
മലയാളി വേരുകളുള്ള ജമാൽ മുഹമ്മദ് യൂനുസ് തമിഴ്നാട്ടിലെ മയിലാഡ് തുറായ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി
തിരൂർ. തമിഴ്നാട്ടിലെ മൈലാട് തുറായ് മണ്ഡലത്തിൽ കന്നി അംഗത്തിന് ഇറങ്ങുന്ന സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി ജമാൽ മുഹമ്മദ് യൂനുസിനെ മലയാളി വേരുകൾ ഏറെയാണ്. ഈ 38 കാരൻറെ വല്യമ്മയും ഉമ്മയും ഭാര്യയും എല്ലാം മലയാളികളാണ്. തഞ്ചാവൂരിൽ ബിസിനസുകാരനായ ഇദ്ദേഹം മലയാളം സ്വന്തം സംസാരഭാഷയാണ്. തമിഴ്നാട്ടിലെ പ്രമുഖ മുസ്ലിം കുടുംബമായ ജമാൽ മുഹമ്മദ് കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. തഞ്ചാവൂരിലെ പൊതുപ്രവർത്തകനായ ജമാൽ മുഹമ്മദ് യാസീന്റെയും കൽപകഞ്ചേരിയിലെ പരേതനായ പി. സി. അബ്ദുറഹിമാന്റെ മകൾ നസ്റിൻ മകനാണ്. യൂനുസ് കോഴിക്കോട്ടുകാരി ഹന്നയാണ് ഭാര്യ. സ്കൂൾ ജീവിതകാലം മുതൽ കോൺഗ്രസിന്റെ അടിയുറച്ച പ്രവർത്തകനാണ് യൂനുസ്. കോൺഗ്രസ് സിറ്റിംഗ് സീറ്റ് ആയ മയിലാട് തുറയിൽ എ.ഐ.ഡി.എം.കെ.മുന്നണിയിലെ പി.എം. കെ .കക്ഷിയിലെ എതിർ സ്ഥാനാർത്ഥിക്കെതിരെയാണ് മത്സരം
Leave a Reply