Category: പ്രാദേശികം

Post

ഏറ്റവും വലിയ ഭൂരിപക്ഷം യാസ്മിന്‍ അരിമ്പ്രയ്ക്ക്

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട യാസ്മിന്‍ അരിമ്പ്ര. ചേരൂര്‍ ഡിവിഷനില്‍ നിന്ന് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച യാസ്മിന്‍ 33,668 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇടത് സ്ഥാനാര്‍ഥിയായ ഐഎന്‍എലിന്റെ തയ്യില്‍ റംല ഹംസയ്ക്ക് 13,027 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിയ്ക്ക് 4,001 വോട്ടുകളുമാണ് ലഭിച്ചത്. നിലവിലെ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് യാസ്മിന്‍.

Post

മുസ്ലിം ലീഗ് ബിജെപിക്ക് വോട്ട് നൽകിയത് ദൗർഭാഗ്യകരം:sdpi

കോഴിക്കോട് : എസ്ഡിപിഐ ജയിച്ചു വരാൻ സാധ്യതയുള്ള വാർഡുകളിൽ മുസ്ലിം ലീഗ് ബിജെപിക്കും തിരിച്ചും വോട്ടുകൾ നൽകിയത് ദൗർഭാഗ്യകരമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. വടകര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷമായും ജില്ലയിൽ ആകമാനം രഹസ്യമായും യുഡിഎഫ് ബിജെപി ധാരണ ഉണ്ടായിട്ടുണ്ട്. പാർട്ടിക്ക് ലഭിച്ച അഭൂതപൂർവമായ പിന്തുണയിൽ വിറളി പൂണ്ടവരാണ് ഇത്തരത്തിൽ ക്രോസ് വോട്ടുമായി രംഗത്ത് വന്നത്. എന്നാൽ എല്ലാ തരത്തിലുള്ള രഹസ്യ ധാരണകളെയും പിന്തള്ളി പാർട്ടി ജില്ലയിൽ മുന്നേറ്റം നടത്തുമെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. എസ്ഡിപിഐക്ക് വോട്ട്...

Post

യുഡിഎഫ് തരംഗത്തിനിടയിലും എസ്ഡിപിഐ മുന്നേറ്റമുണ്ടാക്കി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തിനിടയിലും ഒരു മുന്നണികളുടെയും സഹായമില്ലാതെ എസ്ഡിപിഐ ഒറ്റയ്ക്ക് നിന്ന് മുന്നേറ്റം ഉണ്ടാക്കിയതായി സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്.എസ്ഡിപിഐ വിജയപ്രതീക്ഷ വച്ചുപുലർത്തിയ നിരവധി വാർഡുകളിൽ ബിജെപിയെ പോലും കൂട്ടുപിടിച്ച് ഇടതുവലതു മുന്നണികൾ പാർട്ടിയുടെ വിജയത്തിനെതിരെ പ്രവർത്തിച്ചു. എസ്ഡിപിഐക്ക് സാധ്യതയുള്ള വാർഡുകളിലും സിറ്റിംഗ് വാർഡുകളിലും അധികാരവും പണവും ഉപയോഗിച്ച് പാർട്ടിയെ പരാജയപ്പെടുത്താൻ എല്ലാ മുന്നണികളും പരമാവധി പരിശ്രമിച്ചു.നികുതി ഭാരമേല്പിച്ച ഇടതു സർക്കാരിനെതിരായ ജനവികാരം യുഡിഎഫിന് അനുകൂലമായി. ഈ തരംഗത്തിനിടയിലും നില മെച്ചപ്പെടുത്താൻ...

Post

കെ.പി.ഒ .ആമിനു( 77)നിര്യാതയായി

തിരൂർ. പച്ചാട്ടിരി കോട്ടേക്കാട് നെല്ലിയാളി പരേതനായ ചെമ്പ്ര ബാവയുടെ ഭാര്യ കെ.പി.ഒ .ആമിനു( 77)നിര്യാതയായി.മക്കൾ ജമീല, കാസിം( അബുദാബി) ഗഫൂർ, സമദ്, ഇബ്രാഹിംകുട്ടി (ഇരുവരും ദുബായ്) മരുമക്കൾ. പരേതനായ വാഹിദ്, മുനവ്വിറ, സാബിറ, വാഹിദ, ഹൈറുന്നിസ.

Post

ഇമ്പിച്ചി കോയ ഹാജി ( 82 ) നിര്യാതനായി

കുന്ദമംഗലം : കാരന്തൂർ ഇടക്കുനി ഇമ്പിച്ചി കോയ ഹാജി ( 82 ) നിര്യാതനായി. ഭാര്യ സൈനബ മക്കൾ: മുഹമ്മദ് ഇഖ്ബാൽ ( റിയാദ് ) , പി. കൗലത്ത് ( മെമ്പർ വാർഡ് 14 , കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ) , മൻസൂർ അലി ( കാനഡ ) , അനീസ കൊടിയത്തൂർ . മരുമക്കൾ : അസ്ലം കുന്ദമംഗലം , ശാക്കിർ കൊടിയത്തൂർ , ഷാക്കിറ വാവാട് , ഷബ്‌ന ആരാമ്പ്രം . മയ്യിത്ത്...

Post

സംഘപരിവാരത്തിൻ്റെ മുഖ്യശത്രു അംബേദ്കർ

കോഴിക്കോട് – സംഘപരിവാര ഭരണകൂടത്തിന്റെ ഏറ്റവും വലിയ എതിരാളി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു അല്ല, മറിച്ച് ഭരണഘടനയുടെ ശില്പിഡോ. അംബേദ്കർ ആണെന്ന് പ്രമുഖ ചിന്തകനുംദളിത് മനുഷ്യാവകാശ പ്രവർത്തകനുമായ കേ അംബുജാക്ഷൻ അഭിപ്രായപ്പെട്ടു. അംബേദ്കർ ഉന്നയിച്ച രാഷ്ട്രീയ ദർശനം തങ്ങളുടെ ദീർഘ കാല അജണ്ടകൾക്ക് വിഘാതമാണെന്ന് അവർ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത ഷാ ഇന്ത്യയിലെ ഭരണഘടനയെയും അതിൻറെ മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ പ്രവർത്തകനായ മുകുന്ദൻ സി മേനോൻ്റെ ഇരുപതാം...

Post

മുകുന്ദന്‍ സി. മേനോന്‍ ഇല്ലാത്ത ഇരുപത് വര്‍ഷം

കെ.പി.ഒ. റഹമത്തുല്ല ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന മുകുന്ദന്‍ സി. മേനോന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് (ഡിസംബര്‍ 12) ഇരുപത് വര്‍ഷമാകുന്നു. മനുഷ്യാവകാശമെന്ന് കേള്‍ക്കുമ്പോഴേക്ക് നമുക്ക് ഇപ്പോഴും ഓര്‍മ്മ വരുന്നത് ഈ വലിയ മനുഷ്യനെയാണ്. നീണ്ട നാല്‍പ്പതു വര്‍ഷത്തെ സ്വന്തം ജീവിതം പൗരാവകാശ- മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജീവിതം നീക്കവെച്ച മനുഷ്യനായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥലങ്ങളിലെല്ലാം ഒരു പോരാളിയെപ്പോലെ ഓടിയെത്തി അദ്ദേഹം നിലയുറപ്പിച്ചു. ഇരകളുടെ മതമോ, പാര്‍ട്ടിയോ, ജാതിയോ, രാഷ്ട്രീയ നിറമോ, ഒന്നും നോക്കാതെയായിരുന്നു അദ്ദേഹത്തിന്റെ...

Post

ഒളകര മുഹമ്മദ് (78 ) നിര്യാതനായി

തിരൂർ :നടുവിലങ്ങാടി സ്വദേശി ഒളകര മുഹമ്മദ് (78 ) മരണപ്പെട്ടു.ഭാര്യ പരേതയായ വെള്ളരിയിൽ മൈമൂന.മക്കൾ :ഡോ.ഫാത്തിമ താഹിറ ( മെഡിക്കൽ ഓഫീസർ, ആയുർവേദ മൊബൈൽ ഡിസ്പെൻസറി താനാളൂർ) നൗഫൽ (ഖത്തർ) ജാഫർ, ഡോക്ടർ റുഫൈദ, ഹഫ്സ.മരുമക്കൾ: ഇല്യാസ് മാസ്റ്റർ (ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പറവണ്ണ) ശബ്ന (മോങ്ങം) സാലിമ (ചേന്നര) സുബൈർ (ആലത്തിയൂർ)സജീർ (ആലിൻചുവട്). മയ്യത്ത് കബറടക്കം ഇന്ന് വൈകുന്നേരം4. 00 മണിക്ക് നടുവിലങ്ങാടിജുമാമസ്ജിദ് കബർസ്ഥാനിൽ.

Post

മുഹമ്മദ്‌ കുട്ടി(73) നിര്യാതനായി

താനാളൂർ : താനാളൂർ മൂന്നാംമൂല സ്വദേശി ഉള്ളാട്ടിൽ മുഹമ്മദ്‌ കുട്ടി(73) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ റഫീഖ് മുസ്‌ലിയാർ, റഷീദ,സാജിത. മരുമക്കൾ : സിദീഖ്, ജാഫർകബറടക്കം വെള്ളിയാഴ്ചകാലത്ത് 10 മണിക്ക് ചെമ്പ്ര ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Post

വോട്ട് ചെയ്ത് വീട്ടിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

താനാളുർ പകരതീണ്ടാപ്പാറ നന്ദനിൽഅലവി (48) വോട്ട് ചെയ്തു വീട്ടിലെത്തിഹൃദയാഘാതം മൂലംമരണപ്പെട്ടു.താനാളൂർ വാർഡ് 7ഒ കെ പാറ മദ്രസയിൽഉച്ചക്ക് ശേഷം 12 മണിക്ക് എത്തിവോട്ട് ചെയ്തിരുന്നു.വീട്ടിലെത്തിയഉടനെ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കാറ്ററിംഗ് സ്ഥാപന ഉടമയായിരുന്നു.ഒരു മകനുണ്ട്.ഖബറടക്കംഇന്ന് രാത്രി 8 മണിക്ക്പകര ജുമാ മസ്ജിദ്ഖബർസ്ഥാനിൽ ‘