തിരൂർ: വൈ. എം.സി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം നാളെ .തിരൂർ വൈ. എം.സി.എയുടെ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്ന എം.ഐ.ഐസക്കിൻ്റെ പേരിലുള്ള നഗറിലാണ് (വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിന്ന് മുൻവശം)ഈവർഷത്തെ എക്യുമെനിക്കൽ ക്രിസ്തുമസ് പുതുവത്സരആഘോഷം നടക്കുന്നത് വൈകുന്നേരം5.30മണിക്ക് പാപ്പാ ഷോയോടെ ആഘോഷ പരിപാടികൾ ആരംഭിക്കും തിരൂർ ഡി.വൈ.എസ്.പി. ഇ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

നൂറോളം ക്രിസ്തുമസ് പാപ്പാമാർ പാപ്പാ ഷോയിലും പാപ്പാ ഡാൻസിലും പങ്കെടുക്കും.
തടർന്ന് ക്രിസ്തുമസ് പുതുവത്സര സമ്മേളനം ബഹു.കായിക,ന്യൂനപക്ഷക്ഷേമ,ഹജ്ജ്,ഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും .വൈ.എം.സി.എ. പ്രസിഡൻറ് ഡോ.ലിബി മനോജ് അധ്യക്ഷത വഹിക്കും .ലോകപ്രശസ്ത പെർഫോമിംഗ് ആർട്ടിസ്റ്റും 200 ലക്ഷത്തിലധികം പ്രേഷകരെ ഇൻസ്റ്റാഗ്രാമിൽ വേഗവര റീലിലൂടെ നേടിയ ജിതേഷ്ജി മുഖ്യാതിഥിയാവും.

മുൻസിപ്പൽ ചെയർപേഴ്സൺ എ.പി. നസീമ വിശിഷ്ടാതിഥി യാവും,തിരൂർ സെൻറ്മേരീസ് ചർച്ച് വികാരി റവ.ഫാ. ജോസഫ് മണ്ണഞ്ചേരിൽ ക്രിസ്തുമസ് സന്ദേശം നൽകും.തിരൂർ ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ.ഈശോഫിലിപ്പ് പുതുവത്സരസന്ദേശം നൽകും,തിരൂർ സബ് കളക്ടർ ദിലീപ് കെ.കൈനിക്കര ഐ.എ.എസ്. ക്രിസ്തുമസ് കേക്ക് മുറിക്കും.നഗരസഭ വൈസ്ചെയർമാൻ പി.രാമൻകുട്ടി ,നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.എസ്.ഗിരീഷ്,ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് പി.എ.ബാവ,സെക്രട്ടറി എസ്.ദാനം,മനോജ് ജോസ് ,എം.ഐ.ജേക്കബ് ,ജോളി കാക്കശ്ശേരി,ജെ.വി.റിജിൻ,ഷാജി ജോർജ് എന്നിവർ സംസാരിക്കും.

സർവ്വീസിൽ നിന്ന് വിരമിക്കുന്ന വൈ.എം.സി യെപ്രവർത്തകരായ ഷാജി ജോർജ് ,ജോർജ്ജ് കെ.സാമുവൽ,ജോസ് മാത്യു,സജി എബ്രാഹം എന്നിവരെ ആദരിക്കും.
തുടർന്ന് ഇരുപതോളം രാജ്യങ്ങളിലായി
പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ജിതേഷ്ജിയുടെ ‘വരയരങ്ങ് ‘ അരങ്ങേറും.രണ്ടു കൈകളും കൊണ്ട് നൂറിലധികം പ്രശസ്തരെ പത്തു മിനിറ്റു കൊണ്ട് വരയ്ക്കുന്ന ദൃശ്യവിസ്മയമാണ് ‘വരയര ങ്ങ് ‘. വിവിധ ദേവാലയങ്ങളിലെ കരോൾ ട്രൂപ്പുകൾ അവതരിപ്പിക്കുന്ന കരോൾ ഗാനങ്ങൾ,കുട്ടികൾക്കായുള്ള കരോൾഗാന മത്സരം,ക്രിസ്തുമസ് ഡാൻസ് മത്സരം എന്നിവ അരങ്ങേറും.
സമ്മേളന വേദിയിൽ പുൽക്കുട് പ്രദർശനവും ഉണ്ടാവും .ജാതി മത ഭേദമന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നു

പത്രസമ്മേളനത്തിൽ പ്രസിഡൻറ് ഡോ.ലിബി മനോജ്,എസ്.ദാനം,ഷാജി ജോർജ്ജ്,എം.ഐ.ഐസക്ക്,ജോളി കാക്കശ്ശേരി,മനോജ് ജോസ്,ചെറിയാൻ ,കനക ജെയ്ൻ,സജി എബ്രാഹം എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.