Category: പ്രാദേശികം

Post

വികസനത്തിലെ വിത്യസ്തത : പാണ്ടൻ കുളത്തിന് പുതുജീവൻ

കൊരട്ടി. നാശോൻമുഖമായി കിടന്നിരുന്ന കൊരട്ടി പഞ്ചായത്തിലെ വാർഡ് 3 പാറക്കൂട്ടത്തെ പാണ്ടൻ കുളത്തിന് പുതുജീവൻ നൽകി നാട്ടുകാരും, കൊരട്ടി പഞ്ചായത്തും.ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള പാണ്ടൻ കുളം ഒരു കാലത്ത് ഈ പ്രദേശത്തെ വലിയ ജലസ്ത്രോതപ്പായിരുന്നു. പിന്നിട് കാട് കയറി വശങ്ങൾ ഇടിഞ്ഞ് നാശത്തിൻ്റെ വക്കിലെത്തിയ ഈ കുളത്തിനെ തെളിനീരൊഴുകട്ടെ എന്ന പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ചാണ് കുളം വീണ്ടെടുത്തത്. കുളത്തിലേക്ക് പോകാൻ വരമ്പ് വീതി മാത്രം ഉണ്ടായിരുന്ന സ്ഥിതിയിൽ നിന്ന് വാർഡ് മെമ്പർ...

Post
സൗഹൃദ സംഗമം പ്രൗഢമായി

സൗഹൃദ സംഗമം പ്രൗഢമായി

പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമി ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സൗഹൃദ സംഗമം പ്രൗഢമായി സമാപിച്ചു വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ സയ്യിദ് നസീർ അലി ശിഹാബ് തങ്ങൾ പാണക്കാട് പ്രാർത്ഥന നിർവഹിച്ചു അബ്ദുസ്സ്വമദ് അഹ്സനി അൽ അർശദി സ്വാഗത ഭാഷണം നടത്തി പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി അധ്യക്ഷത വഹിച്ചു സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ ഊർക്കാട്ടിരി സയ്യിദ് നിയാസ്...

Post

പന്തംകൊളുത്തി പ്രകടനം നടത്തി

വൈലത്തൂർ : സാമ്പത്തിക പ്രതിസന്ധി മൂലം വളരെയേറെ പ്രയാസപ്പെട്ട് ജനജീവിതം ദുസ്സഹമായി നീങ്ങുന്ന സാഹചര്യത്തിൽ പോലും വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് പൊതുസമൂഹത്തിനു മേൽ വലിയ ആഘാതം അടിച്ചേൽപിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത സമര പരിപാടിയുടെ ഭാഗമായി KVVES വൈലത്തൂർ യൂണിറ്റ് കമ്മറ്റി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിന് യൂണിറ്റ് പ്രസിഡൻ്റ് അഷറഫ് പന്നിക്കണ്ടത്തിൽ, പി.കെ ഷമീം ദാമോദരൻ മാസ്റ്റർ, ഇ.പി. മുജീബ്...

Post

മുനമ്പം വഖഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം

കോഴിക്കോട്: മുനമ്പം വിഷയത്തിൽ വഖഫ് ഭൂമിയല്ല എന്ന വിഡി സതീശന്റെ നിലപാട് അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകൾക്ക് വിരുദ്ധമായ വി ഡി സതീശൻ്റെ നിലപാട് സംഘപരിവാർ നുണപ്രചരണങ്ങളെ ശക്തിപ്പെടുത്താനെ സഹായിക്കുകയുള്ളു. പ്രശ്നത്തെ മതപരമായ വിഷയമാക്കി പരിമിതപ്പെടുത്താനാണ് സതീശൻ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്. അത് ദുഷ്ടലാക്കാണ്. ഫാറൂഖ് കോളേജ് സ്ഥാപിച്ചത് പോലും ഒരു മതവിഭാഗത്തിന് വേണ്ടി ആയിരുന്നില്ല.ഭൂമി വഖഫ് ചെയ്തിട്ടുള്ളത് ഫാറൂഖ് കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നതിനു...

Post

റോഡിൽ തലയിടിച്ചു വീണ് ചികിത്സയിൽ ആയിരുന്ന ആൾ മരിച്ചു

ഇരിഞ്ഞാലക്കുട – കൊരട്ടി സ്വദേശി വെളിയത്ത് വീട്ടിൽ നെൽസൺ ജോർജ് 51 വയസിനാണ് പരിക്ക് പറ്റിയത്. ചാലക്കുടി സംസ്ഥാനപാതയിൽ പോട്ട എത്തുന്നതിനുമുമ്പ് വാഴക്കുന്ന് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. . റോഡിൽ തലയടിച്ച് വീണ് പരിക്ക്‌ പറ്റിയ ഇയാളെ ചാലക്കുടി ധന്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയുണ്ടായി.വാടാനപ്പിള്ളിയിൽ ഡൈ മേക്കറായി ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

Post

പരിയാപുരം ഫെസ്റ്റ് 2024 സംഘടിപ്പിക്കും

തിരൂര്‍ – ടൗണ്‍ ടീം പരിയാപുരത്തിന്‍റ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20,21,22 തിയ്യതികളില്‍ പരിയാപുരം ഫെസ്റ്റ് 2024 സംഘടിപ്പിക്കും.വെട്ടത്ത് നാടിന്‍റ ഗതകാല പ്രൗഡിയും വര്‍ത്തമാന കാല സവിശേഷതകളും സമ്മേളിക്കുന്ന കലാകായിക വ്യാപാര വിനോദ സാംസ്കാരിക പരിപാടികളാണ് മൂന്ന് ദിവസവും നടക്കുക.ഡിസംബര്‍ 20 ന് വൈകീട്ട് 4 മണിക്ക് സോഷ്യല്‍മീഡിയയില്‍ തരംഗമായ കൊമ്പന്‍കാട് കോയയും കുഞ്ഞാപ്പുവുമാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പാരമൗണ്ട് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മെഗാകുക്കറി മത്സരം,തിരൂര്‍ പേജ് റസ്റ്റോറന്‍റ് ഒരുക്കുന്ന മെഗാഫുഡ് ഫെസ്റ്റ്,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അമ്യൂസ് മെന്‍റ് റൈഡ്സ്,നാട്ടു...

Post

പരീക്ഷ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

പുത്തനത്താണി : ജെ സി ഐ ഇന്ത്യ നടത്തിയ നാഷണൽ ലെവൽ ടാലൻ്റ് സെർച്ച് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരങ്ങളും വിതരണം ചെയ്തു. ഹൈസ്ക്കൂൾ ഹയർ സെക്കൻ്ററി വിഭാഗം വിദ്യാർത്ഥികൾക്കാണ് പുത്തനത്താണി ചാപ്റ്ററിൻ്റെനേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തിയത്. തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സർട്ടിഫിക്കറ്റുകൾ വിതരണോത്ഘാടനം നിർവഹിച്ചു. സി.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. അമീർ മേൽപത്തൂർ, ജാബിർ കാടാമ്പുഴ, ഡോ: ഹാജറ, റസാക്ക് തൈക്കാട്ട് എന്നിവർ സംസാരിച്ചു. പി....

Post
ജോസ് നിര്യതനായി

ജോസ് നിര്യതനായി

കോനൂർ: പ്ലാവിൻചുവട് ചിരകത്തിൽ തരിയത് മകൻ ജോസ് (65) നിര്യതനായി.സംസ്കാരം വെള്ളി വൈകിട്ട് 4 മണിക്ക് തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽഭാര്യ: റീന ( മാണിക്കത്തുപറമ്പിൽ കുടുംബാഗം,റിട്ടയേർഡ് ഹയർ സെക്കൻ്ററി അദ്ധ്യപിക)മക്കൾ: മിനു കിരൺ ( സൗത്ത് ഇന്ത്യൻ ബാങ്ക് വെള്ളാംങ്കല്ലൂർ ബ്രാഞ്ച്) ഫ്രെഡി ജോസ് ( എസ്.ബി. ഐ. ബാങ്ക് പൊൻകുന്നം ബ്രാഞ്ച്)മരുമകൻ: കിരൺ (കാനറ ബാങ്ക് പെരിന്തൽമണ)

Post
കെ.എം ഹനീഫയുടെ മാതാവ് നിര്യാതയായി

കെ.എം ഹനീഫയുടെ മാതാവ് നിര്യാതയായി

തിരൂർ: ചന്ദ്രിക തിരൂർ ലേഖകനും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന കെ.എം ഹനീഫയുടെ മാതാവുംമുത്തൂരിലെ പരേതനായ കടവത്ത് ബാപ്പുട്ടിയുടെ ഭാര്യയുമായ അരിമണിച്ചോല പാത്തുമ്മു (88) നിര്യാതയായി.മറ്റു മക്കൾ:അബ്ദുല്ലക്കുട്ടി, ഷരീഫ്,നൗഷാദ്, ആയിശുമ്മു,ഷംല,റുഖ്സാന,അനീഷ.മരുമക്കൾ: മുസ്തഫ ഫുജൈറ,സിദ്ധീഖ് ചെമ്പ്ര,തുഫൈൽ തലക്കടത്തൂർ,യൂസുഫ് വെന്നിയൂർ,ഖദീജ, സെലീന, റഹീന, സുഹൈല.

Post

ജീവകാരുണ്യ പ്രവർത്തകരുടെ സൗഹൃദ കൂട്ടം സംഗമം ശനിയാഴ്ച തിരൂരിൽ

തിരൂർ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ :എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽനാളെ (ശനിയാഴ്ച)തിരൂർ തുഞ്ചൻ പറമ്പിൽ സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തകരുടെ സംഗമം സൗഹൃദകൂട്ടം നടത്തുമെന്ന് സംഘാടകർവാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമായി മുൻകൂട്ടി രജിസ്ട്രർ ചെയ്ത 500 ഓളം പ്രതിനിധികൾസുഹൃത് സംഗമത്തിൽ പങ്കെടുക്കുംഡോ :എപിജെ അബ്ദുൽ കലാമിന്റെ കുടുംബത്തിൻ്റെ അംഗീകാരത്തോടെകഴിഞ്ഞ എട്ട് വർഷമായി രാജ്യത്താകമാനം പ്രവർത്തിക്കുന്ന സംഘടനയാണ് ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ.പരിപാടിയുടെ ഭാഗമായി പുരസ്കാര വിതരണം,സെമിനാർ,മോട്ടിവേഷൻ ക്ലാസ്സ്, വിവിധ...