പറവണ്ണ : പരേതനായ മർഹും പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാരുടെ മകൻ കുന്നത്തകത്ത് പുതിയിൽ മർഹും അബ്ദുറഹീം മുസ്ലിയാരുടെ ഭാര്യയും കൂട്ടായി ഖാസി യുടെ സഹോദരിയുമായ സൈനബ അന്തരിച്ചു.മക്കൾ: ലുഖ്മാൻ, മൈമൂന, റഹിയാനത്ത്. ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് പറവണ്ണ ജുമാമസ്ജിദിൽഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് പറവണ്ണ ജുമാമസ്ജിദിൽ
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ട്രാഫിക് ബോധവൽക്കരണം നടത്തി
തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ ‘വി ഫോർ യു’ പരിപാടിയുടെ ഭാഗമായി ട്രാഫിക് ബോധവൽക്കരണവും പോസ്റ്റർ നിർമ്മാണ വിജയികൾക്ക് സമ്മാന വിതരണവും നടന്നു. ട്രാഫിക് ബോധവൽക്കരണ ലോഗോയുടെ പ്രകാശനം വി ഫോർ യു മെമ്പർമാർക്ക് നൽകിക്കൊണ്ട് പ്രിൻസിപ്പൽ മധുസൂദനൻ വി പി നിർവഹിച്ചു. പരിപാടിയുടെ ആദ്യ പദ്ധതിയായസ്കൂളിൽ എത്തുന്ന എല്ലാ വാഹനങ്ങളിലും ട്രാഫിക് ബോധവൽക്കരണ സ്റ്റിക്കർ പതിക്കുക എന്നതിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ നിർവഹിച്ചു. ആലപ്പുഴയിൽ അപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിൽ യോഗം അനുശോചനം...
ശഹീദ് കെ. എസ് ഷാൻ അനുസ്മരണവും കൺവെൻഷനും സംഘടിപ്പിച്ചു
തിരൂർ :എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ. എസ്. ഷാനെ മൂന്നുവർഷം മുമ്പാണ് രാജ്യത്തിന്റെ ശത്രുക്കൾ ക്രൂരമായി കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അനുസ്മരണയുമായി എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി തിരൂർ സംഗം കോൺഫറൻസ് ഹാളിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം മുഹമ്മദ് ബഷീർ യൂണിവേഴ്സിറ്റി സംസാരിച്ചു.നമ്മുടെ ഷാൻ വെറുമൊരു രക്ത സാക്ഷി മാത്രമെല്ലന്നും തന്റെ പ്രവർത്തന മേഖല സമൂഹത്തിനു കൂടി മാത്രക...
ഡോ.വി.ജി. പ്രദിപ് കുമാറിനെആദരിച്ചു
തിരൂർ:രണ്ടു പതിറ്റാണ്ടിലേറെ കാലമായി തിരൂർ സിറ്റി ഹോസ്പിറ്റലിൽ ന്യൂറോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്നഡോ. വി.ജി പ്രദീപ് കുമാറിനെ ആദരിച്ചു.തിരൂർ സിറ്റി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് കുട്ടി ഹാജി പൊന്നാട അണിയിച്ചു.ആശുപത്രിയുടെ റൂബി ജൂബിലിയുടെ ഭാഗമായിട്ടാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.മാനേജിംഗ് പാർട്ട്ണർഉമ്മർ ചാട്ടുമുക്കിൽ അധ്യക്ഷത വഹിച്ചു.ഡോ. മുഹമ്മദ് ജാസിം, ഡോ.അബ്ദുറഹിമാൻ,മുജീബ് താനാളൂർകെ. പി. ഒ റഹ്‌മത്തുള്ളമഷൂദ് കൂടാത്ത്പി.ജയലക്ഷ്മിടി.പി. സുബ്രമണ്യൻഎന്നിവർ സംസാരിച്ചു.
എപിജെ കർമ്മ ശ്രേഷ്ഠ പുരസ്കാരം ഡോ : സലാഹുദ്ദീന്
തിരൂർ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ : എപിജെ അബ്ദുൽ കലാംസ്റ്റഡി സെന്ററിന്റെ ഈ വർഷത്തെ കർമശ്രേഷ്ഠ പുരസ്കാരംമേക്7 ഉപജ്ഞാതാവും ക്യാപ്റ്റനുമായ ഡോ:സലാഹുദ്ദീൻ പെരിങ്കടക്കാട്ടിന്. ആരോഗ്യ സംരക്ഷണത്തിനായി വളരെ ലളിതമായ രീതിയിൽ 21 മിനിട്ടുകൊണ്ട് ചെയ്തു തീർക്കാവുന്ന വ്യായാമ മുറകൾ ജനങ്ങളെ പരിശീലിപ്പിച്ചു ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തമാക്കാൻ അദ്ദേഹം കണ്ടെത്തിയമേക് 7 പദ്ധതിഇന്ന് രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തിലധികം കേന്ദ്രങ്ങളിൽ പരിശീലനം നടത്തി വരുന്നു. സ്ത്രീകളും കുട്ടികളും അടക്കം പതിനായിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മേക്...
കൃഷിയിടം മുതൽ ഓഫീസ് വരെയുള്ള മാനസിക സംഘർഷം ഒഴിവാക്കുക
തിരൂർ : മനുഷ്യാവകാശ പ്രവർത്തന രംഗത്ത് ഏഴ് പതിറ്റാണ്ട് നിസ്തുല സേവനമനുഷ്ഠിച്ച അഡ്വക്കറ്റ് വിഎംകെ അഹമ്മദിനെ മനുഷ്യാവകാശ ദിനത്തിൽ സൗഹൃദവേദി തിരൂർ ആദരിച്ചു തിരൂരിലെ സാധാരണക്കാരുടെയും വെറ്റില കയറ്റുമതിക്കാരുടെയും അവകാശങ്ങൾക്ക് വേണ്ടി പഴയ കാലത്ത് നിരവധി കേസുകൾ നടത്തി അവർക്ക് അവകാശങ്ങൾ വാങ്ങി കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്ക് വേണ്ടി സൗജന്യ നിയമസഹായവും അദ്ദേഹം ചെയ്തിരുന്നു. തിരൂരിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സജീവ പ്രവർത്തകനുമായിരുന്നു അദ്ദേഹം. മറുപടി പ്രസംഗത്തിൽ പുതിയ തലമുറ മനുഷ്യാവകാശങ്ങൾ മാനിക്കുന്നതിലും...
ലക്ഷദ്വീപ് നിവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കണം
ക്രിസ്മസ്- പുതുവത്സര അവധിക്കാലമെത്തിയതോടെ വിദ്യാര്‍ഥികളും ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് മറുകരയെ ആശ്രയിക്കുന്ന രോഗികളുമാണ് കപ്പല്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്
സുബൈദ(54) അന്തരിച്ചു
ചെറുതുരുത്തി: പൈങ്കുളം റോഡ് ഒന്നാമയിലിന് സമീപം താമസിക്കുന്ന ചൂലിപ്പാടത്ത് വീട്ടിൽ അബ്ദുൾ റഹിമാൻ മൗലവിയുടെ ഭാര്യ സുബൈദ(54) അന്തരിച്ചു .മക്കൾ:അൻസാറുദ്ധീൻ.ഹസനുൽബന്ന യു.എ.ഇ.’മരുമക്കൾ: നർഗിസ് .കണ്ണൂർ ഗവ:സിറ്റി ഹൈർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്’ഷാമിയ. യു.എ. ഇ . കബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക്.വെട്ടിക്കാട്ടിരി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. ചെറുതുരുത്തി മാധ്യമം റിപ്പോർട്ടർ മണി ചെറുതുരുത്തിയുടെ സഹോദരിയാണ്.
വൈദ്യുതി ചാർജ് വർധനവിനെതിരെ SDPl പന്തംക്കൊളുത്തി പ്രതിഷേധം
പരപ്പനങ്ങാടി : അമിതമായ വൈദ്യുതി ചാർജ് വർധവിനെതിരെ എസ്.ഡി.പി ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി മുൻസിപ്പൽ പ്രസിഡൻ് നൗഫൽ സി.പി.,സെക്രട്ടറി അബ്ദുൽ സലാം കെ സിദ്ധീഖ് കെ., അഷ്റഫ് വി.,ഉമ്മർ വി.പി നേതൃത്വം നൽകി
അത്ലറ്റിക്സ് മത്സരങ്ങൾക്ക് ചുടല പറമ്പ് ഗ്രൗണ്ടിൽ തുടക്കമായി
പരപ്പനങ്ങാടി: നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അത്ലറ്റിക്സ് മത്സരങ്ങൾക്ക് ചുടല പറമ്പ് ഗ്രൗണ്ടിൽ തുടക്കമായി.പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു.താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യ മുഖ്യാതിഥിയായി പങ്കെടുത്തു.താനൂർ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ,കൗൺസിലർമാരായ ഷമേജ്, ബേബി അച്യുതൻ, ജൈനിഷ, അസീസ് കൂളത്ത്, നൗഷാദ് താനൂർ, കുഞ്ഞികോയ, അരവിന്ദൻ, മനോജ് മാഷ് എന്നിവർ സംസാരിച്ചു.


