തിരൂർ: വൈ. എം.സി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം നാളെ .തിരൂർ വൈ. എം.സി.എയുടെ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്ന എം.ഐ.ഐസക്കിൻ്റെ പേരിലുള്ള നഗറിലാണ് (വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിന്ന് മുൻവശം)ഈവർഷത്തെ എക്യുമെനിക്കൽ ക്രിസ്തുമസ് പുതുവത്സരആഘോഷം നടക്കുന്നത് വൈകുന്നേരം5.30മണിക്ക് പാപ്പാ ഷോയോടെ ആഘോഷ പരിപാടികൾ ആരംഭിക്കും തിരൂർ ഡി.വൈ.എസ്.പി. ഇ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നൂറോളം ക്രിസ്തുമസ് പാപ്പാമാർ പാപ്പാ ഷോയിലും പാപ്പാ ഡാൻസിലും പങ്കെടുക്കും.തടർന്ന് ക്രിസ്തുമസ് പുതുവത്സര സമ്മേളനം ബഹു.കായിക,ന്യൂനപക്ഷക്ഷേമ,ഹജ്ജ്,ഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
നടാൽ റെയിൽവെ ഗേറ്റ് അടച്ചിടും
കണ്ണൂർ; എടക്കാട് – കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച്-നടാൽ (നടാൽ ഗേറ്റ്) ലെവൽ ക്രോസ് അറ്റകുറ്റപണികൾക്കായി ഡിസംബർ 16 രാവിലെ എട്ട് മുതൽ ഡിസംബർ 18 രാത്രി 11 വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
മഞ്ഞപ്രയിൽ ഒരു പൊതു ശ്മാശാനം നിർമ്മിക്കണം
രവി മേലൂർ അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ ഒരു പൊതു ശ്മശാനം നിർമ്മിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മഞ്ഞപ്ര മേഖല കമ്മിറ്റി ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു ആറായിരത്തോളം കുടുംബങ്ങൾ ഉള്ള മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽപട്ടികജാതി വിഭാഗങ്ങൾ അടക്കം മൂന്നു സെന്റിലും 5 സെന്റിലും താമസിക്കുന്ന രണ്ടായിരത്തോളം കുടുംബങ്ങളുണ്ട് ഈ കുടുംബങ്ങളിൽ മരണം സംഭവിച്ചാൽ സംസ്കാരം നടത്താൻ കാലടി തുറവൂർ അയ്യമ്പുഴ മലയാറ്റൂർ നീലേശ്വരം പഞ്ചായത്തുകളിലെ സ്മാശാനങ്ങളാണ് ആശ്രയം. ഇതുമൂലം മഞ്ഞപ്രയിലെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട അനുഭവപ്പെടുകയാണ് 40 വർഷമായി പൊതു ശ്മശാനം...
മിഴി ഗ്രാമോത്സവം 27 ന്
രവിമേലൂർ ചാലക്കുടി : മിഴി , ഗ്രാമോത്സവം ഡിസംബർ 27 വെള്ളിയാഴ്ച്ച നടക്കും.പ്രശസ്ത സിനിമാ സംവിധായകൻ പ്രിയ നന്ദനനാണ് ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ ചാലക്കുടിയുടെ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
ലോക മനുഷ്യാവകാശ ദിനം
തൃശ്ശൂർ :76ാം മത് ലോക മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി ചേർന്ന തൃശൂർ ജില്ലാ കമ്മറ്റിയിൽ പ്രസിഡന്റ് ജോസഫ് തൃക്കൂക്കാരൻ അധ്യക്ഷത വഹിച്ച് സംസാരിച്ച യോഗത്തിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെ നടപടി സ്വികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മനുഷ്യാവകാശ ദിനത്തിൽ പോലും മനുഷ്യ ധ്വസനം നേരിട്ടു കൊണ്ടിരിക്കയാണ്. ജോലിസ്ഥലങ്ങളിൽ ഓരോ വൃക്തികളും, പ്രത്യേകിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ദുരിത പൂർണ്ണമായ ജോലികൾ ടെക്സ്റ്റയിൽ കടകളിലാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്! സാധാരണ ഒരു തൊഴിലാളി 8 മണിക്കൂർ ജോലി...
എസ് ഡി പി ഐ സംസ്ഥാന നേതാക്കൾക്ക് വെള്ളിയാഴ്ച കോട്ടക്കലിൽ സ്വീകരണം
തിരൂർ : 2024-2027 കാലയളവിലേക്ക് തെരഞ്ഞടുക്കപ്പെട്ട എസ് ഡി പി ഐ സംസ്ഥാന നേതാക്കൾക്ക് വെള്ളിയാഴ്ച കോട്ടക്കലിൽ സ്വീകരണം നൽകും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകീട്ട് അഞ്ചിനാണ് സ്വീകരണം. ചങ്കുവെട്ടിയിൽ നിന്ന് റാലി ആരംഭിക്കും. എടരിക്കോട് നടക്കുന്ന സമ്മേളനം ദേശീയ പ്രവർത്തകസമിതിയംഗം എ.എസ്. ഉമർ ഫാറൂഖ് തമിഴ്നാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് സി.പി.എ ലത്തീഫ് ഉൾപ്പെടെയുള്ള ഭാരവാഹികളും, സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുക്കും. എസ്, ഡി, പി ഐ മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് സൈതലവി...
മലപ്പുറം ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു
മലപ്പുറം :മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷന്‍യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എം രാജന്‍ വിജയിച്ചുഭൂരിപക്ഷം- 6786എന്‍.എം രാജന്‍ (മുസ്‌ലിം ലീഗ്)- 26480കെ.സി ബാബുരാജ് (സി.പി.ഐ-എം)- 19694എ.പി ഉണ്ണി (ബി.ജെ.പി)- 2538 മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍യു.ഡി.എഫ് സ്ഥാനാര്‍ഥി ഫൈസല്‍ മോന്‍ പി.എ വിജയിച്ചുഭൂരിപക്ഷം- 43ഫൈസല്‍ മോന്‍ പി.എ (കോണ്‍ഗ്രസ്)- 458വിബിന്‍ സി. (സി.പി.ഐ.-എം)- 415സത്യന്‍ കെ.വി (ബി.ജെ.പി)- 19 ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാര്‍ഡ്എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറു വിജയിച്ചുഭൂരിപക്ഷം- 410അബ്ദുറു (സി.പി.ഐ-എം)- 905അലി പരുവിങ്ങള്‍ (കോണ്‍ഗ്രസ്)- 495റഷീദ് പെരുമുക്ക്...
റിട്ട.പോസ്റ്റ്മാൻ ജനാർദനൻ (72) അന്തരിച്ചു
തിരൂർ : മംഗലം ചേന്നര പെരുന്തിരുത്തി സ്വദേശിയും റിട്ട. പോസ്റ്റുമാനുമായ കണ്ണത്ത് ജനാർദനൻ (72) എറണാകുളത്ത് അന്തരിച്ചു. തിരൂർ, പൊന്നാനി, ബി.പി അങ്ങാടി, തിരുന്നാവായ, ചേന്നര തുടങ്ങിയ പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ്മാനായി പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് പെരുന്തിരുത്തിയിലെ വീട്ടിലെത്തും. സംസ്കാരം 11മണിക്ക് വീട്ടുവളപ്പിൽ നടക്കും.
കുഞ്ഞാലൻ കുട്ടി (67 ) നിര്യാതനായി
കൈനിക്കര :കൈനിക്കര ജുമാ മസ്ജിദിന് മുൻവശം താമസിക്കുന്ന പരേതനായ പാണങ്ങാട്ടിൽ ഹാജി മുസ്‌ലിയാർ എന്നവരുടെ മകൻ പാണങ്ങാട്ടിൽ കുഞ്ഞാലൻ കുട്ടി (67 ) നിര്യാതനായി.ഭാര്യ : സുലൈഖ മക്കൾ :ഷഫീക്,ഷമീം,ഷമീൽ,ശിഫ,ശഹദ. മരുമകൻ ഷഫീർ പറപ്പൂർ.സഹോദരങ്ങൾമൊയ്‌ദീൻ കുട്ടി ഹാജി എന്ന ബാവനു മുസ്‌ലിയാർ,അബ്ദുൽ ഖാദർ എന്ന കുഞ്ഞുട്ടി മുസ്ലിയാർ,ഉബൈദ് ഹാജി,സൈനബ,ആമിനു,മൈമൂന,ഖദീജ.പരേതനായ അബ്ദു റസാഖ് ഹാജി. കബറടക്കം ഇന്ന് വൈകിട്ട് 4:00 മണിക്ക് കൈനിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മഠത്തിൽ സാവിത്രി അന്തരിച്ചു
തിരൂർ സൗത്ത് അന്നാര മഠത്തിൽ സാവിത്രി എന്നവർ മരണപ്പെട്ടു തുഞ്ചൻ മഠം സ്റ്റാഫ് കമലിൻ്റെ മാതാവാണ് വീട് കരുവാട്ട് കാവ് റോഡിനു സമീപം സംസ്കാരം 11 മണിക്ക്



