Category: പ്രാദേശികം

Post

വഹ്ദത്തെ ഇസ്ലാമി അഖിലേന്ത്യ പ്രതിനിധി പഠന ക്യാമ്പിന് തുടക്കമായി

മലപ്പുറം; വഹ്ദത്തെ ഇസ്ലാമി ഹിന്ദിന്റെ നാല് ദിവസത്തെ അഖിലേന്ത്യ പ്രതിനിധി പഠന ക്യാമ്പ് ഈരകം മിനി ഊട്ടിയില്‍ ആരംഭിച്ചു.അഖിലേന്ത്യ അമീര്‍ സിയാഉദ്ദീന്‍ സിദ്ദീഖി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവിതത്തില്‍ പൂര്‍ണ്ണമായും ഇസ്ലാമിക ചിട്ടകള്‍ കര്‍ശനമായും പാലിക്കണമെന്നും രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന മുഴുവന്‍ ചലനങ്ങളും സസൂക്ഷമം നിരീക്ഷിക്കണമെന്നും മുഴുവന്‍ മനുഷ്യരുടെയും ഉന്നമനത്തിനും പുരോഗമനത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു. ക്യാമ്പ് അസിസ്റ്റന്റ് കണ്‍വീനര്‍ പി ജലാലുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ ഐ വിലായത്തുള്ള സംസാരിച്ചു....

Post
ആർഎസ്എസിന്റെ ഒളി അജണ്ടയ്ക്ക് മുഖ്യമന്ത്രി കേരളത്തെ ഒരുക്കി കൊടുക്കുന്നു: അഷ്‌റഫ്‌ മൗലവി

ആർഎസ്എസിന്റെ ഒളി അജണ്ടയ്ക്ക് മുഖ്യമന്ത്രി കേരളത്തെ ഒരുക്കി കൊടുക്കുന്നു: അഷ്‌റഫ്‌ മൗലവി

നിലമ്പൂർ: ആർഎസ്എസിന്റെ ഒളിയജണ്ടക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഒരുക്കി കൊടുക്കുന്നത് തുറന്നു കാട്ടപ്പെടുമ്പോൾ ഇല്ലാത്ത ന്യൂനപക്ഷ വർഗീയത പറഞ്ഞു തടിയൂരാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ആർഎസ്എസിന്റെ വർഗീയതയോട് ചേർത്ത് പറയാൻ കേരളത്തിൽ ഏത് ന്യുനപക്ഷ വർഗീയതയാണുള്ളതെന്ന് വിശദീകരിക്കാൻ അദ്ദേഹം തയ്യാറാവണമെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട്‌ മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി പറഞ്ഞു. പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹനജാഥയുടെയും...

Post
ചേന്നര മൗലാന കോളേജ് എംഎസ്എഫിന്

ചേന്നര മൗലാന കോളേജ് എംഎസ്എഫിന്

ചേന്നര: ത്രികോണ മത്സരം നടന്ന ചേന്നര മൗലാന ആർട്സ് ആന്റ് കൊമേഴ്സ് കോളേജിൽ എം.എസ്.എഫ് മുഴുവൻ ജനറൽ സീറ്റുകളും നേടി.രണ്ട് യു.യു.സിയടക്കം 9 സീറ്റുകളാണ് എം.എസ്.എഫ് വിജയിച്ചത്.33 ക്ലാസ് പ്രതിനിധികളിൽ 23 എണ്ണം എം.എസ്.എഫും ഏഴെണ്ണം എസ്.എഫ്.ഐ യും മൂന്നെണ്ണം കെ.എസ്.യുവും നേടി. കുറച്ച് വർഷങ്ങളായി എം.എസ്.എഫും കെ.എസ്.യുവും ചേർന്നുള്ള യു.ഡി.എസ്.എഫ് മുന്നണിയായിരുന്നു യൂണിയൻ ഭരണം നടത്തിയിരുന്നത്. ഭാരവാഹികൾ:ഉമ്മു ജെയ്ഷിറ(ചെയർ പേഴ്സൺ),നഫ്ല ഹിബ(വൈ.ചെയർപേഴ്സൺ),കെ.വിവേക്(ജന.സെക്ര.),റിഷാന(ജോ.സെക്ര.),സിനാൻ,ജാസിം ഷാ(യു.യു.സിമാർ),ഹിബ ഫർസാന(ഫൈൻ ആർട്സ്),മാഹിർ(എഡിറ്റർ),ഇബ്നു മഷൂദ്(ജന.ക്യാപ്റ്റൻ).വിദ്യാർഥികൾ മംഗലം അങ്ങാടിയിൽ ആഹ്ലാദപ്രകടനം നടത്തി.

Post
ലോക തപാൽ ദിനത്തിലെ സംഗമം

ലോക തപാൽ ദിനത്തിലെ സംഗമം

തിരൂർ: ദുബായ് എമിറേറ്റ്സ് പോസ്റ്റിൻ്റെ 1975 മുതൽ അടുത്ത കാലം വരെ സർവ്വീസിലുണ്ടായിരുന്ന പഴയ കാല സ്റ്റാഫിൻ്റെ കുടുംബ സംഗമം തിരൂരിൽ തപാൽ ദിനത്തിൽ സംഘടിപ്പിച്ചു.മുഹ്‌യുദ്ധീൻ മദനി അദ്ധ്യക്ഷ പ്രസംഗത്തിൽ ഈ ഒത്തുകൂടലിൻ്റെ സവിശേഷതയും സ്നേഹവും എടുത്ത് പറഞ്ഞു.ബഷീർ കാഞ്ഞങ്ങാട്, മമ്മു മലപ്പുറം, ഹനീഫ പത്തനംതിട്ട, ഇബ്രാഹിം സൈനുദ്ദീൻ എടപ്പാൾ മജീദ് കാർഡ് കോഡ്ഉസ്മാൻ ചാവക്കാട് സയ്യിദ് ഹുസൈൻ തങ്ങൾ, കോഴിക്കോട് മുഹമ്മദ് കുട്ടി,തിരൂർ യൂസഫ്ചാലിശ്ശേരി മോഹൻദാസ് നിലമ്പൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലോകത്തിൻ്റെ 75ൽ...

Post
സ്പിന്നിങ് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കും: പി. രാജീവ്

സ്പിന്നിങ് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കും: പി. രാജീവ്

തിരൂർ: നിയോജകമണ്ഡലത്തിലെ മാൽക്കോടെക്സ്,എടരിക്കോട് സ്പിന്നിങ് മിൽ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന്  വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയിൽ കുറുക്കോളി മൊയ്തീൻ എംഎൽഎക്ക് ഉറപ്പു നൽകി. കുറ്റിപ്പുറം മാൽക്കോടെക്സിൽ നാല്പത് ലക്ഷം രൂപ  കുടിശ്ശിക ആയതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി തീരുമാനമെടുത്തു.കെ.എസ്.ഇ.ബിക്ക് നൽകാനുള്ള  തുക നൽകുമെന്നും വൈദ്യുതി തടസ്സം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. മാൽക്കോ ടെക്സ്ൽ നൽകാനുള്ള ശമ്പള കുടിശ്ശിക എത്രയും വേഗം നൽകണമെന്നും എടരിക്കോട് സ്പിന്നിങ് മില്ല് തുറന്നു പ്രവർത്തിക്കാൻ സർക്കാർ...

Post
ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ

ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ

കോട്ടക്കൽ: ബാങ്കിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടി യെടുത്ത യുവാവിനെ പൊലി സ് അറസ്റ്റു ചെയ്തു. ഇന്ത്യനൂരി ലെ മൈലാടിയിൽ താമസിക്കു ന്ന കാങ്കടക്കടവൻ ഫർഹാൻ ഫായിസി(26) നെയാണ് കോട്ടക്കൽ സി.ഐ വിനോദും സംഘ വും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജൂലൈ 22 ന് 24.8 ഗ്രാം വ്യാജ സ്വർ ണം പണയം വച്ചു 1,35,000 രൂപ യും കഴിഞ്ഞ 4ന് 30.9 ഗ്രാം പണ യം വച്ച് 1,70,000 രൂപയും ഇന്ത്യ നൂരിൽ പ്രവർത്തിക്കുന്ന...

Post
സ്വർണ്ണക്കടത്തിൽ അറസ്റ്റ് ചെയ്തു എന്ന പ്രചരണം അസംബന്ധമാണെന്ന്: ഫൈസൽ എടശ്ശേരി.

സ്വർണ്ണക്കടത്തിൽ അറസ്റ്റ് ചെയ്തു എന്ന പ്രചരണം അസംബന്ധമാണെന്ന്: ഫൈസൽ എടശ്ശേരി.

മലപ്പുറം: സ്വർണ്ണക്കടത്തിന് എന്നെ അറസ്റ്റ് ചെയ്തു എന്ന വിധത്തിൽ ചിലർ നടത്തുന്ന പ്രചരണം തീർത്തും അസംബന്ധമാണെന്ന് മലപ്പുറം പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി.ഫൈസൽ എടശ്ശേരിക്ക് എതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാർക്കെതിരെയും ഉയരുന്ന ആരോപണങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ഇത്തരം ദുർബ്ബലമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു പാർട്ടിയായാലും മന്ത്രി ആയാലും ലജ്ജാകരമാണെന്ന് ഫൈസൽ എടശ്ശേരിപറഞ്ഞു.ശരീരത്തിൽ ഒളിപ്പിച്ചോ പേസ്റ്റ് രൂപത്തിലാക്കിയോ സ്വർണ്ണം കൊണ്ട് വരേണ്ട ഗതികേട് എനിക്ക് ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ സ്വർണ്ണക്കടത്തിന്റെ...

Post
എസ്ഡിപിഐ ജനജാഗ്രതാ കാംപയിൻ:  പദയാത്ര സംഘടിപ്പിക്കും

എസ്ഡിപിഐ ജനജാഗ്രതാ കാംപയിൻ: പദയാത്ര സംഘടിപ്പിക്കും

പൊന്നാനി : പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 25 വരെ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പദ യാത്ര ഒക്ടോബർ 11 ന് വെള്ളിയാഴ്ച പൊന്നാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ പ്രസിഡണ്ട് പി പി സക്കീർ നയിക്കുന്ന പദ യാത്ര ഉച്ചക്ക് ശേഷം മൂന്നിന് ബിയ്യം സെന്ററിൽ നിന്ന് തുടങ്ങി ചന്തപ്പടിയിൽ...

Post
മെഡിസെപില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം

മെഡിസെപില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം

മലപ്പുറം: ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ സര്‍ക്കാരിന്‍റെ മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ആശ്രിത പെന്‍ഷന്‍ ചട്ടപ്രകാരമുള്ള പകുതി പെന്‍ഷനാക്കി വര്‍ദ്ധിപ്പിക്കണമെന്നും സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം കേരള ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ച യോഗം കെ യു ഡബ്ലിയു ജെ നിയുക്ത സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഇരു സംഘടനകളേയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സംവിധാനമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്സ്ഥാന ജന. സെക്രട്ടറി...

Post
പൊന്നാനിയിൽ റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്യുവാൻ സാധിക്കാതെ അസാധുവാകുന്നു

പൊന്നാനിയിൽ റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്യുവാൻ സാധിക്കാതെ അസാധുവാകുന്നു

പൊന്നാനി: താലൂക്കിലെ നിരവധി പേർക്ക് റേഷൻ കാർഡിൽ മസ്റ്ററിംഗ് ചെയ്യുവാൻ സാധിക്കാതെ അസാധുവാകുന്ന സ്ഥിതിക്ക് പരിഹാരം കാണണമെന്ന് താലൂക്ക് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എ. പവിത്രകുമാർ.റേഷൻ കാർഡിലും, ആധാർ കാർഡിലും പേരിലുള്ള ചെറിയ തെറ്റുകാരണം മുതിർന്നവരുടെ മസ്റ്ററിംഗ് അസാധു ആവുകയും,അഞ്ച് വയസ്സിന് മുകളിലുള്ള നിരവധി വിദ്യാർത്ഥികൾക്ക് ആധാർ കാർഡ് പുതുക്കാത്തതിന്റെ പേരിലും, പുതുക്കിയവർക്ക് ആധാർ കാർഡ് ശരിയായി കിട്ടുവാൻ താമസം നേരിടുന്നതും മസ്റ്ററിങ് ചെയ്യുന്നതിന് തടസ്സം നേരിട്ടു.വിദ്യാർത്ഥികളുടെ വിരൽ പതിയാതിരിക്കുന്നത് കാരണം നിരവധി പേരുടെ മസ്റ്ററിങ്...