
ഫത്ഹേ മുബാറക്
തിരൂർ : അക്ഷര ലോകത്തേക്ക് ആദ്യ ചുവട് എന്ന പ്രമേയത്തിൽ വാണിയന്നൂർ തസ്കിയതുസ്സ്വിബിയാൻ സുന്നി മദ്റസയിൽ ഫത്ഹേ മുബാറക് സംഘടിപ്പിച്ചു.
ലജ്നതുൽ ഖൈരിയ കമ്മറ്റി പ്രസിഡൻ്റ് ഹൈദർ ഹാജിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് തിരൂർ സോൺ സെക്രട്ടറി മഹമൂദ് ഉസ്മാൻ അഹ്സനി ഉദ്ഘാടനം ചെയ്തു. സ്വദ്ർ മുഅല്ലിം മുഹമ്മദ് ബുഖാരി ചെറിയമുണ്ടം മുഖ്യപ്രഭാഷണം നടത്തി.
ആദ്യാക്ഷരം എഴുതുന്നതിനും പ്രാർത്ഥനക്കും സയ്യിദ് സൈനുൽ ആബിദീൻ അൽ ബുഖാരി ഇട്ടിലാക്കൽ നേതൃത്വം നൽകി.
ആദ്യാക്ഷരം കുറിച്ച കാർഡ് സർട്ടിഫിക്കറ്റ് രൂപത്തിൽ നൽകിയത് നവ്യാനുഭവമായി.
തഹ്സീൻ ഖുർആൻ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു.
കുഞ്ഞാലൻ മുസ്ലിയാർ പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു. മുഹമ്മദ് ആസിം ഖിറാഅത് അവതരിപ്പിച്ചു.
ഇബ്രാഹിം ഹാജി, ബാവ ഹാജി, അബ്ദുറഹ്മാൻ ഹാജി, അലി ഹാജി, ജഅഫർ ഫാളിലി, ജുനൈദ് ജൗഹരി, ഇസ്മായിൽ സഖാഫി, സൽമാൻ സഖാഫി, അബ്ദുൽ കരീം, റബീഅ്, സഹൽ എം സംബന്ധിച്ചു.
Leave a Reply