തിരൂർ : എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂർ സംഗം കോൺഫ്രൻസ് ഹാളിൽ കുടുംബസംഗമം സംഘടിപ്പിച്ചു. വരാനിരിക്കുന്ന നിയമസഭ ഇലക്ഷനുമായി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം പഞ്ചായത്തുകൾ തോറും നടത്ത പെടുന്ന “ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക” എന്ന ക്യാപ്ഷനിൽ ആണ് എസ് ഡി പി ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചത്. കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് പുത്തനത്താണി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എസ് ഡി പി ഐ എന്ന നവ പ്രസ്ഥാനം ആരുടെയും കാൽക്കൽ അടിമപ്പെട്ടു പോകുന്ന ഒന്നല്ലന്നും, കാലാകാലങ്ങളിൽ ഒരു മുന്നണികൾക്കും വോട്ടുകൾ പതിച്ചു നൽകാം എന്നുള്ളത് പാർട്ടിയുടെ അജയണ്ടയെല്ല എന്നും അഷ്‌റഫ്‌ പുത്തനത്താണി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ ഇലക്ഷനിൽ പാർട്ടി മത്സരിക്കാത്ത സ്ഥലങ്ങളിൽ ഉചിതമായ തീരുമാനമെടുത്തു മുന്നോട്ട് പോകുമെന്നും അഷ്‌റഫ്‌ കൂട്ടി ചേർത്തു. മുനിസിപ്പൽ പ്രസിഡണ്ട്‌ നജീബ് തിരൂർ അധ്യക്ഷത വഴിച്ചു. വിമൺ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം പ്രസിഡണ്ട്‌ സക്കീന മൊയ്‌ദീൻ ആശംസ പ്രസംഗം നടത്തി. മണ്ഡലം ട്രഷറർ ഹംസ.എ. പി, ഷാഫി സബ്ക എന്നിവർ സംസാരിച്ചു.
മുനിസിപ്പൽ സെക്രെട്ടറി റഫീഖ് പിലാശേരി സ്വാകതവും, കമ്മിറ്റി അംഗം ആഷിത ആദം നന്ദിയും പറഞ്ഞു.ഹമീദ്, ഹംസ, സി, ആദം കുട്ടി, ഷെബീർ എ. പി, അബ്ദുറഹിമാൻ എന്നിവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published.