Category: പ്രാദേശികം

Post

ഓമല(90)അന്തരിച്ചു

തിരൂർ: പഞ്ചാര മൂലയിലെ കറുത്തങ്കാട്ട് ഓമല(90)അന്തരിച്ചു.മക്കൾ. ബാലൻ, ഉണ്ണി, കാർത്യായനി, പരേതയായ വള്ളി, ജാനകി മരുമക്കൾ സരസ്വതി, രജനി, പരേതനായ അറമുഖൻ, ബാലൻ, ശ്രീധരൻ. ശവസംസ്കാരം നാളെ ( ശനിയാഴ്ച) രാവിലെ 9 മണിക്ക് ഉണ്ണിയാൽ പൊതുശ്മശാനത്തിൽ

Post

എസ്. ജയശങ്കറിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയശങ്കറിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാധ്യമ പ്രവർത്തകൻ എന്ന നിലയിലും പത്രപ്രവർത്തകരുടെ നേതാവ് എന്ന നിലയിലും ഏവരുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു എസ് ജയശങ്കറിന്റേത്. റിട്ടയർമെന്റിനു ശേഷവും തലസ്ഥാനത്തെ പൊതു വേദികളിലെ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Post

KUWJ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കർ (75) നിര്യാതനായി

തിരുവനന്തപുരം :കേരള പത്രപ്രവർത്തകയൂണിയൻ്റെ (KUWJ ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കർ (75) നിര്യാതനായി.കേരള കൗമുദിയിൽ തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിലായി ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്നു.കേരളകൗമുദി പത്രാധിസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.മാധ്യമ പ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ മുന്നണിയിൽ നിലകൊണ്ട ജയശങ്കർ പത്രപ്രവർത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവാണ്. 1998 – 99 , 2001-2003, 2003-2005 കാലയളവിലാണ് അദ്ദേഹംയൂനിയൻ്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. .തിരുവനന്തപുരം ജഗതി ജംഗ്ഷനിൽ നിന്നും അനന്തപുരി ഓഡിറ്റോറിയത്തിലേക്കു പോവുമ്പോഴുള്ള വളവിൽ...

Post

വെയ്റ്റിംഗ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം

മെഹ്‌റം ക്വാട്ടയിൽ കേരളത്തിലെ 43 പേർക്കുകൂടി അവസരം- ഈ വർഷം ഹജ്ജിന് ഇതിനകം തെരഞ്ഞെടുക്കപ്പെട്ട പുരുഷ മെഹ്റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിർവ്വഹിക്കുവാൻ മറ്റു പുരുഷ മെഹ്റം ഇല്ലാത്ത സ്ത്രീകൾക്കായി നീക്കിവെച്ച സീറ്റിലേക്ക് സർക്കുലർ നമ്പർ 16 പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചിരുന്നു. മെഹ്്‌റം ക്വാട്ടയിലേക്ക് ഓൺസൈനായി അപേക്ഷ സമർപ്പിച്ചവരിൽ കേരളത്തിൽ നിന്നും 43 പേർക്ക് അവസരം ലഭിച്ചിട്ടുണ്ട്. 500 സീറ്റുകളാണ് ഈ വിഭാഗത്തിനായി മാറ്റിവെച്ചിരുന്നത്. രാജ്യത്താകെ 881 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇന്നലെ...

Post

എംഇഎസ് തിരൂർ യൂണിറ്റ് കുടുംബ സംഗമ ബ്രോഷർ പ്രകാശനം ചെയ്തു

തിരൂർ : കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വംനൽകി വരുന്ന എംഇഎസ് കേരളയുടെ തിരൂർ യൂണിറ്റ് കുടുംബസംഗമം ഈ വരുന്ന ഡിസംബർ 28 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ തിരൂർ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്നു. യൂണിറ്റിൻ്റെ പ്രവർത്തനം ഉർജ്ജിതപ്പെടുത്താനും മറ്റുമായി യൂണിറ്റിലെ അംഗങ്ങൾ കുടുംബ സമേതം ഒത്തുചേരുന്നു . കുടുംബ സംഗമ ബ്രോഷർ എംഇഎസ് കേരള സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മത് ഷാഫി ഹാജി കൈനിക്കര യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അമ്മേങ്കര...

Post

പുറത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റിനെ ആക്രമിച്ച കേസ് പ്രതിക്ക് ജാമ്യം

പുറത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് നെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട അലിക്ക് ജാമ്യം അനുവദിച്ചു കോടതി. ജില്ലാ സെഷൻസ് കോടതി ഇന്നലെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം നവംബർ 12 ന് ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പുറത്തൂർ കാവിലക്കാട് വെച്ചാണ് പുറത്തൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആക്രമിക്കപെട്ടത്. പ്രതിക്ക് വേണ്ടി യുവ അഭിഭാഷകരായ അഡ്വ. റഹീസ് പുറത്തൂർ, അഡ്വ. മസൂദ് ബിൻ അഹമദ് എന്നിവർ ഹാജരായി.

Post

അവകാശങ്ങൾ അർഹരിലേക്ക്

കോഴിക്കോട് :അവകാശങ്ങൾ അർഹരിലേക്ക്, അഴിമതി ഇല്ലാത്ത വികസനത്തിന് എന്ന സന്ദേശത്തിത്തിലാണ് പാർട്ടി മത്സരിക്കുന്നത്. ജില്ലയിൽ 194 സീറ്റുകളിലാണ് മത്സരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ 11 സീറ്റിലും, ജില്ലാ പഞ്ചായത്തിൽ 11 സീറ്റിലും, ബ്ലോക്ക് പഞ്ചായത്തിൽ 20 ഡിവിഷനുകളിലും, മുനിസിപ്പാലിറ്റികളിൽ 23 സീറ്റിലും, ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 123 സീറ്റിലും മത്സരിക്കുന്നുണ്ട്. പാർട്ടി പിന്തുണക്കുന്ന ഏഴ് സ്വതന്ത്രന്മാരും മത്സര രംഗത്ത് ഉണ്ട്. ഒരു മുന്നണികളോടും ധാരണയോ നീക്കുപോക്കുകളോ ഇല്ല. പാർട്ടി ഒറ്റക്കാണ് മത്സരിക്കുന്നത്. നിലവിൽ വടകര മുൻസിപ്പാലിറ്റിയിൽ ഒരു മെമ്പറും, അഴിയൂർ...

Post

ഖുർആൻ അകംപൊരുൾ അഞ്ചാം വാള്യം പ്രകാശനം ചെയ്തു

ഖുർആൻ അകംപൊരുൾ അഞ്ചാം വാള്യം വർക്കല നാരായണ ഗുരുകുലത്തിൽ വച്ച് പ്രകാശനം ചെയ്തു. ബ്രഹ്മവിദ്യാ മന്ദിരത്തിലെ ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഡോ.സുനിൽ പി ഇളയിടം ശ്രീ ഷൗക്കത്തിന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം ചെയ്തത്. ഗുരു മുനി നാരായണപ്രസാദ് ആയിരുന്നു അദ്ധ്യക്ഷൻ. ഡോ. ദിവ്യ എസ് അയ്യർ IAS ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി മുഖ്യാതിഥിയായിരുന്നു. ശ്രീ. എസ് രാധാകൃഷ്ണൻ ഗ്രന്ഥം പരിചയപ്പെടുത്തി. ശ്രീമദ് സ്വാമി ത്യാഗീശ്വരൻ ആശംസ നേർന്നു.ചരിത്രത്തിലിടം പിടിച്ച പരിപാടിയിൽ നടന്ന...

Post

ബംഗാൾ ഗവർണർ ആനന്ദബോസ് വള്ളത്തോൾ ഭവനം സന്ദർശിച്ചു

ചേന്നര: എഴുത്തുകാരനും പശ്ചിമ ബംഗാൾ ഗവർണറുമായ ഡോ.സി.വി.ആനന്ദബോസ് മഹാകവി വള്ളത്തോളിന്റെ ജന്മഗൃഹമായ ചേന്നരയിലെ കൊണ്ടയൂർ തറവാട് സന്ദർശിച്ചു.ബുധനാഴ്ച വൈകിട്ടായിരുന്നു സന്ദർശനം.വള്ളത്തോൾ ജനിച്ച മുറിയും മഹാകവി ആദ്യമായി കവിത രചിച്ച ആൽമരച്ചുവടും ഗവർണർ സന്ദർശിച്ചു.കൊണ്ടയൂർ തറവാട്ടിലെ ഇരുകുളങ്ങര ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി.ഗവർണർ രചിച്ച ‘മിത്തും സയൻസും-ഒരു പുനർവായന’ എന്ന പുസ്തകത്തെകുറിച്ചുള്ള ചർച്ച നടന്നു.രാംദാസ് വള്ളത്തോൾ,തറവാട്ടിലെ ഇപ്പോഴത്തെ താമസക്കാരായ വള്ളത്തോൾ ഭാരതിയമ്മ,ശ്രീധരൻ നായർ,മലയാള സർവകലാശാലയുടെ മുൻ വൈസ് ചാൻസലർമാരായ ഡോ.അനിൽ വള്ളത്തോൾ,ഡോ.എൽ.സുഷമ,മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി,ഡോ.വിനോദ് വള്ളത്തോൾ,പുസ്തകത്തിൻ്റെ വിവർത്തക...

Post

ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ പരിശോധനകൾ നടത്തി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളിലും പരിസരങ്ങളിലും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ പരിശോധനകൾ നടത്തി ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (EVM) സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനായി EVM-കൾ സൂക്ഷിക്കുന്ന തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള സ്ട്രോങ് റൂമുകളലും പരിസരങ്ങളിലും ഡോഗ് സ്ക്വാഡിന്റെയും (Dog Squad) ബോംബ് സ്ക്വാഡിന്റെയും (Bomb Squad) ഒന്നാം...