Category: പ്രാദേശികം

Post
ഇസ്ലാമിക പ്രവർത്തകർ അർപ്പണ ബോധമുള്ളവരാവണം: മൗലാനാ ജമീൽ സിദ്ദീഖി

ഇസ്ലാമിക പ്രവർത്തകർ അർപ്പണ ബോധമുള്ളവരാവണം: മൗലാനാ ജമീൽ സിദ്ദീഖി

മലപ്പുറം: ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ച് ദൈവഭക്തിയിലുറച്ച് നിന്ന് കൊണ്ട് ആധുനിക വിജ്ഞാനീയങ്ങളിൽ അവഗാഹം നേടാൻ ഇസ്ലാമിക പ്രവർത്തകർ പ്രതിജ്ഞാബദ്ധരാവണമെന്ന് മൗലാനാ ജമീൽ സിദ്ദീഖി സാഹിബ് ആവശ്യപ്പെട്ടു . മിനി ഊട്ടിയിൽ നടക്കുന്ന വഹ്ദത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ പ്രവർത്തക സംഗമത്തിന്റെ രണ്ടാം ദിനത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം ഡോ. അനീസ് അഹമ്മദ് അധ്യക്ഷം വഹിച്ചു.. മൗലാന അബ്ദുൽ ഹലീം ഫലാഹി, ഇല്യാസ് മുഅമിൻ, ഡോ. പി.മുഹമ്മദ് ഇസ്ഹാഖ് എന്നിവർ സംസാരിച്ചു…

Post
തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടത്തി

തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടത്തി

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബൊമ്മക്കൊലുവിനു മുൻപിൽ സർവൈശ്വര്യ പൂജ നടന്നു. പൂജയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്ര സമിതി അംഗങ്ങളും മാതൃ സമിതി അംഗങ്ങളും നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ ഏഴുമുതൽ വിദ്യാരംഭച്ചടങ്ങുകൾ നടക്കും. .

Post
മാമി കേസ് സമഗ്ര അന്വേഷണം വേണം: മുസ്തഫ കൊമ്മേരി

മാമി കേസ് സമഗ്ര അന്വേഷണം വേണം: മുസ്തഫ കൊമ്മേരി

കോഴിക്കോട് : മാമി കേസിൽ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടുത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാമി കേസ്, എലത്തൂർ സ്ഫോടനം, അടുത്തകാലത്ത് ഉണ്ടായ വിവിധ കസ്റ്റഡി മരണങ്ങൾ, പോലീസ് പീഡനം മൂലമുള്ള ആത്മഹത്യകൾ തുടങ്ങിയവ അന്വേഷണ വിധേയമാക്കണം.പിണറായി പോലീസ് – ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന സന്ദേശത്തിൽ സെപ്തംബർ 25 മുതൽ ഒക്ടോബർ 25 വരെ നടക്കുന്ന ജന ജാഗ്രത കാംപയിൻ്റെ ഭാഗമായി...

Post
തിരുന്നാവായയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കാൻ സർക്കാർ തലത്തിൽ പദ്ധതി തയ്യാക്കണം

തിരുന്നാവായയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കാൻ സർക്കാർ തലത്തിൽ പദ്ധതി തയ്യാക്കണം

തിരുന്നാവായ: നിളാ തീരം, മാമാങ്ക സ്മാരകങ്ങൾ, ശിലായുഗ അവ ശിഷ്ടങ്ങൾ, ചെന്താമര കായൽ, പക്ഷിസങ്കേതങ്ങൾ, ഓത്തന്മാർ മഠം, ശാന്തി കുടീരം, ത്രിമൂർത്തി സംഗമം എന്നിവയെല്ലാം ഉൾപ്പെടുത്തി ചരിത്ര, സാംസ്കാരിക, പൈതൃക തീർഥാടന ടൂറിസം പദ്ധതിക്ക് രൂപം നൽകണമെന്നും മതസൗഹാർദ്ദം കാത്ത് സൂക്ഷികും വിധം മാമാങ്ക മഹോത്സവം സർക്കാർ നേരിട്ട് നടത്താൻ പദ്ധതി തയ്യാറക്കണമെന്നുംറി എക്കൗ യുടെ മുപ്പത്തി മൂന്നാം സ്ഥപിത ദിനാചരണ കൺവെൻഷൻ ആവശ്യപ്പെട്ടു.ബഹു: കേരളാ ഹൈകോടതി വിധിക്ക് മേൽ സർക്കാർ അടിയന്തിരമായി തീർപ്പ് കൽപ്പിച്ച് തിരുന്നാവായ...

Post

സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഹാരിസ് ബീരാന്‍ എം.പിക്കും നാളെ ന്യൂ ജേഴ്സിയില്‍ പൗര സ്വീകരണം

ന്യൂജേഴ്സി : അമേരിക്കയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, രാജ്യസഭാംഗവും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ എന്നിവര്‍ക്ക് ന്യൂജേഴ്സിയില്‍ കെ.എം.സി.സി  സ്വീകരണം നല്‍കുന്നു. നാളെ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ രാവിലെ 11 മണിക്ക് നടക്കുന്ന സ്വീകരണ യോഗത്തില്‍ യു.എസ്.എ – കെ.എം.സി.സി പ്രസിഡണ്ട് യു.എ. നസീര്‍ അധ്യക്ഷത വഹിക്കും.ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രഹാം, ഫൊക്കാന പ്രസിഡണ്ട് സജിമോന്‍ ആന്റണി, നന്മ വൈസ് പ്രസിഡണ്ട് ഡോ....

Post
വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ നാഷണൽ ലീഗ് പ്രതിഷേധം

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ നാഷണൽ ലീഗ് പ്രതിഷേധം

ചേലക്കര: കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ല് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നും, മതന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി‌വിടാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും നാഷണൽ ലീഗ് ചേലക്കര മണ്ഡലം കമ്മിറ്റി. എല്ലാ മത വിഭാഗങ്ങളുടെയും സ്വത്ത് വകകൾ കയ്യേറാനുള്ള പദ്ധതിയുടെ ആദ്യ ചുവടാണിത്, കോർപ്പറേറ്റ് പിന്തുണയോടെയാണ് നിയമം നട‌പ്പിലാക്കാൻ ശ്രമിക്കുന്നത്. സംഘപരിവാറിൻ്റെ പ്രഖ്യാപിത അജണ്ടയാണിത്, ഭരണഘടനാ വിരുദ്ധമായ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് നാഷണൽ ലീഗ് ചേലക്കര മണ്ഡലം കമ്മറ്റി ഭാരവാഹികൾ...

Post
എസ്ഡിപിഐയുടെ ജന ജാഗ്രത ക്യാമ്പയിൻ സമാപനം ചൊവ്വാഴ്ച പുത്തനത്താണിയിൽ

എസ്ഡിപിഐയുടെ ജന ജാഗ്രത ക്യാമ്പയിൻ സമാപനം ചൊവ്വാഴ്ച പുത്തനത്താണിയിൽ

തിരൂർ: പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ തിരൂർ മണ്ഡലം പ്രസിഡന്റ്‌ നിസാർ അഹമ്മദ് നയിക്കുന്ന ജന ജാഗ്രത ക്യാമ്പയിൻ ഒക്ടോബർ 15 ചൊവ്വാഴ്ച പുത്തനത്താണിയിൽ പ്രകടനവും പൊതുയോഗത്തോടും കൂടി സമാപിക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടം മുതൽ സംഘപരിവാർ ഭരണ – ഉദ്യോഗരംഗത്ത് കൈകടത്തൽ നടത്തിവരികയാണ്. അതിന്റെ പ്രത്യക്ഷത്തിലുള്ള പ്രതിഫലനമായിരുന്നു, RSS പ്രവർത്തകർ പ്രതികളായി വരുന്ന കൊലപാതകമടക്കമുള്ള കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോവുന്നത്. കേരള പോലീസിലെ സംഘപരിവാർ താല്പര്യങ്ങൾ സംരക്ഷിക്കുകയും സ്വർണ്ണം കടത്തലും, മരം മുറിച്ചുകടത്തലുമടക്കം...

Post
ഫൈസൽ ഇടശ്ശേരിയുടെ രാജി ആവശ്യപ്പെട്ട്  സിപിഎം ജില്ലാ സെക്രട്ടറിയറ്റ്

ഫൈസൽ ഇടശ്ശേരിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയറ്റ്

തിരൂർ: സ്വർണകടത്ത് കേസിൽ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് തിരുനാവായ ഡിവിഷൻ അംഗം ഫൈസൽ ഇടശ്ശേരിയുടെ രാജി ആവശ്യപ്പെടാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ്. ദുബായിൽനിന്ന് സ്വർണ്ണം കടത്തിയതിന് ഫൈസൽ അറസ്റ്റിലായെന്നാണ് വാർത്ത. രാജ്യത്തിൻറെ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും നിയമവ്യവസ്ഥ അനുസരിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം ജില്ലാ പഞ്ചായത്ത് അംഗമായി ചുമതലയേറ്റത്. സ്വർണ്ണ കടത്തിലൂടെ അദ്ദേഹം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടും ജില്ലാ പഞ്ചായത്ത് അംഗത്വം...

Post
നിർമരുതൂർ ഗവ. യുപി സ്കൂൾ കലോത്സവം

നിർമരുതൂർ ഗവ. യുപി സ്കൂൾ കലോത്സവം

നിറമരുതൂർ: ഗവ. യുപി സ്കൂൾ കലോത്സവം നിർമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ജി യു പി എസ് എച്ച് എം ലത ടി കെ സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ എ പി അനിൽ അധ്യക്ഷനായ ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശാന്തമ്മ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് നൗഷിദ, പിടിഎ അംഗം മേനക, എസ്എംസി അംഗം നദീറ,ഹുസ്ന, സീനിയർ അധ്യാപകൻ മൊയ്തുട്ടി മാഷ്സജിത്ത് കെ വി...

Post
സയ്യിദ് ഹസ്സൻ സഖാഫ് കോയമ്മ തങ്ങൾ അന്തരിച്ചു

സയ്യിദ് ഹസ്സൻ സഖാഫ് കോയമ്മ തങ്ങൾ അന്തരിച്ചു

തിരൂർ: പുക്കയിൽ സഖാഫ് വില്ലയിൽ പുതിയ മാളിയേക്കൽ സയ്യിദ് ഹസ്സൻ സഖാഫ് കോയമ്മ തങ്ങൾ (82) അന്തരിച്ചു.ദീർഘകാലം പ്രവാസിയും സൗദി അൽ ജുബൈൽ കെ.എം സി.സിയുടെയും ഇസ്‌ലാഹി സെൻ്ററിൻ്റെയും പ്രസിഡണ്ടും ആയിരുന്നു.ഭാര്യ: റുഖിയ മുത്തു ബീവി (പകര). മക്കൾ: ഹസീബ് സഖാഫ് , തമീം സഖാഫ്, ഷമീം സഖാഫ്(ഇരുവരും സൗദി). മരുമക്കൾ: സയ്യിദ ഷാഹിദ, ജഷീറ ബീവി ,ഷാദിയ ബീവിജനാസ ഖബറടക്കം വെള്ളിയാഴ്ച രാവിലെ10.00 ന് കാളാട് മസ്ജിദ് മനാർ ഖബർസ്ഥാനിൽ ‘