
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം നെറ്റ്‌വ ഓഫീസിൽ വച്ച് എംഇഎസ് കേരളയുടെ ഉപാധ്യക്ഷൻ ഷാഫി ഹാജി കൈനിക്കര നിർവഹിച്ചു.
വാർഷികത്തോടനുബന്ധിച്ച് തിരൂരിലെ പൊതുജനങ്ങൾക്കായി ഒരു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ പ്രദേശവാസികൾക്കായി ജീവകാരുണ്യ പ്രവർത്തനം, കുട്ടികൾക്കായി സ്റ്റേജിതര പരിപാടികളും കലാപരിപാടികളും, കൃഷിഭവനുമായി സഹകരിച്ച് അടുക്കളത്തോട്ട നിർമ്മാണം, തുടങ്ങിയവ ആവിഷ്കരിച്ചിട്ടുണ്ട്. നെറ്റുവയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് ‘അക്ഷരി‘ എന്ന പേരിൽ ഒരു സപ്ലിമെൻ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ലോക ജനതക്ക് തന്നെ ഭീഷണിയായി കൊണ്ടിരിക്കുകയും നമ്മുടെ വീട്ടിലെ അടുക്കള പോലും നിശ്ചലമാകുകയും ചെയ്യുന്ന പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാകണമെന്ന് നെറ്റ്‌വ യോഗം ആവശ്യപ്പെട്ടു.
കെഎം അഷറഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ കെ റസാക്ക് ഹാജി, സതിദേവി കുളങ്ങര, കെകെ അബ്ദുൽ റഷീദ്, വിപി ഗോപാലൻ, സീനത്ത് റസാക്ക്, എംപി രവീന്ദ്രൻ , വിപി ശശികുമാർ, ഇവി കുത്തുബുദ്ധീൻ, വി ഷമീർ ബാബു, എം മമ്മിക്കുട്ടി, പി മാനുപ്പ , കെപി കരുണകുമാർ, രഹന കുത്തുബു, മുഹമ്മദ് ഇഹ്‌സാൻ എന്നിവർ സംസാരിച്ചു.
Leave a Reply