പ്രവാസികൾ വിപരീത സാഹചര്യങ്ങളിലും നാട്ടിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കാണിക്കുന്ന താല്പര്യം ഏറെ പ്രശംസനീയം -സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.

കേരളത്തിലെ ജനങ്ങൾ ഭരണത്തിൽ ഒരു മാറ്റം വരാൻ ആഗ്രഹിക്കുന്നതായി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്കു ബോധ്യപ്പെട്ടതായി പാണക്കാട് സയ്യിദ് മുനവർ തങ്ങൾ അഭിപ്രായപ്പെട്ടു.
കോട്ടക്കൽ മണ്ഡലം യു. ഡി. എഫ് സ്ഥാനാർഥി പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം
കെഎംസിസി യുടെയും യു. ഡി. എഫ് കോട്ടക്കൽ മണ്ഡലം കോ-ർഡിനേഷൻ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സ്ഥാനാർഥിക്കൊപ്പം ” ഓൺലൈൻ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.

യു. ഡി. എഫ് അധികാരത്തിൽ വന്നാൽ പ്രവാസികളുടെ പ്രശ്നങ്ങളിൽ അനുഭാവ പൂർവ്വം പരിഗണിക്കാൻ ആവശ്യപ്പെടുമെന്നും മുനവറലി തങ്ങൾ കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലെ സംഘർഷവും മറ്റു കെടുതികളും കാരണം ലോകമാസകലം പ്രയാസപ്പെട്ടു നിൽക്കുന്ന ഈ പ്രതികൂല സാഹചര്യത്തിലും നാട്ടിലെ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ പ്രവാസികൾ കാണിക്കുന്ന താല്പര്യം ഏറെ പ്രശംസനീയം തന്നെ എന്ന് മുനവർ തങ്ങൾ പ്രസ്ഥാവിച്ചു.

കോട്ടക്കൽ മണ്ഡലം സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ മണ്ഡലത്തിൽ നടത്തിയ വികസന പദ്ധതികളും ഭാവി പരിപാടികളും വിശദീകരിച്ചു.
വേൾഡ് കെഎംസിസി ട്രഷറർ
യു.എ.നസീർ (ന്യൂ യോർക്) ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറി ഡോ: പുത്തൂർ റഹ്മാൻ,
യു.ഡി. എഫ് ചെയർമാൻ വി. മധുസൂദനൻ, കൺവീനർ സലാം വളാഞ്ചേരി, കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ. കെ. നാസ്സർ, പി. എ. റഹ്മാൻ ( തായ്‌ലൻഡ് കെഎംസിസി),
ബഷീർ കുഞ്ഞു കാടാമ്പുഴ, മുജീബ് കോട്ടക്കൽ, ഫൈസൽ കല്ലൻ, സാനിഫ് ആലുവ, മൊയ്‌ദീൻ കുട്ടി പൊന്മള, അഷ്‌റഫ്‌. വി, മുജീബ് മൂടാൽ, സലീം മണ്ടായപ്പുറം, ഷംസു കൊടുമുടി, മുസ്തഫ പുളിക്കൽ, ഷംസു വലിയകുന്നു, ഷാഫി കോട്ടക്കൽ
എന്നിവർ സംസാരിച്ചു..

പി. കെ. കരീം ( യുഎ ഇ) സ്വാഗതവും, അഷ്‌റഫ്‌ അലി പുതുക്കുടി ( അബുദാബി) നന്ദിയും രേഖപെടുത്തി.

മുജീബ് മൂടാൽ, തയ്യിൽ കുഞ്ഞിപ്പ,ജാബിർ കൈനിക്കര, ഷെരീഫ് പി. വി കരേക്കാട്…..
തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ നാട്ടിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ബന്ധപ്പെട്ടു ഇത്തവണ യു ഡി എഫിനെ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുവാൻ വേണ്ട കാര്യങ്ങൾ ചെയുവാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published.