കണ്ണൂർ: തലശ്ശേരി പുന്നോൽ ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു കെ സലീം കൊല്ലപ്പെട്ട കേസിൽ 9l9ആറ് മുൻ എൻ ഡി എഫ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ ആറ് പ്രതികളെ വെറുതെവിട്ടത്. 2008 ജൂലൈ 23ന് രാത്രി 8.30ന് ഉസ്സൻമെട്ടയിലാണ് സലീം കുത്തേറ്റു മരിച്ചത്. ഡിവൈഎഫ്ഐയുടെ പോസ്റ്ററിനു മുകളിൽ എൻഡിഎഫ് പോസ്റ്റർ പതിച്ചതിലെ തർക്കം കൊലപാതകത്തിലെത്തിയെന്നാണു കേസ്.
എന്നാൽ ഈ കേസിന് മറ്റൊരു കേസുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. 2006 ൽ ഫസൽ കൊല്ലപ്പെട്ട കേസുമായി ഈ കേസിന് ബന്ധമുണ്ടെന്നതായിരുന്നു തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിൽ നൽകിയ മൊഴി. യുകെ സലിമിൻ്റെ പിതാവ് യൂസഫാണ് കോടതിയിൽ മൊഴി നൽകിയത്. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഫസൽ കേസിലെ വിവരങ്ങൾ സലിം പുറത്ത് പറയുമോ എന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ യൂസഫിന്റെ മൊഴി പച്ചക്കള്ളമാണെന്ന് പറഞ്ഞ് അന്നത്തെ സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജന്‍ രംഗത്തെത്തുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോൾ തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

എൻഡിഎഫ് പ്രവർത്തകരായ സി.കെ.ലത്തീഫ് (48), കെ.വി.ലത്തീഫ് (43), ഇ.പി.അബ്ദുല്ല (43), സക്കീർ ഹുസൈൻ (38), പി.നാസർ (55), പി.പി.മുഹമ്മദ് ഇഷാം(48), ഷാബിൽ (33) എന്നിവരായിരുന്നു കേസിലെ പ്രതികൾ ഇവരെയാണ് കോടതി വെറുതെ വിട്ടത്.

Leave a Reply

Your email address will not be published.