൻസ് പ്രവർത്തകർ തിരൂർ ജില്ലാ ആശുപ്രത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു.

Post

Sdpi തിരൂർ നിയോജകമണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

തിരൂർ: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് എസ്ഡിപിഐ തിരൂർ നിയോജകമണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ മാമ്പ്ര ക്രിസ്റ്റൽ പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരൂർ നിയോജക മണ്ഡലത്തിൽ പാർട്ടി കൈക്കൊള്ളേണ്ട രാഷ്ട്രീയ നിലപാടുകളും സംഘടനാപരമായ പ്രവർത്തന പദ്ധതികളും കൺവെൻഷനിൽ വിശദീകരിച്ചു.മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് സ്വാഗതം ആശംസിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരീം രണ്ടത്താണി അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ...