താനൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിലപാട് വ്യക്തമാക്കണം
താനാളൂർ : കഴിഞ്ഞ പത്ത് വർഷം താനൂരിനെ പ്രതിനിധാനം ചെയ്ത തിരൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കൂടിയായിട്ടുള്ള വി അബ്ദുറഹിമാൻ തിരൂരിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ചതിൽ താനൂരിലെ ഇടത്പക്ഷ സ്ഥാനാർത്ഥി നിലപാട് വ്യക്തമാക്കണമെന്ന് താനാളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മത്സരിക്കുന്ന നിയോജക മണ്ഡലം താനൂരാണെന്ന് ഉറപ്പുണെങ്കിൽ മന്ത്രി അബ്ദുറഹിമാനെ തിരുത്താൻ താനൂരിലെ ഇടതുപക്ഷ സ്ഥാനാർത്തി തയ്യാറാവണം.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 125 നും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ നിബന്ധനകൾക്കും വിരുദ്ധമായ രീതിയിലാണ് മന്ത്രി പദവി നില നിൽക്കുന്ന ഘട്ടത്തിൽ പോലും വി അബ്ദുറഹിമാൻ നടത്തിയിരിക്കുന്നത്. വിഭാഗീയ പരാമർശം സത്യപ്രതിജ്ഞാ ലംഘനം കൂടിയാണെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.
മന്ത്രി നിയമ ലംഘനവും സ്ത്യ പ്രതിജ്ഞാ ലംഘനവും നടത്തി എന്ന് കാണിച്ച് സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കലക്ടർക്കും പരാതി നിൽകി. തിരൂരിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ ഷെവാങ്ങ് ഗ്യാച്ചിയോ ബൂട്ടിയയുടെ ശ്രദ്ധയിലും പ്രസ്തുത വിഷയം പെടുത്തിയതായി പരാതിക്കാരനായ താനാളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ടി പി എം മുഹ്സിൻ ബാബു സൂചിപ്പിച്ചു
യോഗത്തിൽ കെ വി മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പി അബ്ദുൽ കരീം, വി പി ഗഫൂർ, യു നാസർ മാസ്റ്റർ, കുഞ്ഞു മീനടത്തൂർ, ബഷീർ പാലപ്പെട്ടി , ടി കെ നസീർ, വി ആരിഫ് എന്നിവർ പ്രസംഗിച്ചു
Leave a Reply