മലപ്പുറം; വഹ്ദത്തെ ഇസ്ലാമി ഹിന്ദിന്റെ നാല് ദിവസത്തെ അഖിലേന്ത്യ പ്രതിനിധി പഠന ക്യാമ്പ് ഈരകം മിനി ഊട്ടിയില്‍ ആരംഭിച്ചു.
അഖിലേന്ത്യ അമീര്‍ സിയാഉദ്ദീന്‍ സിദ്ദീഖി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവിതത്തില്‍ പൂര്‍ണ്ണമായും ഇസ്ലാമിക ചിട്ടകള്‍ കര്‍ശനമായും പാലിക്കണമെന്നും രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന മുഴുവന്‍ ചലനങ്ങളും സസൂക്ഷമം നിരീക്ഷിക്കണമെന്നും മുഴുവന്‍ മനുഷ്യരുടെയും ഉന്നമനത്തിനും പുരോഗമനത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു. ക്യാമ്പ് അസിസ്റ്റന്റ് കണ്‍വീനര്‍ പി ജലാലുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ ഐ വിലായത്തുള്ള സംസാരിച്ചു. അഖിലേന്ത്യ സെക്രട്ടറി ജനറല്‍ അനീസ് അഹ്മ്മദ്, സംസ്ഥാന പ്രസിഡന്റ് ഡോ. പി എം മുഹമ്മദ് ഇസ്ഹാഖ് എന്നിവര്‍ പങ്കെടുത്തു.ക്യാമ്പ് ഞായാറാഴ്ച സമാപിക്കും.
Leave a Reply