തിരൂർ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ :എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ
നാളെ (ശനിയാഴ്ച)
തിരൂർ തുഞ്ചൻ പറമ്പിൽ സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തകരുടെ സംഗമം സൗഹൃദകൂട്ടം നടത്തുമെന്ന് സംഘാടകർ
വാർത്താ
സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമായി മുൻകൂട്ടി രജിസ്ട്രർ ചെയ്ത 500 ഓളം പ്രതിനിധികൾ
സുഹൃത് സംഗമത്തിൽ പങ്കെടുക്കും
ഡോ :എപിജെ അബ്ദുൽ കലാമിന്റെ കുടുംബത്തിൻ്റെ അംഗീകാരത്തോടെ
കഴിഞ്ഞ എട്ട് വർഷമായി രാജ്യത്താകമാനം പ്രവർത്തിക്കുന്ന സംഘടനയാണ് ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ.
പരിപാടിയുടെ ഭാഗമായി പുരസ്കാര വിതരണം,
സെമിനാർ,മോട്ടിവേഷൻ ക്ലാസ്സ്, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.

തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് കായിക ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
തുറമുഖ വകുപ്പ് മന്ത്രി
കടന്നപ്പള്ളി രാമചന്ദ്രൻ
വിശിഷ്ടാതിഥിയാവും.
കേരള പത്രപ്രവർത്ത യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യപ്രഭാഷണം നടത്തും.
മേക്7 ഫൗണ്ടറും ക്യാപ്റ്റനുമായ
ഡോ.പി.കെ. സലാഹുദ്ദീന് കർമ ശ്രേഷ്ഠ
പുരസ്കാരം മന്ത്രി സമ്മാനിക്കും.

എംഎൽഎമാരായ കെ ടി ജലീൽ,
ഫ്രെ: ആബിദ് ഹുസൈൻ തങ്ങൾ,
പി. അബ്ദുൽഹമീദ് മാസ്റ്റർ’,തിരൂർ നഗരസഭ ചെയർപേഴ്സൺ എ പി നസീമ
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ്,
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യൂ സൈനുദ്ദീൻ,
ജീവകാരുണ്യ പ്രവർത്തകരായ
ഫിറോസ് കുന്നുംപറമ്പിൽ
അമർഷാൻ, ഷാഹിദാ കമാൽ, അസീം വെളിമണ്ണ, അഡ്വ.ഷമീർ കുന്ദമംഗലം, സൽമാൻ കുറ്റിക്കോട്,അമൽ & സിത്താര, വിൻസെൻ്റ് ഡാനിയേൽ,
തുടങ്ങി ജനപ്രതിനിധികളും
ജീവകാരുണ്യ
പ്രവർത്തകരും
പങ്കെടുക്കും

പത്രസമ്മേളനത്തിൽ
സംഘാടകരായ പുവച്ചൽ സുധീർ,
ഹുസൈൻ ജീഫ്രി തങ്ങൾ,
മുജീബ് താനാളുർ, രാജേഷ് കടലുണ്ടി
എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.