Category: പ്രാദേശികം

Post

മുകുന്ദന്‍ സി. മേനോന്‍ ഇല്ലാത്ത ഇരുപത് വര്‍ഷം

കെ.പി.ഒ. റഹമത്തുല്ല ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന മുകുന്ദന്‍ സി. മേനോന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് (ഡിസംബര്‍ 12) ഇരുപത് വര്‍ഷമാകുന്നു. മനുഷ്യാവകാശമെന്ന് കേള്‍ക്കുമ്പോഴേക്ക് നമുക്ക് ഇപ്പോഴും ഓര്‍മ്മ വരുന്നത് ഈ വലിയ മനുഷ്യനെയാണ്. നീണ്ട നാല്‍പ്പതു വര്‍ഷത്തെ സ്വന്തം ജീവിതം പൗരാവകാശ- മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജീവിതം നീക്കവെച്ച മനുഷ്യനായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥലങ്ങളിലെല്ലാം ഒരു പോരാളിയെപ്പോലെ ഓടിയെത്തി അദ്ദേഹം നിലയുറപ്പിച്ചു. ഇരകളുടെ മതമോ, പാര്‍ട്ടിയോ, ജാതിയോ, രാഷ്ട്രീയ നിറമോ, ഒന്നും നോക്കാതെയായിരുന്നു അദ്ദേഹത്തിന്റെ...

Post

ഒളകര മുഹമ്മദ് (78 ) നിര്യാതനായി

തിരൂർ :നടുവിലങ്ങാടി സ്വദേശി ഒളകര മുഹമ്മദ് (78 ) മരണപ്പെട്ടു.ഭാര്യ പരേതയായ വെള്ളരിയിൽ മൈമൂന.മക്കൾ :ഡോ.ഫാത്തിമ താഹിറ ( മെഡിക്കൽ ഓഫീസർ, ആയുർവേദ മൊബൈൽ ഡിസ്പെൻസറി താനാളൂർ) നൗഫൽ (ഖത്തർ) ജാഫർ, ഡോക്ടർ റുഫൈദ, ഹഫ്സ.മരുമക്കൾ: ഇല്യാസ് മാസ്റ്റർ (ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പറവണ്ണ) ശബ്ന (മോങ്ങം) സാലിമ (ചേന്നര) സുബൈർ (ആലത്തിയൂർ)സജീർ (ആലിൻചുവട്). മയ്യത്ത് കബറടക്കം ഇന്ന് വൈകുന്നേരം4. 00 മണിക്ക് നടുവിലങ്ങാടിജുമാമസ്ജിദ് കബർസ്ഥാനിൽ.

Post

മുഹമ്മദ്‌ കുട്ടി(73) നിര്യാതനായി

താനാളൂർ : താനാളൂർ മൂന്നാംമൂല സ്വദേശി ഉള്ളാട്ടിൽ മുഹമ്മദ്‌ കുട്ടി(73) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ റഫീഖ് മുസ്‌ലിയാർ, റഷീദ,സാജിത. മരുമക്കൾ : സിദീഖ്, ജാഫർകബറടക്കം വെള്ളിയാഴ്ചകാലത്ത് 10 മണിക്ക് ചെമ്പ്ര ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Post

വോട്ട് ചെയ്ത് വീട്ടിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

താനാളുർ പകരതീണ്ടാപ്പാറ നന്ദനിൽഅലവി (48) വോട്ട് ചെയ്തു വീട്ടിലെത്തിഹൃദയാഘാതം മൂലംമരണപ്പെട്ടു.താനാളൂർ വാർഡ് 7ഒ കെ പാറ മദ്രസയിൽഉച്ചക്ക് ശേഷം 12 മണിക്ക് എത്തിവോട്ട് ചെയ്തിരുന്നു.വീട്ടിലെത്തിയഉടനെ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കാറ്ററിംഗ് സ്ഥാപന ഉടമയായിരുന്നു.ഒരു മകനുണ്ട്.ഖബറടക്കംഇന്ന് രാത്രി 8 മണിക്ക്പകര ജുമാ മസ്ജിദ്ഖബർസ്ഥാനിൽ ‘

Post

ക്രിസ്തുമസ് പുതുവത്സ രാഘോഷം തിരൂരിൽ

തിരൂർ : സ്നേഹത്തിൻ്റെയും , സാഹോദര്യത്തിൻ്റെയും സന്ദേശമുണർത്തിക്കൊണ്ട് ക്രിസ്തുമസ് സമാഗതമാവുകയാണ് . ലോകമെങ്ങും സമാധാനത്തിൻ്റെ സന്ദേശ മുണർത്തി പുൽകൂട്ടിൽ ഭൂജാതനായ യേശുദേവൻ്റെ ഓർമ്മകൾ ഉണർത്തികൊണ്ട് ക്രിസ്തുമസ് പുതുവത്സരo സമാഗതമാവുന്നു . തിരൂരിലെ ക്രിസ്തുമസ്പ പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് , തിരൂർ വൈ. എം. സി. എ. യുടെ ആഭിമുഖ്യത്തിൽ എക്യുമെനിക്കൽക്രിസ്തുമസ് പുതുവത്സരാഘോഷം 12-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരൂർ ഫാത്തിമ മാതാ നഴ്സറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. നൂറിലധികം ക്രിസ്മസ് പാപ്പാമാർ അണിനിരക്കുന്ന പാപ്പാ ഷോയോടുകൂടി...

Post

മുകുന്ദൻ സി മേനോൻ അനുസ്മരണം വെള്ളിയാഴ്ച കോഴിക്കോട്ട്

കോഴിക്കോട്. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും മാധ്യമപ്രവർത്തകനും ആയിരുന്ന മുകുന്ദൻ സി മേനോൻ വിട പറഞ്ഞിട്ട് 20 വർഷം പൂർത്തിയാകുന്ന ഡിസംബർ 12 വെള്ളിയാഴ്ച കോഴിക്കോട് നഗരം അദ്ദേഹത്തെ അനുസ്മരിക്കുന്നു. മുകുന്ദൻ സി മേനോൻ സുഹൃദ് സംഘത്തിൻറെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് യൂത്ത് സെൻറർ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്കാണ് പരിപാടി. ഗ്രോ വാസു, എൻ. പി .ചെക്കുട്ടി, പി.ടി .നാസർ, ഡോ.വി.എം. അബ്ദുസ്സലാം, കെ.അംബിക, അഡ്വ. സാദിക്ക് നടുത്തൊടി, എൻ .എം. സിദ്ദീഖ്, തുടങ്ങിയവർ പങ്കെടുക്കും.

Post

സൈതലവി ഹാജി (64)നിര്യാതനായി

തിരൂർ: ഇരിങ്ങാവൂർ പൊട്ടകച്ചോല പരേതനായ കുഞ്ഞുതുട്ടിയുടെ മകൻസൈതലവി ഹാജി (64)നിര്യാതനായി. ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 8.30 ന് ഇരിങ്ങാവൂർ വടക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. ഭാര്യ: സി.പി ആമിന മുട്ടിക്കാട് .മക്കൾ: അബ്ദുസലാം ഒമാൻ, ജാഫർ സൗദി, ഹാരിസ . മരുമക്കൾ: ഷാഫി കുറ്റൂർ, സംല തുവ്വക്കാട്, സഹോദരങ്ങൾ:ഹംസ ഹാജി, മുഹമ്മദ്, ആമിന.

Post

ജന ക്ഷേമ വാഗ്ദാനങ്ങളുമായി താനാളൂരിൽ UDF പ്രകടന പത്രിക പുറത്തിറക്കി

താനുർ: ഇന്നത്തെ വാഗ്ദാനം നാളെത്തെ യാഥാർത്ഥ്യം എന്ന സന്ദേശമുയർത്തി യു ഡി എഫ് താനാളൂർ പഞ്ചായത്ത്പ്രകടന പത്രികപുറത്തിറക്കി. ജനക്ഷേമകരമായ പദ്ധതികൾക്ക്മുൻഗണന നൽകിയുള്ളതാണ്പത്രിക’താനാളൂരിലെ മുഴുവൻ ഗ്രാമീണ റോഡുകളും 100 ദിവസത്തിനകം ഗതാഗതയോഗ്യമാകുമെന്നും ഗ്രാമ പഞ്ചായത്ത് ആഫീസിൽ കെട്ടികിടക്കുന്ന മുഴുവൻ ഫയലുകളിലും 100 ദിവസത്തിനകം തീർപ്പു കൽപ്പിക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം നിർദ്ദേശിക്കുന്ന പ്രകടന പത്രികയിൽ ജലസാക്ഷരതക്കും ഊന്നൽ നൽകുന്നുണ്ട്.ലഹരി മുക്ത താനാളൂർ യാഥാർത്ഥ്യമാക്കും. മുഴുവൻ അങ്കണവാടികളും സ്മാർട്ടാകും . അംഗനവാടി ടീച്ചർമാർക്കും ആശാവർക്കർമാർക്കുംഹോണറേറിയം...

Post

മുഖ്യ മന്ത്രിയുടെ വിദ്വേഷ പ്രചാരണം നാടിനാപത്ത്

റസാഖ് പാലേരി 2019 വരെ ഉണ്ടായിരുന്ന വെൽഫെയർ സഖ്യം മറന്ന മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും മറവി രോഗത്തിന് ചികിത്സക്ക് വിധേയമാക്കണം മലപ്പുറം: തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും സിപിഎം നേതാക്കൾ നടത്തിയ ശബരിമല സ്വർണ്ണക്കവർച്ച ചർച്ചയും വഴി തിരിച്ചുവിടാൻ വേണ്ടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തികൊണ്ടിരിക്കുന്ന വിദ്വേഷപ്രചണം കേരളത്തിൻ്റെ സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്ന വൻ വിപത്താണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിൽ പതിനാറാം വാർഡ് കടകൂർ യു ഡി...

Post

പിതാവിൻ്റെ പൈതൃകം കാത്ത്; സി കെ ഹമീദ് നിയാസ്

തിരൂർ നിയോജകമണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി തിരൂർ: സാധാരണ ജനങ്ങളുടെ പ്രിയങ്കരനായിരുന്ന മർഹൂം സി.കെ. കുഞ്ഞു ഹാജി സാഹിബിൻ്റെ മകൻ സി കെ ഹമീദ് നിയാസ് തിരൂർ നിയോജകമണ്ഡലം മുസ്ലിംലീഗിന്റെ സെക്രട്ടറിയായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നോമിനേറ്റ് ചെയ്തു. പതിറ്റാണ്ടുകളുടെ സംഘടനാ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം ഈ സുപ്രധാന പദവിയിലേക്ക് എത്തുന്നത്. മുസ്ലിംലീഗിന്റെ സമുന്നതരായ നേതാവും മന്ത്രിയുമായിരുന്ന അഹമ്മദ് ഗുരുക്കളുടെ ബന്ധുവുമാണ് നിയാസ് സി.കെ. എങ്കിലും, അത്തരത്തിലുള്ള ബന്ധങ്ങളൊന്നും അദ്ദേഹം തൻ്റെ നേട്ടങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല....